Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024:ഗില്‍ യുവതാരം, ഹാര്‍ദിക്കിന്റെ വിടവ് നികത്തുമോ? തുറന്ന് പറഞ്ഞ് ഗാരി കേഴ്സ്റ്റന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി നാല് ദിവസം മാത്രമാണ് ബാക്കി. 22ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. ഇത്തവണ എല്ലാവരും വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ വരവറിയിച്ച ഗുജറാത്ത് അരങ്ങേറ്റ സീസണില്‍ കിരീടം നേടി.

രണ്ടാം സീസണില്‍ റണ്ണറപ്പുകളുമായി. എന്നാല്‍ ഇപ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് വിട്ടതോടെ ടീമിന്റെ കാര്യം പരുങ്ങലിലായിരിക്കുകയാണ്. പുതിയ നായകനായി ശുബ്മാന്‍ ഗില്ലിനെയാണ് ഗുജറാത്ത് കളത്തിലിറക്കുന്നത്. ഇന്ത്യയുടെ യുവതാരമായ ശുബ്മാന്‍ വളര്‍ന്നുവരുന്ന പ്രതിഭയാണ്. വലിയ ഭാവിയും താരത്തിന് കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തില്ല.

അതുകൊണ്ടുതന്നെ ശുബ്മാന്‍ ഗില്ലിന് ക്യാപ്റ്റന്‍സി റോളില്‍ തിളങ്ങാനാവുമോയെന്ന സംശയം എല്ലാവര്‍ക്കുമുണ്ട്. ഇപ്പോഴിതാ ഗുജറാത്തിന്റെ ബാറ്റിങ് പരിശീലകനായ ഗാരി കേഴ്സ്റ്റന്‍ ഗില്ലിന് മുകളിലുള്ള പ്രതീക്ഷകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ശുബ്മാന്‍ ഗില്ലിനെ സംബന്ധിച്ച് നായകസ്ഥാനം വളരെ പ്രധാനപ്പെട്ട റോളാണ്. അവന്‍ ആ റോള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യപ്പെടുന്നുമുണ്ട്. അവന് വേണ്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കുകയും പിന്തുണ നല്‍കുകയും ചെയ്യുകയെന്നതാണ് ഞങ്ങളുടെ ജോലി.

താരങ്ങളില്‍ നിന്ന് ഏറ്റവും ബെസ്റ്റ് പ്രകടനം പുറത്തെത്തിക്കേണ്ടതായുണ്ട്. ഗില്‍ പ്രതിഭാശാലിയായ താരമാണ്. കൂടാതെ എല്ലാവരോടും മികച്ച സൗഹൃദം പുലര്‍ത്തുന്ന വ്യക്തിയുമാണ്. എല്ലാവരേയും പ്രചോദിപ്പിക്കാന്‍ അവന് ശേഷിയുണ്ട്. എന്നാല്‍ പുതിയ നായകനെന്ന നിലയില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരും. പല വെല്ലുവിളികളേയും അതിജീവിക്കാന്‍ തയ്യാറാവണം. ഈ സമയത്തെല്ലാം അവനെ പിന്തുണക്കുകയെന്നതാണ് പരിശീലകരെന്ന നിലയില്‍ ഞങ്ങളുടെ ഉത്തരവാദിത്തം' ഗാരി കേഴ്സ്റ്റന്‍ പറഞ്ഞു.

Gary Kirsten

ശുബ്മാന്‍ ഗില്ലിനെ സംബന്ധിച്ച് നായകസ്ഥാനം പുതിയ അനുഭവമാണ്. ബാറ്റ്‌സ്മാനെന്ന നിലയില്‍ കസറാന്‍ ശേഷിയുണ്ടെങ്കിലും സമ്മര്‍ദ്ദത്തെ അനായാസം മറികടക്കുന്നവനാണെന്ന് പറയാനാവില്ല. പ്രതിസന്ധി ഘട്ടങ്ങളില്‍ ഗില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നത് പലവട്ടം കണ്ടിട്ടുള്ളതാണ്. എന്നാല്‍ ആശിഷ് നെഹ്‌റയെപ്പോലൊരു മികച്ച പരിശീലകനും ഒപ്പം ഗാരി കേഴ്സ്റ്റനും ചേരുമ്പോള്‍ ഗില്ലിന് ഈ വെല്ലുവിളികളെയെല്ലാം മറികടക്കാനായേക്കും.

വലിയ ഉന്നതിയില്‍ നില്‍ക്കുന്ന ടീമാണ് ഗുജറാത്ത് എന്നതാണ് പ്രധാന പ്രശ്‌നം. ടീമിന്റെ പ്രകടനം പിന്നോട്ട് പോയാല്‍ ഗില്ലിനെതിരേ വലിയ വിമര്‍ശനമുണ്ടാവും. അതുകൊണ്ടുതന്നെ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഗില്ലിന് മുകൡ സമ്മര്‍ദ്ദമുണ്ടാവും. ഗുജറാത്തിനെ സംബന്ധിച്ച് ഹാര്‍ദിക് പാണ്ഡ്യയെന്ന നായകനെ അധികം മിസ് ചെയ്യില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് മികവിന് പകരക്കാരനെ കണ്ടെത്തുകയെന്നതാണ് പ്രയാസം.

ഹാര്‍ദിക്ക് ബാറ്റുകൊണ്ടും പന്തുകൊണ്ടും മുന്നില്‍ നിന്ന് നയിക്കുന്ന താരമാണ്. ഫൈനലിലടക്കം ഹാര്‍ദിക് തന്റെ ഓള്‍റൗണ്ട് മികവ് കാട്ടുന്നു. ഇനി ആരാവും ഗുജറാത്തില്‍ ഈ റോള്‍ ചെയ്യുകയെന്നതാണ് കണ്ടറിയേണ്ടത്. മുഹമ്മദ് ഷമിയുടെ അഭാവവും ഗുജറാത്തിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. പരിക്കേറ്റ ഷമിക്ക് ഈ സീസണ്‍ നഷ്ടമാകുമെന്നുറപ്പാണ്. ഷമിയുടെ പേസ് മികവിന് പകരക്കാരെ കണ്ടെത്തുകയെന്നും എളുപ്പമല്ല.

ഈ രണ്ട് താരങ്ങളുടേയും അഭാവം നികത്തി ടീമിനെ മുന്നോട്ട് പോകാന്‍ നായകനെന്ന നിലയില്‍ ശുബ്മാന്‍ ഗില്‍ നന്നായി പ്രയാസപ്പെടേണ്ടി വരും. റാഷിദ് ഖാനെപ്പോലെ മാച്ച് വിന്നര്‍മാരായ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതെ ഗുജറാത്തിന് പ്ലേ ഓഫിലേക്കെത്താന്‍ സാധിക്കില്ലെന്ന് തന്നെ വിലയിരുത്താം. ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സാണ് ഗുജറാത്തിന്റെ എതിരാളികള്‍.

Story first published: Monday, March 18, 2024, 12:22 [IST]
Other articles published on Mar 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+