Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണിയുടെ ആര്‍ത്തിക്കുള്ള ശിക്ഷ! ഒരു സഹതാപവുമില്ല, എന്തുകൊണ്ട് അന്നു വിരമിച്ചില്ല?

ബെംഗളൂരു: ആറാം ഐപിഎല്‍ കിരീടവുമായി ഐപിഎല്ലില്‍ നിന്നും രാജകീയമായി തന്നെ വിരമിക്കുകയെന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ മോഹം പൊലിഞ്ഞിരിക്കുകയാണ്. ക്യാപ്റ്റനല്ലാതെ വെറും താരം മാത്രമായി ഒരു ഐപിഎല്‍ ട്രോഫി ഇത്തവണ നേടാന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലായിരുന്നു അദ്ദേഹം. പക്ഷെ നോക്കൗട്ടിനു തുല്യമായ അവസാന റൗണ്ട് മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു 27 റണ്‍സിനു തോറ്റ് സിഎസ്‌കെ പുറത്താവുകയായിരുന്നു. മികച്ച നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ആര്‍സിബി പ്ലേഓഫിലേക്കു മുന്നേറുകയും ചെയ്തു.

മല്‍സരത്തില്‍ ധോണി ക്രീസിലുള്ളപ്പോള്‍ സിഎസ്‌കെയ്ക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ 13 ബോളില്‍ നിന്നും മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 25 റണ്‍സെടുത്ത അദ്ദേഹം മടങ്ങിയതോടെ സിഎസ്‌കെയുടെ പ്രതീക്ഷകളും അസ്തമിച്ചു. സിഎസ്‌കെ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിനു പിന്നാലെ ധോണിക്കെതിരേ ഒരു വിഭാഗം ആരാധകര്‍ വിമര്‍ശനവുമായി രംഗത്തു വന്നിരിക്കുകയാണ്.

MS DHONI

കിരീടമില്ലാതെ ധോണിക്കു പടിയിറങ്ങേണ്ടി വന്നതില്‍ ഒരു സഹതാപവും തങ്ങള്‍ക്കില്ലെന്നാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. ധോണിയുടെ അത്യാര്‍ത്തിക്കു ലഭിച്ച ശിക്ഷയാണ് ഇതെന്നും കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ അഞ്ചാം കിരീടമുയര്‍ത്തിയപ്പോള്‍ എന്തു കൊണ്ടാണ് വിരമിക്കാതിരുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ തുറന്നടിക്കുന്നു.

എംഎസ് ധോണിയോടു ഒരു സഹതാപവും ഞങ്ങള്‍ക്കില്ല. ഇതു അദ്ദേഹം ചോദിച്ചു വാങ്ങിയ ശിക്ഷയാണ്. കഴിഞ്ഞ സീസണ്‍ ധോണിക്കു വേണ്ടി കുറിക്കപ്പെട്ടതായിരുന്നു. ടൂര്‍ണമെന്റിലുടനീളം വലിയ ഹൈപ്പാണ് ധോണിയുമായി ബന്ധപ്പെട്ടുണ്ടായത്. ത്രില്ലിങ് ഫൈനലില്‍ അദ്ദേഹം കപ്പ് നേടുകയും ചെയ്തു. കളി മതിയാക്കാന്‍ അതിലും നല്ലൊരു മുഹൂര്‍ത്തം ധോണിക്ക് ഇല്ലായിരുന്നു. എന്നാല്‍ വീണ്ടുമൊരു ട്രോഫിയെന്ന അദ്ദേഹത്തിന്റെ ആര്‍ത്തിയാണ് ഇപ്പോള്‍ കണ്ണീരില്‍ കലാശിച്ചിരിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ സീസണ്‍ യഥാര്‍ഥത്തില്‍ എംഎസ് ധോണിയുടേതായിരുന്നു. കാര്യങ്ങളെല്ലാം അദ്ദേഹം ആഗ്രഹിച്ചതു പോലെ സംഭവിക്കുകയും ചെയ്തു. ധോണിയുടെ അവസാനത്തെ സീസണ്‍ എന്ന രീതിയിലാണ് ടൂര്‍ണമെന്റിന്റെ അവസാനം വരെ ബ്രോഡ്കാസ്റ്റര്‍മാര്‍ കൊണ്ടു പോയത്. ആരാധകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു യാത്ര ചെയ്ത് ധോണിയുടെ ഓരോ മല്‍സരവും ആഘോഷമാക്കുകയും ചെയ്തു.

MS DHONI

എല്ലാവരുടെയും പ്രാര്‍ഥനകള്‍ പോലെ തന്നെ ഐപിഎല്‍ കിരീടവും ധോണിയെ തേടിയെത്തി. കളി നിര്‍ത്താന്‍ ഇതിലും നല്ലൊരു മുഹൂര്‍ത്തം ഒരു ക്രിക്കറ്റര്‍ക്കും കിട്ടാനില്ല. പക്ഷെ ആര്‍ത്തി കാരണം ധോണി വിരമിക്കാതെ ഈ സീസണിലും കളി തുടര്‍ന്നു. ഇപ്പോള്‍ ഇത്തരമൊരു മനസ്സ് തകര്‍ന്ന അവസ്ഥയിലേക്കു അദ്ദേഹത്തെ എത്തിച്ചതും ഈ ആര്‍ത്തിയാണെന്നും ആരാധകര്‍ വിമര്‍ശിച്ചു.

ഈ തരത്തില്‍ എംഎസ് ധോണി ക്രിക്കറ്റില്‍ നിന്നും വിരമിക്കേണ്ടി വന്നതില്‍ ദുഖമുണ്ട്. പക്ഷെ ഇതു അദ്ദേഹം തന്നെ ചോദിച്ചു വാങ്ങിയ ശിക്ഷയാണ്. കഴിഞ്ഞ സീസണ്‍ ധോണിക്കു വേണ്ടി എഴുതപ്പെട്ടതായിരുന്നു. ആരാധകരും ധോണിയുമെല്ലാം ഒരുപോലെ ആഘോഷിച്ച ഒരു സീസണായിരുന്നു അത്.

എല്ലാവരുടെയും ആഗ്രഹം പോലെ അഞ്ചാം ഐപിഎല്‍ ട്രോഫി ഉയര്‍ത്താനുള്ള സുവര്‍ണാവസരവും ധോണിക്കു ലഭിച്ചു. പക്ഷെ അദ്ദേഹം അതുകൊണ്ടും തൃപ്തിപ്പെട്ടില്ല. വീണ്ടുമൊരു ട്രോഫി റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ നേടുകയെന്ന അതിമോഹം കാരണമാണ് ഇപ്പോള്‍ ദുഖിക്കേണ്ടി വന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Sunday, May 19, 2024, 13:30 [IST]
Other articles published on May 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+