Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു എന്താണ് കാട്ടിയത്? കളിക്കിടെ വിമര്‍ശിച്ച് ഗവാസ്‌കര്‍! പൊരിച്ച് ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിരാശപ്പെടുത്തി എലിമിനേറ്ററില്‍ പുറത്തായിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനോടാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ ഒരോവര്‍ ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. മത്സരത്തില്‍ നായകനെന്ന നിലയില്‍ സഞ്ജു സാംസണ്‍ കൈയടി നേടി.

മികച്ച ബൗളിങ് ചെയ്ഞ്ചുകളും ഫീല്‍ഡിങ് വിന്യാസവുമായി ആര്‍സിബിയെ പൂട്ടാന്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി നിര്‍ണ്ണായകമായി. എന്നാല്‍ ബാറ്റിങ്ങില്‍ മികവ് കാട്ടാന്‍ സഞ്ജുവിനായില്ല. 13 പന്തില്‍ 17 റണ്‍സാണ് മലയാളി താരം നേടിയത്. കരണ്‍ ശര്‍മയെ ക്രീസില്‍ നിന്ന് കയറിക്കളിച്ച സഞ്ജുവിന് പിഴച്ചു. പന്ത് ലെഗ് സൈഡിലേക്ക് ടേണ്‍ ചെയ്തു. ഇതോടെ കണക്ട് ചെയ്യാന്‍ സഞ്ജുവിന് സാധിക്കാതെ പോയി. ദിനേഷ് കാര്‍ത്തിക് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കുകയും ചെയ്തു.

സഞ്ജുവിന്റെ പുറത്താകലിന് പിന്നാലെ കമന്റേറ്ററായ സുനില്‍ ഗവാസ്‌കര്‍ നടത്തിയ പരാമര്‍ശം വലിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്. 'നിങ്ങള്‍ സഹതാരങ്ങളുടെ അടുത്തേക്ക് പോകാനുള്ള സമയമല്ലിതെന്നും ഒരു റണ്‍സ് വലിയ വ്യത്യാസമുണ്ടാക്കില്ലെന്നും ഒരു സ്റ്റംപിങ് പുറത്താകല്‍ വലിയ വ്യത്യാസം ഉണ്ടാക്കുമെന്നാണ്' ഗവാസ്‌കര്‍ പറഞ്ഞത്. സഞ്ജുവിന്റെ പുറത്താകലിനെ പരിഹസിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഗവാസ്‌കര്‍ നടത്തിയത്.

ഇതോടെ ഗവാസ്‌ക്കറിനെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ് സഞ്ജു ആരാധകര്‍. ഇത് ആദ്യമായല്ല ഗവാസ്‌കര്‍ സഞ്ജുവിനെതിരേ പറയുന്നത്. സഞ്ജുവിനെ പരിഹസിക്കാനും വിമര്‍ശിക്കാനും ലഭിക്കുന്ന അവസരങ്ങളെല്ലാം ഗവാസ്‌കര്‍ നന്നായി ഉപയോഗിക്കാറുണ്ട്. നേരത്തെ എലിമിനേറ്ററിന് മുമ്പ് രാജസ്ഥാന്‍ ആര്‍സിബിക്ക് എതിരാളികളേയല്ലെന്നാണ് ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ മത്സരത്തില്‍ ആര്‍സിബിയെ രാജസ്ഥാന്‍ തോല്‍പ്പിച്ചതോടെ ഗവാസ്‌ക്കറിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു.

sanju samson

ഗവാസ്‌ക്കര്‍ പറയുന്നതിന്റെ വിപരീതമായി മാത്രമേ നടക്കുകയുള്ളൂവെന്നാണ് ആരാധകര്‍ പറയുന്നത്. വിരാട് കോലിക്കെതിരേ സമീപകാലത്തായി ഗവാസ്‌കര്‍ പല മോശം പ്രതികരണങ്ങളും നടത്തിയിരുന്നു. ഇതിനെല്ലാം കോലി ആരാധകര്‍ ഗവാസ്‌ക്കറിനെ പഞ്ഞിക്കിടുകയും ചെയ്തിട്ടുണ്ട്. കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെയടക്കം പരിഹസിച്ച് ഗവാസ്‌ക്കര്‍ സംസാരിച്ചിരുന്നു. കോലിയെക്കുറിച്ച് സംസാരിക്കാന്‍ ഗവാസ്‌ക്കറിന് യോഗ്യതയില്ലെന്ന് ഡിവില്ലിയേഴ്‌സ് വിമര്‍ശനം നടത്തിയിരുന്നു.

അനാവശ്യമായി താരങ്ങളുടെ സ്വകാര്യ കാര്യങ്ങളില്‍ പോലും ഗവാസ്‌കര്‍ ഇടപെടുന്നുണ്ട്. ഇതില്‍ താരങ്ങള്‍ക്കുള്ള അതൃപ്തി പലരും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീടും ഗവാസ്‌കര്‍ ഇതേ നിലപാട് തുടരുകയാണ്. മുന്‍ സൂപ്പര്‍ താരമെന്ന നിലയില്‍ ഗവാസ്‌ക്കറിനെ എല്ലാവരും ബഹുമാനിക്കുന്നു. എന്നാല്‍ കമന്റേറ്ററെന്ന നിലയില്‍ ഗവാസ്‌ക്കറിനെപ്പോലെ മോശം പരാമര്‍ശം നടത്തുകയും താരങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ആര്‍സിബിക്കെതിരായ രാജസ്ഥാന്റെ ജയം ഗവാസ്‌ക്കറിനെ അസ്വസ്തനാക്കുമെന്നുറപ്പ്. സഞ്ജുവിന്റെ വളര്‍ച്ചയില്‍ വലിയ അസൂയ ഗവാസ്‌ക്കറിനുണ്ട്. ഇതാണ് പലപ്പോഴും സഞ്ജുവിനെതിരേ മോശം പരാമര്‍ശം നടത്താന്‍ ഗവാസ്‌ക്കറിനെ പ്രേരിപ്പിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ റിഷഭ് പന്ത് മതിയെന്നും സഞ്ജു വേണ്ടെന്നുമാണ് ഗവാസ്‌ക്കറുടെ അഭിപ്രായം. സഞ്ജുവിനോട് ശത്രുതാ മനോഭാവത്തോടെയാണ് ഗവാസ്‌ക്കര്‍ പെരുമാറുന്നത്.

എന്നാല്‍ സഞ്ജു ഒരുവശത്ത് ഒറ്റക്ക് പൊരുതി മുന്നേറുകയാണ്. ഒരു തവണ രാജസ്ഥാനെ ഫൈനലിലേക്കെത്തിച്ച സഞ്ജു ഇത്തവണ എലിമിനേറ്റര്‍ കടമ്പയും പിന്നിട്ടിരിക്കുകയാണ്. വരുന്ന രണ്ടാം ക്വാളിഫയറില്‍ സഞ്ജുവിനും സംഘത്തിനും ജയിക്കാനായാല്‍ വീണ്ടുമൊരു കിരീടമാണ് കാത്തിരിക്കുന്നത്. സംതുലിതമായ ടീമാണ് രാജസ്ഥാന്‍. സഞ്ജു ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ റോയല്‍സ് ഇത്തവണ കിരീടത്തിലേക്കെത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Thursday, May 23, 2024, 14:36 [IST]
Other articles published on May 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+