Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: തീപാറും പേസ്, മായങ്ക് യാദവ് ടെയ്റ്റിനെപ്പോലെ; താരതമ്യപ്പെടുത്തി മാക്‌സ്‌വെല്‍

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടുന്ന യുവപേസര്‍മാരിലൊരാളാണ് മായങ്ക് യാദവ്. രണ്ട് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഇതിനോടകം നേടിയ താരം അതിവേഗ പേസുകൊണ്ടാണ് എല്ലാവരേയും ഞെട്ടിക്കുന്നത്. തുടര്‍ച്ചയായി മണിക്കൂറില്‍ 150ന് മുകളില്‍ വേഗത്തില്‍ പന്തെിയാന്‍ മായങ്ക് യാദവിന് സാധിക്കുന്നുണ്ട്. പ്രതീക്ഷിക്കാത്ത വേഗം സൃഷ്ടിക്കാന്‍ സാധിക്കുന്ന മായങ്കിന് മികച്ച ലൈനും ലെങ്തും അവകാശപ്പെടാനാവും.

ഇതിനോടകം എല്ലാവരുടേയും പ്രശംസ ഏറ്റുവാങ്ങാന്‍ മായങ്കിന് സാധിച്ചിട്ടുണ്ട്. അധികം വൈകാതെ ഇന്ത്യന്‍ ടീമിലേക്ക് മായങ്ക് എത്തുമെന്നാണ് കൂടുതല്‍ പേരും വിലയിരുത്തുന്നത്. ഇപ്പോഴിതാ മായങ്ക് യാദവ് ഷോണ്‍ ടെയ്റ്റിനെപ്പോലെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരമായ ഗ്ലെന്‍ മാക്‌സ് വെല്‍. ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനെപ്പോലും ഞെട്ടിപ്പിക്കുന്ന പേസാക്രമണമാണ് മായങ്ക് നടത്തിയിരിക്കുന്നത്.

'അവന്റെ ബൗളിങ് അത്ഭുതപ്പെടുത്തുന്നതാണ്. പഞ്ചാബിനെതിരായ പ്രകടനത്തിന് ശേഷം ഞങ്ങള്‍ക്കെതിരേ അല്‍പ്പം കൂടി മുന്നൊരുക്കം നടത്തിയാണ് അവന്‍ ഇറങ്ങിയത്. അവന്റെ ലെങ്ത് മനസിലാക്കാന്‍ പ്രയാസമാണ്. അവന്‍ എനിക്കെതിരേ ആദ്യം എറിഞ്ഞത് ഹൈ ബൗണ്‍സറാണ്. ബംഗളൂരുവിലെ പിച്ചില്‍ ഞാന്‍ പ്രതീക്ഷിച്ചതിലും വേഗം അവന് കണ്ടെത്താനായി. പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പന്തെറിയാനുള്ള കഴിവ് അവനുണ്ട്.

ഒരോ പന്തുകള്‍ക്ക് ശേഷവും വേഗം കൂട്ടിക്കൊണ്ടുവരാന്‍ അവന് കഴിവുണ്ട്. ഇത്തരത്തില്‍ വേഗമുള്ള താരങ്ങള്‍ ലോക ക്രിക്കറ്റില്‍ വളരെ കുറവാണ്. മായങ്ക് പലപ്പോഴും ഷോണ്‍ ടെയ്റ്റിനെ ഓര്‍മ്മിപ്പിക്കുന്നു. പേസ് നോക്കുമ്പോള്‍ ഷോണ്‍ ടെയ്റ്റിനോടൊപ്പം നില്‍ക്കുന്നവനായി മായങ്കിനെ പറയാം. സ്ഥിരതയോടെ വേഗത്തില്‍ പന്തെറിയാന്‍ ഇവര്‍ക്ക് കഴിവുണ്ട്' മാക്‌സ് വെല്‍ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ പൊതുവേ അതിവേഗ പേസര്‍മാര്‍ കുറവാണ്.

mayank yadav

മിക്ക ബൗളര്‍മാരുടേയും ശരാശരി വേഗം 140ല്‍ താഴെയാണ്. 150ന് മുകളില്‍ വേഗമുള്ളവര്‍ വളരെ വിരളമാണ്. ഉമ്രാന്‍ മാലിക്കാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കി ഇത്രയും വേഗത്തില്‍ പന്തെറിഞ്ഞ മറ്റൊരു പേസര്‍. എന്നാല്‍ മികച്ച ലൈനും ലെങ്തുമില്ലാത്ത താരം തല്ലുകൊള്ളിയാവുകയും ഇന്ത്യന്‍ ടീമില്‍ നിന്ന് പെട്ടെന്ന് തഴയപ്പെടുകയും ചെയ്തു. ഇപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പ്ലേയിങ് 11 പോലും ഉമ്രാന്‍ മാലിക്കിന് ഇടമില്ല.

എന്നാല്‍ മായങ്കിന് ഇത്തരമൊരു ഗതി വരാന്‍ സാധ്യതയില്ല. കാരണം മികച്ച പേസും ലൈനും ലെങ്തും അവകാശപ്പെടാന്‍ മായങ്കിന് സാധിക്കും. ഇതേ മികവ് തുടരാന്‍ മായങ്കിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. ആര്‍സിബിക്കെതിരേ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ ജയിപ്പിച്ച് മായങ്കിന്റെ കിടിലന്‍ ബൗളിങ്ങാണ്. 4 ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റാണ് താരം വീഴ്ത്തിയത്. 3.50 ആയിരുന്നു ഇക്കോണമി.

റണ്ണൊഴുകുന്ന ബംഗളൂരുവിലെ ചിന്നസ്വാമി പിച്ചില്‍ ഇത്രയും മികച്ച ബൗളിങ് പ്രകടനമെന്നത് പ്രശംസ അര്‍ഹിക്കുന്നതാണ്. രണ്ട് വര്‍ഷത്തോളമായി ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമുള്ള താരത്തിന് ഇത്തവണയാണ് അവസരം ലഭിക്കുന്നത്. പരിക്കേറ്റ താരം അഞ്ച് മാസത്തോളം വിശ്രമത്തിലായിരുന്നു. ഇതിന് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. എന്തായാലും ആദ്യത്തെ രണ്ട് മത്സരത്തിലൂടെത്തന്നെ എല്ലാവരുടേയും കൈയടി നേടാന്‍ മായങ്കിന് സാധിക്കുന്നുണ്ട്.

എന്നാല്‍ പേസ് ബൗളര്‍മാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി പരിക്കാണ്. ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നതാണ് മായങ്ക് ശ്രദ്ധിക്കേണ്ട കാര്യം. ഇതിന് സാധിച്ചാല്‍ വലിയ ഭാവി താരത്തിനുണ്ടാവും. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ എല്ലാവരേയും ഞെട്ടിച്ച് മായങ്ക് ഇന്ത്യന്‍ ടീമിലേക്കെത്താനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല.

Story first published: Thursday, April 4, 2024, 17:29 [IST]
Other articles published on Apr 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+