For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അവന്‍ അടുത്ത ധോണി, അതേ മികവ്! ഡല്‍ഹി സ്വന്തമാക്കിയ കുശാഗ്ര നിസാരക്കാരനല്ല

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം പൂര്‍ത്തിയായിരിക്കുകയാണ്. ഇനി പടയൊരുക്കി ടൂര്‍ണമെന്റിനൊരുങ്ങാനുള്ള സമയമാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ നിരയാണ്. റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി എന്നീ രണ്ട് ഇതിഹാസങ്ങള്‍ പരിശീലക സംഘത്തിലുണ്ടായിട്ടും കാര്യമായൊന്നും ചെയ്യാന്‍ ഡല്‍ഹിക്കായില്ല. അതുകൊണ്ടുതന്നെ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഡല്‍ഹി ഒരുങ്ങുന്നത്.

ഇത്തവണ ഡല്‍ഹി ഒപ്പം കൂട്ടിയവരില്‍ ആരാധകര്‍ക്ക് അധികം പരിചയമില്ലാത്ത പേരാണ് കുമാര്‍ കുശാഗ്ര. ജാര്‍ഖണ്ഡുകാരനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഡല്‍ഹി സ്വന്തമാതക്കിയത് 7.20 കോടിക്കാണ്. മറ്റ് ടീമുകളും കുശാഗ്രയ്ക്കായി രംഗത്തെത്തിയെങ്കിലും അണ്‍ക്യാപ്പഡ് താരത്തെ മോഹ വിലക്ക് തന്നെ ഡല്‍ഹി ഒപ്പം കൂട്ടുകയായിരുന്നു. ആരാണ് കുശാഗ്ര? ഇത്രയും പ്രതിഫലം അര്‍ഹിക്കുന്നുണ്ടോ?. 2022ലെ രഞ്ജി ട്രോഫിയില്‍ നാഗാലന്‍ഡിനെതിരേ 269 പന്തില്‍ 266 റണ്‍സ് നേടിയാണ് കുശാഗ്ര എല്ലാവരുടേയും ശ്രദ്ധ നേടുന്നത്.

kumar kushagra

11 ടി20 മത്സരത്തില്‍ നിന്ന് 140 റണ്‍സാണ് അദ്ദേഹം നേടിയിരിക്കുന്നത്. 117.64 ആണ് സ്‌ട്രൈക്ക് റേറ്റ്. വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്താന്‍ യുവതാരത്തിനായി. 68.75 ശരാശരിയില്‍ 275 റണ്‍സാണ് കുശാഗ്ര നേടിയത്. സ്‌ട്രൈക്ക് റേറ്റ് 90ന് മുകളിലാണ്. ധോണിയുടെ കടുത്ത ആരാധകനായ കുശാഗ്ര ദാരിദ്ര്യത്തോട് പടവെട്ടിയാണ് ഇന്നത്തെ നേട്ടത്തിലേക്കുയര്‍ന്നിരിക്കുന്നത്. ക്രിക്കറ്റിനായി ജീവിതം മാറ്റിവെച്ച യുവതാരങ്ങളിലൊരാളാണ് അദ്ദേഹം.

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി നിലവില്‍ ഡല്‍ഹിയുടെ പരിശീലക സംഘത്തിനൊപ്പമാണ്. അദ്ദേഹമാണ് കുശാഗ്രയുടെ മികവ് തിരിച്ചറിയുകയും താരത്തെ ഒപ്പം കൂട്ടണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തത്. ഗാംഗുലി തന്റെ മകന്റെ പ്രകടനത്തില്‍ സന്തുഷ്ടനായ സംഭവത്തെക്കുറിച്ച് താരത്തിന്റെ പിതാവ് ശശികാന്ത് പറഞ്ഞിരുന്നു. അവന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി കളിക്കുമെന്നും ഡല്‍ഹി ഫ്രാഞ്ചൈസി അവനുവേണ്ടി 10 കോടിവരെ മുടക്കുമെന്നും ഗാംഗുലി പറഞ്ഞതായാണ് ശശികാന്ത് പറഞ്ഞത്.

അനായാസം സിക്‌സര്‍ പറത്തുന്ന കുശാഗ്രയുടെ മികവില്‍ ഗാംഗുലി സന്തുഷ്ടനായി. ഭയമില്ലാതെ ബാറ്റ് ചെയ്യുന്ന താരം കീപ്പിങ്ങില്‍ ധോണിയെപ്പോലെ മികവ് കാട്ടുന്നു. ധോണിയുടെ കടുത്ത ആരാധകനായ കുശാഗ്ര അദ്ദേഹത്തിന്റെ പല സാങ്കേതികതയും അതുപോലെ കീപ്പിങ്ങില്‍ പിന്തുടരുന്നുമുണ്ട്. വലിയ ഭാവി കല്‍പ്പിക്കപ്പെടുന്ന താരമാണ് കുശാഗ്രയെന്ന് പറയാം. ഡല്‍ഹിയെപ്പോലൊരു മികച്ച ഫ്രാഞ്ചൈസിക്കൊപ്പം ശ്രദ്ധേയ പ്രകടനം നടത്തിയാല്‍ താരത്തിന് ദേശീയ ടീമിലേക്കെത്തുക പ്രയാസമാകില്ല.

ഇത്തവണ ലേലത്തില്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്താന്‍ ഡല്‍ഹിക്ക് സാധിച്ചു. ഏറ്റവും കൂടുതല്‍ പണം മുടക്കിയത് കുശാഗ്രയ്ക്കായാണ്. ജൈ റിച്ചാര്‍ഡ്‌സന് 5 കോടി നല്‍കിയപ്പോള്‍ ഹാരി ബ്രൂക്കിനായി 4 കോടിയും മുടക്കി. സുമിത് കുമാറിന് 1 കോടി നല്‍കിയപ്പോള്‍ ഷായ് ഹോപ്പിന് 75 ലക്ഷമാണ് പ്രതിഫലം നല്‍കിയത്.

ട്രിസ്റ്റന്‍ സ്റ്റബ്‌സിനെ 50 ലക്ഷത്തിനാണ് ഡല്‍ഹി വാങ്ങിയത്. റിക്കി ബുയിയെ 20 ലക്ഷത്തിനും സ്വാസ്തിക് ചിക്കാറയെ 20 ലക്ഷത്തിനും റാസിക് ദാറിന് 20 ലക്ഷവുമാണ് ഡല്‍ഹി നല്‍കിയത്.

ഇത്തവണ മോശമല്ലാത്ത ടീം കരുത്ത് ഡല്‍ഹിക്കുണ്ട്. റിഷഭ് പന്ത് ഇത്തവണ കളിക്കുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ ഡല്‍ഹിക്കത് വലിയ കരുത്താവും. ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ഹാരി ബ്രൂക്ക് എന്നിവര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്.

മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മയെ ഒപ്പം കൂട്ടാന്‍ ഡല്‍ഹി ശ്രമം നടത്തുന്നുണ്ട്. ഇത് സംഭവിച്ചാല്‍ ഡല്‍ഹിയുടെ ടീം കരുത്ത് മികച്ചതായി മാറും. ഇത്തവണ കന്നി കിരീടത്തിലേക്കെത്താനുള്ള ടീം കരുത്ത് ഡല്‍ഹിക്കുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Story first published: Wednesday, December 20, 2023, 12:46 [IST]
Other articles published on Dec 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+