For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അശ്വിന് നാണമില്ലേ? റണ്ണൗട്ട് പാഴാക്കിയിട്ട് ജയ്‌സ്വാളിനോട് കയര്‍ത്തു; രൂക്ഷ വിമര്‍ശനം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് 5 വിക്കറ്റിന് 185 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് 5 വിക്കറ്റിന് 173 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. റിയാന്‍ പരാഗിന്റെ (84*) ഒറ്റയാള്‍ ചെറുത്തുനില്‍പ്പും ആവേശ് ഖാന്റെ ലാസ്റ്റ് ഓവര്‍ ത്രില്ലറുമാണ് രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്.

സഞ്ജു സാംസണിന്റെ നായക മികവും രാജസ്ഥാന് കരുത്തായി. എന്നാല്‍ മത്സരത്തിനിടെയിലെ ഒരു സംഭവത്തിന്റെ പേരില്‍ സീനിയര്‍ സ്പിന്നറായ ആര്‍ അശ്വിനെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. സ്വന്തം പിഴവുകൊണ്ട് റണ്ണൗട്ടവസരം പാഴാക്കുകയും ഇതിന്റെ പേരില്‍ യശ്വസി ജയ്‌സ്വാളിനോട് ദേഷ്യപ്പെടുകയും ചെയ്താണ് അശ്വിന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നത്. ഡല്‍ഹി ബാറ്റിങ്ങിന്റെ 9ാം ഓവറിലാണ് വിവാദ സംഭവം അരങ്ങേറുന്നത്.

ക്രീസില്‍ റിഷഭ് പന്തും ഡേവിഡ് വാര്‍ണറുമായിരുന്നു ഉണ്ടായിരുന്നത്. സ്‌ട്രൈക്കില്‍ റിഷഭായിരുന്നു ഉണ്ടായിരുന്നത്. അശ്വിന്റെ പന്തിനെ കവറിലേക്ക് റിഷഭ് കളിച്ചു. അതിവേഗ സിംഗിളിനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ വാര്‍ണറും റിഷഭും തമ്മില്‍ ആശയക്കുഴപ്പമുണ്ടായി. വാര്‍ണര്‍ നോണ്‍സ്‌ട്രൈക്കില്‍ നിന്ന് ഓടി പകുതിയോളം എത്തിയെങ്കിലും റിഷഭ് പന്ത് ഓടാന്‍ തയ്യാറായില്ല. ഇതോടെ വാര്‍ണറെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരം രാജസ്ഥാന് മുന്നില്‍.

കവറില്‍ ഫീല്‍ഡ് ചെയ്ത യശ്വസി ജയ്‌സ്വാള്‍ കൃത്യമായി ത്രോ അശ്വിന് നല്‍കി. ഡയറക്ട് ത്രോക്ക് ശ്രമിക്കാതെ അശ്വിനിലേക്ക് പന്തെത്തിക്കാനുള്ള ജയ്‌സ്വാളിന്റെ ത്രോ വളരെ കൃത്യമായിരുന്നു. എന്നാല്‍ പന്ത് കൃത്യമായി പിടിച്ചെടുക്കാന്‍ അശ്വിനായില്ല. ഇതോടെ വാര്‍ണറെ പുറത്താക്കാനുള്ള അവസരം പാഴായി. അശ്വിന്റെ പിഴവാണ് വിക്കറ്റ് നഷ്ടമാകാന്‍ കാരണമെന്ന് വ്യക്തം. അശ്വിന് പന്ത് കൈയിലൊതുക്കാന്‍ സാധിക്കാതെ പോയതാണ് തിരിച്ചടിയായത്.

sanju samson

എന്നാല്‍ റണ്ണൗട്ടവസരം പാഴാക്കിയതിന് പിന്നാലെ അശ്വിന്‍ ജയ്‌സ്വാളിനോട് കയര്‍ക്കുകയാണ് ചെയ്തത്. ജയ്‌സ്വാളിന്റെ ത്രോയുടെ പ്രശ്‌നമാണ് റണ്ണൗട്ടവസരം പാഴാക്കിയതെന്നാണ് അശ്വിന്‍ ആരോപിച്ചത്. എന്നാല്‍ ജയ്‌സ്വാള്‍ ഒന്നും മിണ്ടാതെ പോവുകയാണ് ചെയ്തത്. ഇപ്പോഴിതാ അശ്വിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. സ്വന്തം തെറ്റ് മറക്കാന്‍ അശ്വിന്‍ ജയ്‌സ്വാളിനോട് ചൂടാവുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

സീനിയര്‍ താരമായ അശ്വിനില്‍ നിന്ന് ഇത്തരമൊരു മോശം പെരുമാറ്റം പ്രതീക്ഷിച്ചില്ല. യുവതാരമായ ജയ്‌സ്വാളിനെ അപമാനിക്കുന്ന നീക്കമാണ് അശ്വിന്‍ നടത്തിയത്. നായകനായിവരെ കളിച്ചിട്ടുള്ള അശ്വിന്‍ ഇത്രയും തരംതാഴരുതെന്നാണ് ആരാധക പക്ഷം. എന്നാല്‍ തന്റെ ഭാഗത്ത് തെറ്റില്ലാതിരുന്നിട്ടും ജയ്‌സ്വാള്‍ അശ്വിനെ ബഹുമാനിച്ച് ഒന്നും പറയാതിരുന്നത് കണ്ടപ്പോള്‍ ബഹുമാനം തോന്നിയെന്നും അശ്വിന്‍ ഈഗോ കാട്ടിയതാണെന്നുമാണ് ആരാധക പക്ഷം.

സഞ്ജു സാംസണ്‍ രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. അഞ്ചാമനായി ബാറ്റുചെയ്യാനെത്തിയ അശ്വിന്‍ 19 പന്തില്‍ 29 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സിക്‌സുകളുമായി അശ്വിന്‍ നടത്തിയ കാമിയോയാണ് മെല്ലപ്പോക്ക് നടത്തിയ രാജസ്ഥാന്‍ ഇന്നിങ്‌സിന് വേഗം നല്‍കിയതും റിയാന്‍ പരാഗിന്റെ സമ്മര്‍ദ്ദം ഒഴിവാക്കിയതും. ആന്റിച്ച് നോക്കിയേയുടെ ഒരോവറില്‍ രണ്ട് വമ്പന്‍ സിക്‌സുകളാണ് അശ്വിന്‍ പറത്തിയത്.

എന്നാല്‍ ബൗളിങ്ങില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ അശ്വിന് സാധിച്ചില്ല. 3 ഓവറില്‍ 30 റണ്‍സാണ് അശ്വിന്‍ വിട്ടുകൊടുത്തത്. 2 സിക്‌സും 1 ഫോറും അശ്വിന്‍ വഴങ്ങി. ജയ്‌സ്വാളിന് പ്രതീക്ഷിച്ച ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചില്ല. ഡല്‍ഹിക്കെതിരേ 7 പന്തില്‍ 5 റണ്‍സാണ് അദ്ദേഹം നേടിയത്. ഇത്തവണ ഓറഞ്ച് ക്യാപ്പ് നേടാന്‍ കെല്‍പ്പുള്ളവനാണ് ജയ്‌സ്വാളെന്നാണ് എല്ലാവരും വിലയിരുത്തിയത്. എന്നാല്‍ അതിനൊത്ത പ്രകടനം ആദ്യ രണ്ട് മത്സരത്തിലും നടത്താന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടില്ല.

Story first published: Friday, March 29, 2024, 8:05 [IST]
Other articles published on Mar 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+