Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സ്റ്റാര്‍ക്കിനെ കണ്ടു പഠിക്കട്ടെ ബുംറ! നോക്കൗട്ടില്‍ ഇങ്ങനെ വേണം, വന്‍ വിമര്‍ശനം

ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്ലിലെ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക് തീപ്പൊരി ബൗളിങുമായി കസറിയപ്പോള്‍ വലിയ വിമര്‍ശനമാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ നേരിടുന്നത്. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന ഫൈനലില്‍ എസ്ആര്‍എച്ചിന്റെ മുനയൊടിച്ചത് സ്റ്റാര്‍ക്കായിരുന്നു. പവര്‍പ്ലേയില്‍ തന്നെ രണ്ടു വിക്കറ്റുകളാണ് അദ്ദേഹം പിഴുതതത്. നേരത്ത ആദ്യ ക്വാളിഫയറിലും മൂന്നു വിക്കറ്റുകളുമായി സ്റ്റാര്‍ക്ക് മിന്നിച്ചിരുന്നു.

25 കോടിയോളം രൂപ തനിക്കു എന്തുകൊണ്ടാണ് ലേലത്തില്‍ ഇത്തവണ കെകെആര്‍ മുടക്കിയതെന്നു തെളിയിക്കുന്നതായിരുന്നു പ്ലേഓഫില്‍ അദ്ദേഹത്തിന്റെ പ്രകടനം. നേരത്തേ ലീഗ് ഘട്ടത്തിലെ മല്‍സരങ്ങളില്‍ ഒരുപാട് റണ്‍സ് വിട്ടുകൊടുത്തതിന്റെ പേരില്‍ സ്റ്റാര്‍ക്ക് ഏറെ പരിഹാസം നേരിട്ടിരുന്നു. പക്ഷെ കളി നോക്കൗട്ടിലേക്കു കടന്നപ്പോള്‍ സ്റ്റാര്‍ക്ക് തന്റെ തനിനിറം പുറത്ത് എടുത്തിരിക്കുകയാണ്. നോക്കൗട്ടില്‍ എങ്ങനെയാണ് ബൗള്‍ ചെയ്യേണ്ടതെന്നു സ്റ്റാര്‍ക്കിനെ ബുംറ കണ്ടു പഠിക്കട്ടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

STARC

ഫൈനലില്‍ മാരക ഫോമിലായിരുന്നു സ്റ്റാര്‍ക്ക്. ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ തന്നെ അപകടകാരിയായ അഭിഷേക് ശര്‍മയെ (2) അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു. ആദ്യ നാലു ബോളും പിച്ച് ചെയ്ത ശേഷം സ്റ്റാര്‍ക്ക് പുറത്തേക്കു കൊണ്ടു പോയപ്പോള്‍ അഞ്ചാമത്തെ ബോള്‍ അകത്തേക്കാണ് വന്നത്. ഇതു അഭിഷേകിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുകയും ചെയ്തു. ക്ലീന്‍ ബൗള്‍ഡായാണ് താരം മടങ്ങിയത്.

തന്റെ മൂന്നാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെയും (9) സ്റ്റാര്‍ക്ക് പുറത്താക്കിയപ്പോള്‍ ഹൈദരാബാദ് ഞെട്ടി. കൗണ്ടര്‍ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ച ത്രിപാഠി വലിയ ഷോട്ടിനു തുനിയുകയായിരുന്നു. പക്ഷെ മുകളിലേക്കുയര്‍ന്ന ബോള്‍ രമണ്‍ദീപ് സിങ് പിടികൂടുകയായിരുന്നു.

നോക്കൗട്ടില്‍ എങ്ങനെയാണ് ബൗള്‍ ചെയ്യേണ്ടതെന്നു സ്റ്റാര്‍ക്കിനെ ബുംറ കണ്ടു പഠിക്കട്ടെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്. എല്ലാ നോക്കൗട്ട് മല്‍സരങ്ങളിലും ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്ന താരമാണ് മിച്ചെല്‍ സ്റ്റാര്‍ക്ക്. പക്ഷെ ജസ്പ്രീത് ബുംറ എല്ലാ നോക്കൗട്ടുകളിലും ഫ്‌ളോപ്പായി കൊണ്ടിരിക്കുകയും ചെയ്യുന്നു. എന്നിട്ടും എന്തിനാണ് സ്റ്റാര്‍ക്കുമായി ബുംറയെ താരതമ്യം ചെയ്യുന്നത്. ചിലര്‍ സ്റ്റാര്‍ക്കിനേക്കാള്‍ ഒരുപാട് മികച്ച ബൗളറാണ് ബുംറയെന്നും ചൂണ്ടിക്കാട്ടുന്നു. ഈ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ അന്ധന്‍മാരാണോയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിക്കുന്നു.

STARC

ജസ്പ്രീത് ബുംറയ്ക്കു ഇങ്ങനെയൊരു ബൗളിങ് പ്രകടനം നോക്കൗട്ടില്‍ സ്വപ്നം കാണാന്‍ സാധിക്കുമോ? ഈ തരത്തിലുള്ള പ്രകടനങ്ങള്‍ നോക്കൗട്ടുകളില്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നുവെന്നതാണ് മിച്ചെല്‍ സ്റ്റാര്‍ക്കിനെ ക്രിക്കറ്റിലെ ഗോട്ടാക്കി മാറ്റുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മിച്ചെല്‍ സ്റ്റാര്‍ക്കിനെ സംബന്ധിച്ച് ഏറ്റവും വലിയ അപമാനം അദ്ദേഹത്തെ ജസ്പ്രീത് ബുംറയുമായി താരതമ്യം ചെയ്യുന്നതാണ്. ഇനിയെങ്കിലും ഇതു മതിയാക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. ഐപിഎല്ലില്‍ കുറച്ചു മല്‍സരങ്ങളില്‍ ഇത്തവണ ബൗളിങില്‍ പാളിയപ്പോഴേക്കും മിച്ചെല്‍ സ്റ്റാര്‍ക്കിനെ പലരും പരിഹസിച്ചു.

ജസ്പ്രീത് ബുംറ ഇതിനേക്കാള്‍ എത്രയോ മികച്ച ബൗളറാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. നോക്കൗട്ട് എത്തിയപ്പോള്‍ താന്‍ ആരാണെന്നു ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുകയാണ് സ്റ്റാര്‍ക്ക്. നോക്കൗട്ടില്‍ ബുംറ ഒരിക്കലും ഈ തരത്തിലുള്ള മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

Story first published: Sunday, May 26, 2024, 21:39 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+