ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിനോടടുക്കവെ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷ നല്‍കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്ന ആര്‍സിബി അവസാനം കളിച്ച നാല് മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി പ്ലേ ഓഫ് പ്രതീക്ഷ കാത്തിരിക്കുകയാണ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് ആര്‍സിബി തോല്‍പ്പിച്ചത്. പഞ്ചാബിന്റെ തട്ടകത്തില്‍ 60 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം.
ആര്‍സിബിയുടെ ജയം ആരാധകരെല്ലാം ആഘോഷമാക്കുന്നുണ്ട്. പ്ലേ ഓഫില്‍ ആര്‍സിബി ഉണ്ടാകുമെന്ന വലിയ പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവെക്കുന്നത്. എന്നാല്‍ ആര്‍സിബിയുടെ ജയം ആഘോഷമാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് റിയാന്‍ പരാഗാണ്. രാജസ്ഥാന്‍ റോയല്‍സ് മധ്യനിര താരമായ റിയാന്‍ പരാഗ് നേരത്തെ മുതല്‍ ആര്‍സിബിയുടെ കടുത്ത ആരാധകനാണ്. വിരാട് കോലിയുടെ വലിയ ആരാധകനുമാണ് പരാഗ്.
അതുകൊണ്ടുതന്നെ ആര്‍സിബിയുടെ വിജയം പരാഗ് ആഘോഷമാക്കി. പഞ്ചാബ്-ആര്‍സിബി മത്സരം കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ പങ്കുവെച്ച പരാഗ് ആര്‍സിബി ജയം നേടിയപ്പോള്‍ കൈകളുയര്‍ത്തി ആഘോഷിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. പരാഗ് ആര്‍സിബിയുടെ ജയം ആഘോഷിക്കുന്ന വീഡിയോ വൈറലായതോടെ ആരാധകര്‍ പല ആരാധകരും പരാഗിനെ ട്രോളുകയാണ്. ഒടുവില്‍ ആര്‍സിബിയോട് തോറ്റ് രാജസ്ഥാന്‍ പുറത്താവാതെ നോല്‍ക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.
പരാഗിന് ചോറ് രാജസ്ഥാനിലാണെങ്കിലും കൂറ് ആര്‍സിബിയിലാണെന്നാണ് ആരാധകര്‍ ട്രോളുന്നത്. നേരത്തെ രാജസ്ഥാനായി കളിക്കുന്നതിന് മുമ്പ് ആര്‍സിബിയുടെ ജേഴ്‌സിയണിഞ്ഞ് ടീമിനെ പിന്തുണച്ച് പരാഗ് മൈതാനത്തിലെത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ആര്‍സിബിയുമായുള്ള രാജസ്ഥാന്റെ മത്സരങ്ങള്‍ അവസാനിച്ചതാണ്. ഇനി പ്ലേ ഓഫില്‍ നേര്‍ക്കുനേര്‍ എത്താനുള്ള സാധ്യതയാണുള്ളത്.

12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ആര്‍സിബിക്ക് ശേഷിക്കുന്ന 2 മത്സരങ്ങള്‍ ജയിച്ചാലും പരമാവധി 14 പോയിന്റാവും ലഭിക്കുക. ഈ പോയിന്റില്‍ പ്ലേ ഓഫിലേക്കെത്താന്‍ ആര്‍സിബിക്ക് മറ്റ് ടീമുകളുടെ മത്സരഫലം അനുകൂലമാക്കേണ്ടതായുണ്ട്. ഭാഗ്യക്കേട് എപ്പോഴും വേട്ടയാടുന്ന ടീമാണ് ആര്‍സിബി. അതുകൊണ്ടുതന്നെ ഇത്തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ ആര്‍സിബി പ്ലേ ഓഫിലേക്കെത്തുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയണം.
എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിന് തൊട്ടടുത്താണ്. നിലവില്‍ 16 പോയിന്റുള്ള രാജസ്ഥാന് ഒരു ജയം കൂടി നേടിയാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനാവും. എന്നാല്‍ ഇത്തവണ പോരാട്ടം ശക്തമായതിനാല്‍ പ്ലേ ഓഫില്‍ ആരൊക്കെ കടക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ആര്‍സിബിയുടെ തിരിച്ചുവരവ് ആരാധകരെയെല്ലാം സന്തോഷിപ്പിക്കുന്നതാണ്. പഞ്ചാബിനെതിരേ വമ്പന്‍ ജയം നേടിയതോടൊപ്പം വിരാട് കോലി തിളങ്ങുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 7 വിക്കറ്റിന് 241 റണ്‍സാണ് അടിച്ചെടുത്തത്. മറുപടിക്കിറങ്ങിയ പഞ്ചാബിന് 181 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വിരാട് കോലി 47 പന്തില്‍ 92 റണ്‍സെടുത്ത് പുറത്തായി. കോലിക്ക് സെഞ്ച്വറി നേടാനാവാതെ പോയെങ്കിലും 7 ഫോറും 6 സിക്‌സും ഉള്‍പ്പെടെ ബാറ്റിങ് വിരുന്നൊരുക്കിയാണ് താരം മടങ്ങിയത്. രജത് പാട്ടീധാര്‍ 23 പന്തില്‍ 55 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 27 പന്തില്‍ 46 റണ്‍സും സ്വന്തമാക്കി.
ആര്‍സിബിയുടെ ബൗളര്‍മാരും വളരെയധികം മെച്ചപ്പെട്ടു. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും സ്വപ്‌നില്‍ സിങ്, ലോക്കി ഫെര്‍ഗൂസന്‍, കരണ്‍ ശര്‍മ എന്നിവര്‍ 2 വിക്കറ്റ് വീതവും പങ്കിട്ടു. ആര്‍സിബി പ്രഥമ സീസണ്‍ മുതല്‍ കളിക്കുന്ന ടീമാണെങ്കിലും ഇതുവരെ കപ്പിലേക്കെത്താനായിട്ടില്ല. ഇത്തവണ ആര്‍സിബി കിരീടം നേടുമെന്ന വലിയ പ്രതീക്ഷ ആരാധകര്‍ക്കുണ്ടായിരുന്നു. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തത് ആര്‍സിബിക്ക് തിരിച്ചടിയായി.