For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് വേണ്ട, ടി20 ലോകകപ്പില്‍ ഇന്ത്യക്ക് ക്രുണാല്‍ മതി! എന്തൊരടി- സൂപ്പര്‍ ഫിനിഷര്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 11ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിന് മുന്നില്‍ 200 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റുചെയ്ത ലഖ്‌നൗ 8 വിക്കറ്റിന് 199 റണ്‍സാണ് അടിച്ചെടുത്തത്. ലഖ്‌നൗവിനായി ക്രുണാല്‍ പാണ്ഡ്യ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. 22 പന്തില്‍ 4 ഫോറും 2 സിക്‌സും ഉള്‍പ്പെടെ പുറത്താവാതെ 43 റണ്‍സാണ് ക്രുണാല്‍ നേടിയത്. 195ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ കസറിയത്.

ഇപ്പോഴിതാ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയെക്കാള്‍ ഭേദം ക്രുണാല്‍ പാണ്ഡ്യയായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ആരാധകര്‍. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്ന ക്രുണാലിനെ ഇന്ത്യ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്നും ടി20 ലോകകപ്പില്‍ അഹങ്കാരിയായ അനിയനെക്കാള്‍ നല്ലത് ചേട്ടനാണെന്നാണ് ആരാധക പക്ഷം. ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരാശപ്പെടുത്തുകയാണ്.

എന്നാല്‍ ക്രുണാല്‍ മികച്ച പ്രകടനത്തോടെ കൈയടി നേടുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ കഴിവുള്ള താരമാണ് ക്രുണാല്‍ പാണ്ഡ്യ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ താരത്തിന് കഴിവുണ്ട്. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായ ക്രുണാല്‍ ഡെത്തോവറുകളിലും സമ്മര്‍ദ്ദ ഘട്ടങ്ങളിലും അനായാസം റണ്‍സടിക്കുന്ന ബാറ്റ്‌സ്മാനാണ്. ഇന്ത്യ അക്ഷര്‍ പട്ടേലിന് പകരക്കാരനായിട്ടെങ്കിലും ക്രുണാലിനെ പരിഗണിക്കണമെന്നാണ് ആരാധക പക്ഷം.

ക്രുണാലിനെ വേണ്ടവിധം ഉപയോഗിച്ചാല്‍ മാച്ച് വിന്നറാവുമെന്നാണ് ആരാധകര്‍ പറയുന്നത്. ലഖ്‌നൗവില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും ക്വിന്റന്‍ ഡീകോക്കും ചേര്‍ന്ന് 35 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഒരു സിക്‌സും ഫോറും പറത്തി 9 പന്തില്‍ 15 റണ്‍സുമായി ഫോമിലേക്കുയര്‍ന്ന രാഹുലിനെ അര്‍ഷ്ദീപ് സിങ് പുറത്താക്കി. ദേവ്ദത്ത് പടിക്കല്‍ 2 ബൗണ്ടറി ഉള്‍പ്പെടെ 6 പന്തില്‍ 9 റണ്‍സ് നേടി.

krunal pandya

ക്വിന്റന്‍ ഡീകോക്ക് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച് ലഖ്‌നൗവിന്റെ ടോപ് സ്‌കോററായി. 38 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 54 റണ്‍സാണ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നേടിയത്. പരിക്കേറ്റ രാഹുല്‍ ഇംപാക്ട് പ്ലയറായപ്പോള്‍ നിക്കോളാസ് പുരാനാണ് ലഖ്‌നൗവിനെ നയിച്ചത്. 21 പന്ത് നേരിട്ട് 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സാണ് പുരാന്‍ അടിച്ചെടുത്തത്. പിന്നീടാണ് ബാറ്റിങ് വെടിക്കെട്ട് ക്രുണാല്‍ ഏറ്റെടുത്തത്.

ഇന്ത്യക്കായി ഇതിനോടകം അരങ്ങേറിയിട്ടുള്ള താരമാണ് ക്രുണാലെങ്കിലും സ്ഥിരമായി സീറ്റുറപ്പിക്കാനായില്ല. പല കാരണങ്ങളാല്‍ ഒതുക്കപ്പെട്ട താരമാണ് ക്രുണാല്‍. ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ തന്നെ പെരുമാറ്റത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ക്രുണാല്‍. ടി20യില്‍ മധ്യനിരയിലേക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന വിശ്വസ്തനാണ് ക്രുണാല്‍. അതുകൊണ്ടുതന്നെ ഇന്ത്യ വീണ്ടുമൊരു അവസരം നല്‍കുമോയെന്നത് കണ്ടറിയണം.

പ്ലേയിങ് 11: പഞ്ചാബ് കിങ്സ്- ശിഖര്‍ ധവാന്‍ (c), ജോണി ബെയര്‍സ്റ്റോ, സാം കറെന്‍, ലിയാം ലിവിങ്സ്റ്റന്‍, ജിതേഷ് ശര്‍മ, ശശാങ്ക് സിങ്, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷ്ദീപ് സിങ്

ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ്- ക്വിന്റന്‍ ഡീകോക്ക്, ദേവ്ദത്ത് പടിക്കല്‍, കെ എല്‍ രാഹുല്‍, മാര്‍ക്കസ് സ്റ്റോയിണിസ്, നിക്കോളാസ് പുരാന്‍ (c), ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്നോയ്, മൊഹ്സിന്‍ ഖാന്‍, മായങ്ക് യാദവ്, മണിമാരന്‍ സിദ്ധാര്‍ത്ഥ്

Story first published: Saturday, March 30, 2024, 21:51 [IST]
Other articles published on Mar 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+