Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024:ഐപിഎല്ലില്‍ ഇതാദ്യം, ചരിത്ര റെക്കോഡില്‍ ചഹാല്‍; പക്ഷെ ഇന്ത്യക്ക് വേണ്ട! വിമര്‍ശനം

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ രാജസ്ഥാനെതിരേ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച മുംബൈക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. പവര്‍പ്ലേയില്‍ മൂന്ന് വിക്കറ്റുകള്‍ മുംബൈക്ക് നഷ്ടമായി. മത്സരത്തില്‍ മുഹമ്മദ് നബിയെ പുറത്താക്കിയതോടെ വമ്പന്‍ റെക്കോഡിട്ടിരിക്കുകയാണ് യുസ് വേന്ദ്ര ചഹാല്‍.

ഐപിഎല്ലില്‍ 200 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമെന്ന നേട്ടത്തിലേക്കാണ് രാജസ്ഥാന്‍ സ്പിന്നറെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീമിനായി ഗംഭീര പ്രകടനം നടത്തിയിരുന്ന താരം ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനാവുകയും ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടുകയും ചെയ്ത താരമായിട്ടും ചഹാലിനെ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

yuzvendra chahal

ബാറ്റ് ചെയ്യാന്‍ കഴിവില്ലാത്ത താരമാണ് ചഹാല്‍. അതുകൊണ്ടുതന്നെ ഇന്ത്യ ചഹാലിനെ തഴഞ്ഞ് മറ്റ് സ്പിന്നര്‍മാര്‍ക്ക് അവസരം നല്‍കുകയാണ്. ടി20യിലെ മോഹിപ്പിക്കുന്ന റെക്കോഡുണ്ടായിട്ടും ഇപ്പോഴും അതേ ഫോം നിലനിര്‍ത്തിയിട്ടും എന്തുകൊണ്ടാണ് ഇന്ത്യക്ക് വേണ്ടാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സെലക്ടര്‍മാര്‍ക്കെതിരേ വ്യാപക വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തുന്നു. ഐപിഎല്ലിന് ശേഷം ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്.

മെയ് 1ന് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് വിവരം. ചഹാലിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ക്ക് ടീമില്‍ നിര്‍ണ്ണായക റോളുണ്ട്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. ഇവിടുത്തെ സാഹചര്യം സ്പിന്നിന് അനുകൂലമാണെന്നിരിക്കെ ഇന്ത്യ ചഹാലിനെ തീര്‍ച്ചയായും ടീമിലേക്ക് പരിഗണിക്കണമെന്നാണ് ആരാധക പക്ഷം.

എന്നാല്‍ ഇന്ത്യയുടെ പദ്ധതികളില്‍ ചഹാലിന് സ്ഥാനം ലഭിക്കാന്‍ സാധ്യത കുറവാണ്. സെലക്ടര്‍മാര്‍ ബാറ്റിങ് കരുത്തും പരിഗണിച്ചാലും താരങ്ങളെ പരിഗണിക്കുക. അങ്ങനെ വരുമ്പോള്‍ ചഹാല്‍ തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. ചഹാലിന്റെ ഇക്കോണമി മോശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും അദ്ദേഹത്തെ തഴയുന്നത്. എന്നാല്‍ വിക്കറ്റ് നേടി കൂട്ടുകെട്ട് പൊളിക്കാന്‍ അദ്ദേഹം മിടുക്കനാണ്. എതിരാളികളുടെ നീക്കം മുന്‍കൂട്ടി കണ്ട് തന്ത്രം മെനയാന്‍ ചഹാല്‍ മിടുക്കനാണ്.

എന്നിട്ടും എന്തുകൊണ്ടാണ് സെലക്ടര്‍മാര്‍ക്ക് ചഹാലിനെ വേണ്ടാത്തതെന്നാണ് ചോദ്യമുയരുന്നത്. മുംബൈ ഇന്ത്യന്‍സ് ടീം വേണ്ടപോലെ ഉപയോഗിക്കാതെ തഴഞ്ഞ ചഹാലിനെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണ് വളര്‍ത്തിയത്. എന്നാല്‍ അവസാന മെഗാ ലേലത്തിന് മുമ്പ് ചഹാലിനെ ആര്‍സിബി തഴയുകയായിരുന്നു. പിന്നീട് രാജസ്ഥാനിലേക്കെത്തിയപ്പോള്‍ നായകന്‍ സഞ്ജു സാംസണിന്റെ വജ്രായുധമായി ചഹാല്‍ മാറിയെന്നതാണ് എടുത്തു പറയേണ്ടത്.

സീസണില്‍ ഇതേ മികവ് തുടര്‍ന്നാല്‍ ചഹാലിനെ തിരിച്ചുവിളിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായേക്കും. എന്നാല്‍ ഇന്ത്യ ലോകകപ്പിലേക്ക് താരത്തെ പരിഗണിക്കാന്‍ സാധ്യതയില്ല. കരിയറില്‍ ഇന്ത്യക്കായി നിരവധി തവണ മാച്ച് വിന്നിങ് ബൗളിങ് കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ലോകകപ്പില്‍ പോലും ചഹാലിനെ പരിഗണിച്ചിട്ടില്ലെന്നതാണ് വിചിത്രമായ കാര്യം. എന്തായാലും ഇത്തവണയെങ്കിലും ചഹാലിന് ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിക്കുമോയെന്നത് കണ്ടറിയാം.

പ്ലേയിങ് 11: മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (wc), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, മുഹമ്മദ് നബി, നേഹല്‍ വദേര, ജെറാള്‍ഡ് കോയിറ്റ്‌സി, ജസ്പ്രീത് ബുംറ, പീയൂഷ് ചൗള

രാജസ്ഥാന്‍ റോയല്‍സ്- യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ദ്രുവ് ജുറേല്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, സന്ദീപ് ശര്‍മ, യുസ് വേന്ദ്ര ചഹാല്‍

Story first published: Monday, April 22, 2024, 20:45 [IST]
Other articles published on Apr 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+