For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ക്യാപ്റ്റന്‍ ഹാര്‍ദിക്, കോടിപതി സ്റ്റാര്‍ക്കും ടീമില്‍! ലീഗ് ഘട്ടത്തിലെ ഫ്‌ളോപ്പ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. ഞായറാഴ്ചയോടെ ലീഗ് ഘട്ടം പൂര്‍ത്തിയാവും. പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. നാലാമന്‍ ആരാണെന്ന് സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ നടക്കുന്ന മത്സരത്തോടെ തീരുമാനമാവും. ഇത്തവണത്തെ ഐപിഎല്‍ സീസണില്‍ പ്രതീക്ഷവെച്ച പല താരങ്ങളും വലിയ ദുരന്തമായി മാറിയിരുന്നു.

ലീഗ് ഘട്ടത്തിലെ ഫ്‌ളോപ്പ് 11 പരിഗണിച്ചാല്‍ ആരൊക്കെ അതില്‍ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം. അജിന്‍ക്യ രഹാനെയും രചിന്‍ രവീന്ദ്രയുമാണ് ഓപ്പണര്‍മാര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളായ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തി. 12 മത്സരത്തില്‍ നിന്ന് 209 റണ്‍സാണ് രഹാനെക്ക് നേടാനായത്. മൂന്നാം നമ്പറിലും ഓപ്പണിങ്ങിലും താരം നിരാശപ്പെടുത്തി. ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ വെടിക്കെട്ട് ബാറ്റിങ് കണ്ടാണ് സിഎസ്‌കെ രചിനെ ടീമിലെടുത്തത്.

എന്നാല്‍ 9 മത്സരത്തില്‍ നിന്ന് 161 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. രണ്ട് പേരും ദുരന്തമായി. മൂന്നാം നമ്പറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ എയ്ഡന്‍ മാര്‍ക്രമാണ്. അവസാന സീസണില്‍ ഹൈദരാബാദിന്റെ നായകനായിരുന്ന മാര്‍ക്രത്തിന് ഈ സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ല. 199 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് അടിച്ചെടുക്കാന്‍ സാധിച്ചത്. ഹൈദരാബാദ് പ്ലേ ഓഫില്‍ പ്രവേശിച്ചിട്ടുണ്ട്. മാര്‍ക്രത്തിന്റെ ഫോം ടീമിന് തലവേദനയാണെന്ന് പറയാം.

നാലാം നമ്പറില്‍ ആര്‍സിബിയുടെ ഗ്ലെന്‍ മാക്‌സ് വെല്ലിനാണ് അവസരം. വമ്പനടിക്കാരനായ ഓസീസ് താരത്തിന് ഇത്തവണ ഒന്നും ചെയ്യാനായില്ല. എട്ട് മത്സരത്തില്‍ നിന്ന് 36 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. ഇതോടെ മാക്‌സ്‌വെല്ലിനെ ആര്‍സിബി പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. വരുന്ന സീസണില്‍ ആര്‍സിബി മാക്‌സ് വെല്ലിനെ ഒഴിവാക്കുമെന്ന കാര്യം ഉറപ്പാണ്. ദേശീയ ടീമിലെ മികവ് ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ മാക്‌സ് വെല്ലിനായില്ല.

MITCHELL STARC

അഞ്ചാം നമ്പറില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഈ ഫ്‌ളോപ്പ് 11ന്റെ നായകനും പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കാണ്. വലിയ പ്രകടനം നടത്തുമെന്ന് ആരാധകരും മുംബൈ ടീമും പ്രതീക്ഷിച്ചിരുന്ന താരമാണ് ഹാര്‍ദിക്. എന്നാല്‍ 14 മത്സരത്തില്‍ നിന്ന് 216 റണ്‍സാണ് ഹാര്‍ദിക് നേടിയത്. 11 വിക്കറ്റും അദ്ദേഹം നേടി. പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചില്ല. ഇതോടെ അവസാന സ്ഥാനക്കാരായി മുംബൈക്ക് ഒതുങ്ങേണ്ടി വന്നു.

ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മക്കാണ് അവസരം. പഞ്ചാബ് കിങ്‌സ് താരമായ ജിതേഷ് 155 റണ്‍സാണ് ആകെ നേടിയത്. ടി20 ലോകകപ്പ് ടീമിലേക്കടക്കം പരിഗണനയിലുണ്ടായിരുന്ന താരമായിരുന്നു ജിതേഷെങ്കിലും മികവ് കാട്ടാന്‍ സാധിക്കാതെ പോയി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫിനിഷറായ റിങ്കു സിങ്ങും ദുരന്തമായി. ടി20 ലോകകപ്പ് ടീമില്‍ നിന്ന് തഴയപ്പെട്ടത് റിങ്കുവിനെ തളര്‍ത്തി. 168 റണ്‍സാണ് റിങ്കു ആകെ നേടിയത്. പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുല്‍ ടാക്കൂറാണ് എട്ടാം നമ്പറില്‍.

സിഎസ്‌കെ താരമായ ശാര്‍ദ്ദുല്‍ 8 മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് 3 വിക്കറ്റാണ്. ഒമ്പതാം നമ്പറില്‍ മിച്ചല്‍ സ്റ്റാര്‍ക്കാണുള്ളത്. ഇടം കൈയന്‍ പേസറായ സ്റ്റാര്‍ക്ക് 24.75 കോടിക്കാണ് ഇത്തവണ കളിക്കാനെത്തിയത്. എന്നാല്‍ 12 വിക്കറ്റാണ് കെകെആറിനൊപ്പം സ്റ്റാര്‍ക്കിന് നേടാനായത്. ഇക്കോണമിയും വളരെ മോശമായതിനാല്‍ കെകെആര്‍ പ്ലേയിങ് 11ല്‍ നിന്ന് സ്റ്റാര്‍ക്കിനെ മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. 10ാം നമ്പറില്‍ ദീപക് ചഹാറിനാണ് അവസരം.

സിഎസ്‌കെ താരമായ ചഹാര്‍ 5 വിക്കറ്റാണ് നേടിയത്. പരിക്കും താരത്തെ വേട്ടയാടി. 11ാമന്‍ രവി ബിഷ്‌നോയിയാണ്. 14 മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് താരം നേടിയത്. ഇഷാന്‍ കിഷന്‍, റാഷിദ് ഖാന്‍ എന്നിവരാണ് ഈ ഫ്‌ളോപ്പ് 11ന്റെ ബാക്കപ്പ് താരങ്ങള്‍.

Story first published: Saturday, May 18, 2024, 14:36 [IST]
Other articles published on May 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+