Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഹിറ്റ്മാനോ അതോ ടെസ്റ്റ് മാനോ? 24 പന്തില്‍ 19 മാത്രം! രോഹിത്തിന് ട്രോള്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രോഹിത് ശര്‍മയുടെ മോശം ഫോം തുടരുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ രോഹിത്തിന്റെ വമ്പന്‍ പ്രകടനം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. രോഹിത്തിന് വമ്പന്‍ റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ഈഡന്‍ ഗാര്‍ഡനിലും താരം നിരാശപ്പെടുത്തിയിരിക്കുകയാണ്. 158 റണ്‍സ് വിജയലക്ഷ്യത്തിലേക്കിറങ്ങിയ മുംബൈക്കായി 24 പന്തില്‍ 19 റണ്‍സാണ് രോഹിത്തിന് നേടാനായത്.

1 സിക്‌സും ഫോറും മാത്രമാണ് രോഹിത്തിന് നേടാനായത്. 83 മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. രോഹിത് ശര്‍മ ഈ സീസണില്‍ ഒരു സെഞ്ച്വറി നേടിയത് മാറ്റിനിര്‍ത്തിയാല്‍ ദുരന്തമാണെന്നതാണ് വസ്തുത. വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ മോശം ഷോട്ടിന് ശ്രമിച്ച് സുനില്‍ നരെയ്‌ന് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. ഒരുവശത്ത് ഇഷാന്‍ കിഷന്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോഴും രോഹിത് മെല്ലപ്പോക്ക് ബാറ്റിങ് പ്രകടനത്തോടെ നിരാശപ്പെടുത്തി.

വിരാട് കോലിയെ മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശിക്കുമ്പോള്‍ അതിനും ദുരന്തമായാണ് രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത്. ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത്തിന്റെ ബാറ്റിങ് പ്രകടനം ഇന്ത്യക്കും ആശങ്ക സൃഷ്ടിക്കുന്നതാണ്. ഇന്ത്യന്‍ നായകനായ രോഹിത് ഇതേ പ്രകടനം ടി20 ലോകകപ്പിലും ആവര്‍ത്തിച്ചാല്‍ ടീം തകര്‍ന്നടിയാന്‍ സാധ്യത കൂടുതലാണ്. മികച്ച ടൈമിങ് ഇല്ലാതെ രോഹിത് പ്രയാസപ്പെടുകയാണ്. ആത്മവിശ്വാസം നഷ്ടപ്പെട്ടപോലെയാണ് രോഹിത് ബാറ്റ് ചെയ്യുന്നത്.

മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഹിറ്റ്മാന്‍ കാഴ്ചവെക്കുന്നത്. പവര്‍പ്ലേ മുതലാക്കാന്‍ രോഹിത്തിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രോഹിത്തിനെതിരേ ട്രോളുകളും ഉയരുകയാണ്. ഹിറ്റ്മാനെന്ന വിളിപ്പേരിന് രോഹിത് കളങ്കം സൃഷ്ടിക്കുകയാണെന്ന് പറയാം. മുംബൈയുടെ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ രോഹിത്തില്‍ നിന്ന് വെടിക്കെട്ട് പ്രകടനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് നിലവാരം താഴോട്ട് പോവുകയാണ് ചെയ്തിരിക്കുന്നത്.

rohit sharma

ഈ സീസണിലെ അവസാന ആറ് മത്സരത്തില്‍ രണ്ട് തവണ മാത്രമാണ് രോഹിത് രണ്ടക്കം കണ്ടത്. 6, 8, 4, 11, 4, 19 എന്നിങ്ങനെയാണ് രോഹിത്തിന്റെ സ്‌കോര്‍. കെകെആറിനെതിരേ സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 12 പന്തില്‍ 11 റണ്‍സാണ് താരത്തിന് നേടാനായത്. ഇപ്പോള്‍ രണ്ടാം തവണ മുഖാമുഖം എത്തിയപ്പോള്‍ 24 പന്തില്‍ 19 റണ്‍സുമായി വീണ്ടും നിരാശപ്പെടുത്തി. മുംബൈയെ വലിയ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുന്ന പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നത്.

സിഎസ്‌കെയ്‌ക്കെതിരേ 63 പന്തില്‍ 105 റണ്‍സെടുത്തത് മാത്രമാണ് രോഹിത്തിന് ആശ്വസിക്കാനുള്ളത്. ഈ സീസണോടെ രോഹിത് മുംബൈയുടെ പടിയിറങ്ങുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ മുംബൈ വിട്ടാലും വാങ്ങാന്‍ ആളില്ലാത്ത അവസ്ഥയിലേക്കാണ് രോഹിത്തിന്റെ നിലവിലെ പ്രകടനം പോകുന്നത്. സാഹചര്യത്തിനൊത്ത് കളിക്കാനോ മുന്നില്‍ നിന്ന് നയിക്കാനോ രോഹിത്തിന് സാധിക്കുന്നില്ല. മുംബൈയുടെ മുന്‍ നായകനില്‍ നിന്ന് വില്ലനായി രോഹിത് മാറിയിരിക്കുന്നു.

പ്ലേയിങ് 11- മുംബൈ - ഇഷാന്‍ കിഷന്‍ (wc), നിഹാല്‍ വദേര, നമാന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, അന്‍ഷുല്‍ കാംബോജ്, പീയൂഷ് ചൗള, ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര

കെകെആര്‍- ഫില്‍ സാള്‍ട്ട് (wc), സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍ (c), രമന്‍ദീപ് സിങ്, വെങ്കടേഷ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Story first published: Sunday, May 12, 2024, 0:08 [IST]
Other articles published on May 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+