For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തല്ലിപ്പറത്തി മഗ്യൂര്‍ക്ക്, കലിപ്പടങ്ങാതെ ഹാര്‍ദിക്; ഫീല്‍ഡറോട് ദേഷ്യപ്പെട്ടു- വീഡിയോ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 43ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് മുന്നില്‍ 258 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹി 4 വിക്കറ്റിന് 257 റണ്‍സാണ് നേടിയത്.

ഓപ്പണര്‍ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്കിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് ഡല്‍ഹിക്ക് കരുത്തായത്. 27 പന്തില്‍ 84 റണ്‍സാണ് 22കാരനായ ഓപ്പണര്‍ അടിച്ചെടുത്തത്. 11 ഫോറും 6 സിക്‌സും പറത്തിയ താരം 311 സ്‌ട്രൈക്ക് റേറ്റിലാണ് മിന്നിച്ചത്.

ആദ്യ പന്ത് മുതല്‍ മഗ്യൂര്‍ക്ക് കടന്നാക്രമിച്ചതോടെ മുംബൈ ബൗളര്‍മാര്‍ തീര്‍ത്തും നിരാശരായി. നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയും കടുത്ത നിരാശയിലായിരുന്നു. മത്സരത്തിന്റെ 10ാം ഓവറില്‍ ഹാര്‍ദിക്കിന് തന്റെ ദേഷ്യത്തെ നിയന്ത്രിക്കാനായില്ല. ഫീല്‍ഡര്‍ നിഹാല്‍ വദേരയോട് ഹാര്‍ദിക് കയര്‍ക്കുന്ന വീഡിയോ വൈറലാവുകയാണ്. ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്തിരുന്ന ഹാര്‍ദിക് വദേരയോട് എന്തോ നിര്‍ദേശിച്ചു. എന്നാല്‍ ഇത് വദേര കൃത്യമായി കേട്ടില്ല.

ഇതോടെയാണ് ഹാര്‍ദിക് നിയന്ത്രണം വിട്ട് ഉച്ചത്തില്‍ കയര്‍ത്തത്. ബൗളറെന്ന നിലയില്‍ പന്തെടുത്തപ്പോഴും ഹാര്‍ദിക് നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. 2 ഓവറില്‍ 41 റണ്‍സാണ് ഹാര്‍ദിക് വിട്ടുകൊടുത്തത്. ഇതില്‍ 3 ഫോറും 4 സിക്‌സറും ഉള്‍പ്പെടും. 20.50 ഇക്കോണമിയിലാണ് ഹാര്‍ദിക് തല്ലുവാങ്ങിയത്. ഇതിന്റെ നിരാശയും ഹാര്‍ദിക്കിനുണ്ടായിരുന്നു. എന്തായാലും ഹാര്‍ദിക്കിന്റെ പെരുമാറ്റത്തിനെതിരേ രൂക്ഷ വിമര്‍ശനമാണുയരുന്നത്.

തുടര്‍ തോല്‍വിയുടെ സമ്മര്‍ദ്ദം ഹാര്‍ദിക്കിനെ ബാധിച്ചിട്ടുണ്ടെന്നുറപ്പ്. കൂടാതെ ടീമിനുള്ളില്‍ വലിയ പിന്തുണ ഹാര്‍ദിക്കിനില്ല. ഗുജറാത്തിന്റെ നായകനായിരുന്നപ്പോള്‍ എല്ലാ തരത്തിലും ഹാര്‍ദിക് സൂപ്പര്‍ സ്റ്റാറായിരുന്നു. എന്നാല്‍ മുംബൈയിലേക്കുള്ള തിരിച്ചുവരവില്‍ ഇത് ആവര്‍ത്തിക്കാനായിട്ടില്ല. ഇതിന്റെ നിരാശയും ഹാര്‍ദിക്കിനുണ്ട്. ഈ സീസണില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം ദുരന്തമാണ്. ഇക്കാരണത്താല്‍ത്തന്നെ ഹാര്‍ദിക്കിനെതിരേ ശക്തമായ വിമര്‍ശനവുമുണ്ട്.

jake fraser mcgurk

മുംബൈ ബൗളര്‍മാരെ ഒന്നുമല്ലാതാക്കുന്ന പ്രകടനമാണ് മഗ്യൂര്‍ക്ക് കാഴ്ചവെച്ചത്. നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തിയത് മുതല്‍ പിന്നീടങ്ങോട്ട് ബാറ്റിങ് പൂരമാണ് ഡല്‍ഹി ഓപ്പണര്‍ കാഴ്ചവെച്ചത്.

ആദ്യ ഓവറില്‍ 19 റണ്‍സാണ് മഗ്യൂര്‍ക്ക് അടിച്ചെടുത്തത്. രണ്ടാം ഓവറില്‍ 18 റണ്‍സും മൂന്നാം ഓവറില്‍ 18 റണ്‍സും നാലാം ഓവറില്‍ 14 റണ്‍സും അഞ്ചാം ഓവറില്‍ 20 റണ്‍സുമാണ് ഡല്‍ഹി നേടിയത്. മധ്യ ഓവറുകളില്‍ ഷായ് ഹോപ്പ് തല്ലിത്തകര്‍ത്തു.

17 പന്തില്‍ 41 റണ്‍സാണ് ഹോപ്പ് നേടിയത്. 5 സിക്‌സുകള്‍ പറത്തിയ താരം ഒരു ബൗണ്ടറി പോലും നേടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. അവസാന ഓവറുകളില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ് കടന്നാക്രമിച്ചു. 25 പന്തില്‍ 48* റണ്‍സാണ് സ്റ്റബ്‌സ് നേടിയത്.

6 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് അദ്ദേഹം കസറിയത്. മുംബൈക്കായി മുഹമ്മദ് നബി, പീയൂഷ് ചൗള, ജസ്പ്രീത് ബൂംറ, ലൂക്ക് വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഇത്തവണ ഹാര്‍ദിക്കിനെ മുംബൈ നായകനാക്കിയത് കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാണ്.

എന്നാല്‍ പ്രതീക്ഷിച്ച പോലെ മികവ് കാട്ടാന്‍ മുംബൈക്ക് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ വലിയ സമ്മര്‍ദ്ദം ഹാര്‍ദിക്കിനെ വേട്ടയാടുന്നു. ഹാര്‍ദിക് നായകനായത് മുംബൈ ടീമിലെ സഹതാരങ്ങള്‍ക്ക് വലിയ താല്‍പര്യമില്ല. ഒത്തൊരുമയില്ലാത്തത് മുംബൈയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നതാണ് വസ്തുത. ഡല്‍ഹിയോട് തോല്‍ക്കേണ്ടി വന്നാല്‍ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടിയാവും.

Story first published: Saturday, April 27, 2024, 18:19 [IST]
Other articles published on Apr 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+