Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ജയ്പൂരിന് പകരം എന്തിന് അസ്സമില്‍ മല്‍സരം? റോയല്‍സ് ഉടമയെ പുറത്താക്കണം! ആരാധകരോഷം

ഗുവാവത്തി: കനത്ത മഴയെ തുടര്‍ന്നു ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ അവസാനത്തെ ലീഗ് മല്‍സരം ഉപേക്ഷിക്കപ്പെട്ടതിനു പിന്നാലെ ടീമുടമയ്‌ക്കെതിരേ വലിയ ആരാധകരോഷമാണ് ഉയരുന്നത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഗുവാഹത്തിയില്‍ നടക്കാനിരിക്കുന്ന കളി ഒരോവര്‍ പോലും കളിക്കാനാവാതെ ഉപേക്ഷിക്കുകയായിരുന്നു. ഇതു കാരണം റോയല്‍സിനു വലിയ തിരിച്ചടി നേരിടുകയും ചെയ്തു. പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്ത് ക്വാളിഫയര്‍ വണ്ണിലേക്കു യോഗ്യത നേടാന്‍ ഈ കളിയില്‍ റോയല്‍സിനു വിജയം അനിവാര്യമായിരുന്നു.

പക്ഷെ മല്‍സരം ഉപേക്ഷിക്കപ്പെട്ടതോടെ ഒരു പോയിന്റ് മാത്രം ലഭിച്ച റോയല്‍സിനു പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തുവിട്ട സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്തു. ഇതോടെ ആദ്യ ക്വാളിഫയറില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും എസ്ആര്‍എച്ചും ഏറ്റുമുട്ടും. എലിമിനേറ്ററില്‍ റോയല്‍സിന്റെ എതിരാളികള്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ്.

SANJU - SHREYAS

എലിമിനേറ്ററില്‍ കളിക്കേണ്ടി വന്നത് റോയല്‍സിനു വലിയ ക്ഷീണം തന്നെയാണ്. കാരണം ഈ മല്‍സരം തോറ്റാല്‍ അവര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും. എന്നാല്‍ രണ്ടാംസ്ഥാനത്തു ഫിനിഷ് ചെയ്തിരുന്നെങ്കില്‍ റോയല്‍സിനു ക്വാളിഫയര്‍ വണ്ണില്‍ കളിക്കാമായിരുന്നു. അതില്‍ തോറ്റാലും ഒരു മല്‍സരം (ക്വാളിഫയര്‍ 2) കൂടി അവര്‍ക്കു ലഭിക്കുകയും ചെയ്യുമായിരുന്നു.

പക്ഷെ മഴ വില്ലനായതോടെ ആ പ്രതീക്ഷ അസ്തമിക്കുകയും ചെയ്തു. തുടര്‍ച്ചയായി നാലു കളികള്‍ തോറ്റ ക്ഷീണത്തിലായിരിക്കും റോയല്‍സ് എലിമിനേറ്ററില്‍ ഇറങ്ങുക. മറുഭാഗത്ത് ആര്‍സിബി തുടരെ ആറു കളികള്‍ വിജയിച്ചതിന്‍റെ ആവേശത്തിലുമാണ്.

അതുകൊണ്ടു തന്നെ നിലവിലെ സാഹചര്യത്തില്‍ എലിമിനേറ്ററില്‍ ആര്‍സിബിയെ തോല്‍പ്പിക്കുകയെന്നത് റോയല്‍സിനു കഠിനമായിരിക്കും. ഇത്തരമൊരു ഡു ഓര്‍ ഡൈ സാഹചര്യത്തിലേക്കു ടീമിനെ എത്തിച്ചിരിക്കുന്നത് ടീമുടമയാണെന്നും ഹോംഗ്രൗണ്ടായ ജയ്പൂര്‍ ഉണ്ടായിട്ടും അവിടെ മല്‍സരം നടത്താതെ എന്തിനാണ് സ്വന്തം നാടായ അസമിലേക്കു മാറ്റിയതെന്നും ആരാധകര്‍ തുറന്നടിക്കുകയാണ്.

ഒരു ഘട്ടത്തില്‍ കിരീട ഫേവറിറ്റുകളായിരുന്ന രാജസ്ഥാന്‍ റോയല്‍സ് ഇപ്പോള്‍ ഫൈനല്‍ പോലും കാണാതെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കുകയാണ്. ഇതിനു പ്രധാന കാരണക്കാരന്‍ ടീമുടമ രഞ്ജീത് ഭരത് താക്കൂറാണ്. ജയ്പൂരിലെ ഹോംഗ്രൗണ്ടായുള്ളപ്പോള്‍ എന്തിനാണ് മല്‍സരം അസ്സമിലേക്കു മാറ്റിയത്? സ്വന്തം നാട്ടില്‍ ടീമിനെ കളിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ സ്വാര്‍ഥത വലിയ ദുരന്തത്തിലേക്കാണ് ഇപ്പോള്‍ എത്തിച്ചിരിക്കുന്നതെന്നും ആരാധകര്‍ തുറന്നടിക്കുന്നു.

RAIN

രാജസ്ഥാന്‍ റോയല്‍സ് ഈ ഐപിഎല്ലില്‍ ആര്‍സിബിയോടു എലിമിനേറ്ററില്‍ തോറ്റു പുറത്തായാല്‍ വില്ലന്‍ ടീം സിഇഒ രഞ്ജീത് ഭരത് താക്കൂറായിരിക്കും. അങ്ങനെ സംഭവിച്ചാല്‍ അദ്ദേഹത്തെ ഈ സ്ഥാനത്തു നിന്നും പുറത്താക്കണം. സ്വയം ചോദിച്ചു വാങ്ങിയ വീഴ്ചയാണിത്. ഹോംഗ്രൗണ്ടായ ജയ്പൂരില്‍ നടക്കേണ്ടിയിരുന്ന മല്‍സരം എന്തിനാണ് അസ്സമിലേക്കു മാറ്റിയതെന്നും ആരാധകര്‍ ചോദിക്കുന്നു.

2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നാണ്. 22ല്‍ ടീം ഫൈനല്‍ കളിക്കുകയും ചെയ്തു. പക്ഷെ കഴിഞ്ഞ സീസണില്‍ ഹോംഗ്രൗണ്ട് മാറ്റിയതു കാരണം ടീമിനു ഫൈനല്‍ കാണാതെ പുറത്താവേണ്ടി വന്നു.

ഈ വര്‍ഷവും അതു തന്നെയാണ് സംഭവിക്കാന്‍ പോവുന്നത്. സീസണിന്റെ ആദ്യ പകുതിയില്‍ വളരെ കരുത്തുറ്റ ടീമായിട്ടും ഇപ്പോള്‍ എലിമിനേറ്ററില്‍ കളിക്കേണ്ട ഗതികേട് വന്നിരിക്കുകയാണ്. ടീം മേധാവി തന്റെ സ്വന്തം നാടായ അസമിലേക്കു കളി മാറ്റിയതാണ് ഇതിനു കാരണമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു.

Story first published: Sunday, May 19, 2024, 23:31 [IST]
Other articles published on May 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+