For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് 'കൂതറ' ആകരുത്, ഈഗോ മാറ്റിവെച്ച് റുതുരാജിനെ കണ്ട് പഠിക്കൂ; വിമര്‍ശനം ശക്തം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സിനോട് ആറ് റണ്‍സിന് തോറ്റിരിക്കുകയാണ്. ആവേശകരമായ മത്സരത്തില്‍ അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് മുംബൈയെ ഗുജറാത്ത് വീഴ്ത്തിയത്. മത്സരത്തില്‍ ഗുജറാത്തിന്റെ ജയമോ മുംബൈയുടെ തോല്‍വിയോ അല്ല ചര്‍ച്ചക്ക് കാരണമായത്. അത് ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയും കാണികളുടെ പെരുമാറ്റവുമാണ്.

മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് നിന്ന് രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടുവന്നപ്പോള്‍ തുടങ്ങിയ പ്രശ്‌നങ്ങളുടെ ബാക്കിയാണ് ഇന്നലെ മത്സരത്തില്‍ കണ്ടത്. 90000 കാണികള്‍ അണിനിരന്ന ഗ്യാലറിയിലെ ആര്‍പ്പുവിളികള്‍ രോഹിത് ശര്‍മക്കായായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ടോസിടാന്‍ വന്നപ്പോള്‍ കൂവലോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ഇതിനിടെ ഹാര്‍ദിക് രോഹിത് ശര്‍മയെ ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യാനും അയച്ചു.

2013ന് ശേഷം ഇതാദ്യമായാണ് രോഹിത് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുന്നത്. രോഹിത്തിനെ അപമാനിക്കാന്‍ ഹാര്‍ദിക് കരുതിക്കൂട്ടി ചെയ്തതാണിതെന്നാണ് ആരാധകര്‍ പറയുന്നത്. രോഹിത് ശര്‍മ മുന്‍ നായകനാണെന്ന പരിഗണന നല്‍കാതെ അപമാനിക്കുന്ന തരത്തിലാണ് ഹാര്‍ദിക് പെരുമാറിയത്. ഇതിനെതിരേ വലിയ ആരാധക രോഷം ഉയരവെ ഹാര്‍ദിക് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ റുതുരാജ് ഗെയ്ക് വാദിനെ കണ്ട് പഠിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ സീസണിന് തൊട്ട് മുമ്പ് എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരം റുതുരാജ് ഗെയ്ക് വാദിനെ ക്യാപ്റ്റനാക്കുകയായിരുന്നു. മുന്‍ നായകനെന്ന നിലയിലും ഇതിഹാസ താരമെന്ന നിലയിലും ധോണിയെ വളരെ ബഹുമാനത്തോടെയാണ് റുതുരാജ് കൈകാര്യം ചെയ്യുന്നത്. ആവശ്യ സമയങ്ങളിലും ധോണിയോട് അഭിപ്രായം ചോദിക്കുകയും അദ്ദേഹത്തെ കേള്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

rohit sharma

നായകസ്ഥാനം ഒഴിഞ്ഞെങ്കിലും പൂര്‍ണ്ണ ബഹുമാനം ധോണിക്ക് ലഭിക്കുന്നു. അതേ സമയം ഹാര്‍ദിക് പാണ്ഡ്യ രോഹിത്തിനോട് ചെയ്യുന്നത് ഇതല്ല. നായകനെന്ന നിലയില്‍ തനിക്ക് എല്ലാം അറിയാം എന്ന അഹന്ത ഹാര്‍ദിക്കിനുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. താന്‍ വലിയ സംഭവമാണെന്നും മറ്റെല്ലാവരും തനിക്ക് കീഴിലാണെന്നും വരുത്തിത്തീര്‍ക്കാനാണ് ഹാര്‍ദിക് ശ്രമിക്കുന്നത്. ആദ്യ ഓവറില്‍ പന്തെറിഞ്ഞത് പെട്ടെന്ന് ഇംപാക്ട് ഉണ്ടാക്കി കൈയടി നേടാമെന്ന് കരുതിയാണ്.

എന്നാല്‍ ഹാര്‍ദിക്കിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് ഗുജറാത്ത് ബാറ്റ്‌സ്മാന്‍മാര്‍ തല്ലിപ്പറത്തുകയാണ് ചെയ്തത്. ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങി ഒറ്റക്ക് കളി ജയിപ്പിച്ച് ഹീറോയാവാനാണ് ഹാര്‍ദിക് ശ്രമിച്ചത്. എന്നാല്‍ ഈ നീക്കവും ഫലം കണ്ടില്ല. ഇതോടെ ഹാര്‍ദിക് കൂടുതല്‍ നാണംകെടുകയാണ് ചെയ്തത്. ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് ഈഗോ കുറക്കുകയാണ് ചെയ്യേണ്ടത്. രോഹിത് ശര്‍മയെ ചേര്‍ത്ത് പിടിക്കാന്‍ തയ്യാറാവണം.

താനാണെന്ന് വലിയവനെന്ന് തെളിയിക്കാനുള്ള ശ്രമം ഹാര്‍ദിക് അവസാനിപ്പിക്കണം. റുതുരാജ് ധോണിയോട് പെരുമാറുന്നതില്‍ നിന്ന് പഠിക്കണം. യുവതാരങ്ങളേയും സീനിയര്‍ താരങ്ങളേയും ഒന്നിച്ച് നിര്‍ത്തി കൊണ്ടുപോകാന്‍ ശ്രമിക്കണം. എന്നാല്‍ ഹാര്‍ദിക്കിന്റെ സ്വഭാവം പരിശോധിക്കുമ്പോള്‍ ഇതിന് സാധ്യത കുറവാണ്. അങ്ങനെ വരുമ്പോള്‍ മുംബൈ ടീമിനുള്ളില്‍ ഹാര്‍ദിക് ഒറ്റപ്പെടാന്‍ സാധ്യത ഉയരും. പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ ഹാര്‍ദിക്കിനെ പിന്തുണക്കുന്നു.

എന്നാല്‍ ടീമിലെ സീനിയര്‍ പേസറായ ജസ്പ്രീത് ബുംറയും ഹാര്‍ദിക്കിന്റെ തീരുമാനങ്ങളില്‍ അതൃപ്തനാണ്. മിക്ക മത്സരങ്ങളിലും മുംബൈയുടെ ബൗളിങ് ഓപ്പണ്‍ ചെയ്യുന്നത് ബുംറയാണ്. അല്ലാത്ത പക്ഷം രണ്ടാമത്തെ ഓവര്‍ ബുംറക്ക് ലഭിക്കാറുണ്ട്. എന്നാല്‍ ഹാര്‍ദിക്കിന് കീഴില്‍ ഇൗ പരിഗണന ലഭിക്കുന്നില്ല. ഇതില്‍ ബുംറയും അതൃപ്തനാണെന്ന് പെരുമാറ്റത്തില്‍ നിന്ന് വ്യക്തം. ഹാര്‍ദിക് സ്വയം മാറിയില്ലെങ്കില്‍ മുംബൈ ടീമിനുള്ളില്‍ കൂടുതല്‍ പൊട്ടിത്തെറി ഉറപ്പാണ്.

Story first published: Monday, March 25, 2024, 14:21 [IST]
Other articles published on Mar 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+