For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അംപയറുടെ തീരുമാനം അന്തിമം, ബഹുമാനിക്കാന്‍ പഠിക്കൂ! സഞ്ജുവിനോട് ആംറെ- ട്രോള്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വീണ്ടും അംപയറുടെ തെറ്റായ തീരുമാനം വലിയ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്. സീസണിലെ മിക്ക മത്സരങ്ങളിലും കണ്ട അംപയറുടെ തീരുമാനത്തിലെ പിഴവ് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിലും വലിയ ചര്‍ച്ചക്ക് വഴിതുറന്നിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വിക്കറ്റിനെച്ചൊല്ലിയാണ് വിവാദം കടുക്കുന്നത്.

സഞ്ജുവിന്റെ ക്യാച്ച് ഷായ് ഹോപ്പ് എടുക്കുമ്പോള്‍ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നുവെന്ന സംശയം റിവ്യൂകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയര്‍ വേണ്ടത്ര പരിശോധന നടത്താതെ വേഗത്തില്‍ സഞ്ജുവിന്റേത് ഔട്ടാണെന്ന് വിധിക്കുകയായിരുന്നു. വൈഡിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ട് മിനുട്ടോളമെടുത്ത തേര്‍ഡ് അംപയര്‍ സഞ്ജുവിന്റെ ഔട്ട് വിളിക്കാന്‍ സെക്കന്റുകള്‍ മാത്രമാണെടുത്തത്. സഞ്ജുവിന്റെ പുറത്താകലാണ് രാജസ്ഥാന്റെ തോല്‍വിക്ക് കാരണമായത്.

സഞ്ജുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്. ഡല്‍ഹിയുടെ പരിശീലകരും ടീം മാനേജ്‌മെന്റും സഞ്ജുവിനെ അപമാനിക്കുന്ന തരത്തിലാണ് പ്രതികരിച്ചത്. സഞ്ജു സാംസണ്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തിന് പിന്നാലെ ഓണ്‍ഫീല്‍ഡ് അംപയറോട് തര്‍ക്കിച്ചാണ് കളം വിട്ടത്. ഇപ്പോഴിതാ സഞ്ജു സാംസണ്‍ അംപയറെ ബഹുമാനിക്കാന്‍ പഠിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സഹ പരിശീലകനായ പ്രവീണ്‍ ആംറെ.

മത്സര ശേഷം പ്രതികരിക്കവെയാണ് സഞ്ജുവിനെ വിമര്‍ശിച്ച് ആംറെ സംസാരിച്ചത്. 'ഫീല്‍ഡില്‍ അംപയറുടെ തീരുമാനം അന്തിമമാണ്. അതിനെ ബഹുമാനിക്കാന്‍ പഠിക്കണം. ഷായ് ഹോപ്പ് വളരെ മികച്ച രീതിയില്‍ പന്ത് മനസിലാക്കിയാണ് അത് ക്യാച്ചാക്കിയത്. അതിന് അവന്‍ അഭിനന്ദനം അര്‍ഹിക്കുന്നു' എന്നാണ് ആംറെ മത്സരശേഷം പ്രതികരിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ വലിയ വിമര്‍ശനം ആംറെക്കെതിരേ ഉയരുകയാണ്. നേരത്തെ ആംറെ അംപയറോട് കയര്‍ത്ത സംഭവം ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ ട്രോളുന്നത്.

sanju samson dc vs rr

2022ലെ രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ നോബോള്‍ വിവാദം ഉണ്ടായിരുന്നു. റോവ്മാന്‍ പവല്‍ ഡല്‍ഹി താരമായിരിക്കെ അവസാന ഓവറില്‍ അദ്ദേഹം ബാറ്റ് ചെയ്യുകയായിരുന്നു. ഈ ഓവറിലെ ഒരു പന്ത് ഫുള്‍ട്ടോസായിരുന്നു. എന്നാല്‍ ഇത് നോബോളാണെന്ന് ഡല്‍ഹി താരങ്ങള്‍ വാദിക്കുകയും ബാറ്റ്‌സ്മാന്‍മാരോട് കയറിപ്പോരാന്‍ റിഷഭ് പന്തും പ്രവീണ്‍ ആംറയും പറഞ്ഞിരുന്നു. അന്ന് അംപയറോട് കയര്‍ത്ത് സംസാരിച്ചതിന് പിഴയും വിലക്കും ആംറെ നേരിട്ടിരുന്നു.

ഇത്തരത്തിലുള്ള ആംറെക്ക് സഞ്ജുവിനെ ഉപദേശിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തേര്‍ഡ് അംപയര്‍ക്ക് ആവശ്യത്തിന് സമയമെടുത്ത് പരിശോധിക്കാമായിരുന്നു. രാജസ്ഥാന്റെ നായകനും ഏറ്റവും പ്രധാനപ്പെട്ട വിക്കറ്റുമായ സഞ്ജുവിന്റെ റിവ്യൂ പരിശോധിക്കുമ്പോള്‍ അല്‍പ്പം കൂടി ജാഗ്രത തേര്‍ഡ് അംപയര്‍ കാട്ടേണ്ടിയിരുന്നു. ഇത് ചെയ്യാത്തതിന്റെ ഫലമാണ് സഞ്ജുവിന്റെ വിക്കറ്റ് നഷ്ടമായതും രാജസ്ഥാന്‍ മത്സരം തോറ്റതും.

സഞ്ജു സാംസണ്‍ ക്രീസില്‍ നിന്നിരുന്നെങ്കില്‍ രാജസ്ഥാന്‍ ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു. തേര്‍ഡ് അംപയര്‍ ഇത് ഔട്ടാണെന്ന് വിധിച്ചെങ്കിലും സൂഷ്മ പരിശോധനയില്‍ ഹോപ്പിന്റെ ഷൂസിന്റെ അറ്റം ബൗണ്ടറി ലൈനില്‍ തൊട്ടിരുന്നതായി വ്യക്തമാകുന്നുണ്ട്. എന്നാല്‍ ഇത് വേണ്ടത്ര പരിശോധനക്ക് വിധേയമായില്ല. തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചോദ്യം ചെയ്തതിന് സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയും വിധിച്ചിട്ടുണ്ട്.

സഞ്ജു അംപയറോട് സംസാരിക്കുന്നതിനിടെ വിഐപി റൂമിലിരുന്ന് കയറിപ്പോകാന്‍ ആക്രോശിച്ച ഡല്‍ഹി ടീം ഉടമ പാര്‍ത്ത് ജിന്‍ഡാലിനെതിരേയും വിമര്‍ശനം ശക്തമാണ്. മത്സരം തോറ്റെങ്കിലും സഞ്ജുവിന്റെ പോരാട്ട വീര്യം കൈയടി അര്‍ഹിക്കുന്നതാണ്. 20 റണ്‍സിന്റെ തോല്‍വിയാണ് രാജസ്ഥാന് നേരിടേണ്ടി വന്നത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 8 വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന് 8 വിക്കറ്റിന് 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

സഞ്ജു 46 പന്തില്‍ 86 റണ്‍സാണ് നേടിയത്. 8 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 186.95 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ മിന്നും പ്രകടനം. അംപയറുടെ തെറ്റായ തീരുമാനംകൊണ്ട് പുറത്തായില്ലായിരുന്നെങ്കില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിച്ചേനെ. എന്തായാലും തേര്‍ഡ് അംപയറുടെ തീരുമാനം ഇതിനോടകം വലിയ വിവാദത്തിന് കാരണമായിട്ടുണ്ട്.

Story first published: Wednesday, May 8, 2024, 13:40 [IST]
Other articles published on May 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+