For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പൃഥ്വിയെ തഴഞ്ഞതോ? എന്തുകൊണ്ട് കളിപ്പിക്കുന്നില്ല? ചോദ്യമുയര്‍ത്തി ആരാധകര്‍

മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ പഞ്ചാബ് കിങ്‌സ് ഡല്‍ഹിയെ ബാറ്റിങ്ങിനയച്ചിരിക്കുകയാണ്. ഡല്‍ഹിയുടെ പ്ലേയിങ് 11 പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചത് പൃഥ്വി ഷായുടെ അഭാവമായിരുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള പൃഥ്വി ഓപ്പണിങ്ങില്‍ കസറുമെന്ന് കരുതിയിരുന്നവരെ നിരാശപ്പെടുത്തിയാണ് ഡല്‍ഹി പൃഥ്വിയെ തഴഞ്ഞത്.

പൃഥ്വി ഷായെ പ്രശംസിച്ച് സംസാരിച്ച റിക്കി പോണ്ടിങ് പൃഥ്വിയുടെ മികച്ച സീസണാണ് വരാന്‍ പോകുന്നതെന്നും പറഞ്ഞിരുന്നു. എന്നിട്ട് പ്ലേയിങ് 11ല്‍ പോലും ഇടം നല്‍കാതെ പൃഥ്വിയെ തഴഞ്ഞതിനെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. പൃഥ്വിക്ക് പരിക്കാണെന്ന് ഡല്‍ഹി ടീം മാനേജ്‌മെന്റ് പറഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ എന്താണ് സംഭവിച്ചതെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കണമെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദ്യമുയര്‍ത്തുന്നത്.

ഓസ്‌ട്രേലിയക്കാരായ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. 39 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് കൂട്ടുകെട്ട് ഇവര്‍ സൃഷ്ടിക്കുകയും ചെയ്തു. എന്നാല്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് ആരാധകര്‍ മിസ് ചെയ്യുന്നു. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നതോടൊപ്പം പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാനും കഴിവുള്ളവനാണ് പൃഥ്വി. എന്നാല്‍ രഞ്ജി ട്രോഫിയിലടക്കം താരം ഫ്‌ളോപ്പായിരുന്നു. തുടര്‍ച്ചയായി നിരാശപ്പെടുത്തുന്ന പ്രകടനമാണ് പൃഥ്വി കാഴ്ചവെച്ചത്.

അതുകൊണ്ടുതന്നെ ഫോമിന്റെ പേരിലാവും മാറ്റിനിര്‍ത്തിയതെന്നും ആരാധകര്‍ വിലയിരുത്തുന്നു. പൃഥ്വി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന താരമാണ്. ഇത്തവണത്തെ ഐപിഎല്ലില്‍ തിളങ്ങാനായിരുന്നെങ്കില്‍ ശക്തമായ തിരിച്ചുവരവിന് പൃഥ്വിക്ക് അവസരം ലഭിച്ചേനെ. എന്നാല്‍ ഇപ്പോള്‍ അവസരം ലഭിക്കാതെ താരം തഴയപ്പെട്ടിരിക്കുകയാണ്. ഈ ടീം കോമ്പിനേഷന്‍ മികവ് കാട്ടിയാല്‍ വരുന്ന മത്സരങ്ങളിലും അദ്ദേഹം പുറത്തിരിക്കേണ്ടതായി വരും.

prithvi shaw

അതുകൊണ്ടുതന്നെ പോണ്ടിങ് പൃഥ്വിയെ പുറത്തിരുത്താനുള്ള കാരണം വ്യക്തമാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ഫിറ്റ്‌നസ് പ്രശ്മുള്ള താരമാണ് പൃഥ്വി. അതുകൊണ്ടുതന്നെ ഫീല്‍ഡിങ് അത്ര മികച്ചതല്ല. ഇതും പൃഥ്വിയെ തഴയാന്‍ കാരണമായിട്ടുണ്ടാവുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇത്തവണ ഡല്‍ഹിയുടെ ടീം കരുത്ത് അത്ര മികച്ചതാണെന്ന് പറയാനാവില്ല. മികച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഡല്‍ഹിക്കുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം മടങ്ങിയെത്തുന്ന റിഷഭ് പന്തിന്റെ പ്രകടനം കണ്ടറിയണം.

ചില താരങ്ങളെ അമിതമായി ആശ്രയിക്കുന്ന നിരയാണ് ഡല്‍ഹിയുടേത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ് തുടങ്ങിയവരിലാണ് ടീമിന്റെ പ്രധാന പ്രതീക്ഷ. ബൗളിങ് നിരയും ശക്തമെന്ന് പറയാനാവില്ല. ആന്‍ റിച്ച് നോക്കിയേയ്‌ക്കൊപ്പം ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്, ജൈ റിച്ചാര്‍ഡ്‌സന്‍, മുകേഷ് കുമാര്‍ എന്നിവരെല്ലാമാണുള്ളത്. സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവിന്റെ പ്രകടനം ഡല്‍ഹിക്ക് നിര്‍ണ്ണായകമാണ്. എന്നാല്‍ മറ്റ് ടീമികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡല്‍ഹി ശക്തമാണെന്ന് പറയാനാവില്ല.

എന്തായാലും വരുന്ന മത്സരങ്ങളില്‍ പൃഥ്വിയെ ഡല്‍ഹി പ്ലേയിങ് 11ലേക്ക് തിരിച്ചുവിളിക്കുമെന്ന് പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം താരത്തിന്റെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് മോഹത്തിനത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

പ്ലേയിങ് 11: പഞ്ചാബ് കിങ്‌സ്- ശിഖര്‍ ധവാന്‍ (c), ജോണി ബെയര്‍സ്‌റ്റോ, സാം കറെന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ജിതേഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, ശശാങ്ക് സിങ്, കഗിസോ റബാഡ, രാഹുല്‍ ചഹാര്‍, അര്‍ഷ്ദീപ് സിങ്

ഡല്‍ഹി ക്യാപിറ്റല്‍സ്- മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍, ഷായ് ഹോപ്, റിഷഭ് പന്ത് (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, അക്ഷര്‍ പട്ടേല്‍, സുമിത് കുമാര്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്

Story first published: Saturday, March 23, 2024, 16:07 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+