For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഹാര്‍ദിക് മണ്ടന്‍ തന്നെ, വീണ്ടും അഹങ്കാരം കാട്ടി! ഈ തെറ്റിന് മാപ്പില്ല; വിമര്‍ശനം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ എട്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ മുംബൈ ഇന്ത്യന്‍സ് ആദ്യം പന്തെറിയുകയാണ്. ടോസ് നേടിയ മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യം പന്തെറിയാന്‍ തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ എല്ലാവരുടേയും കണ്ണുകള്‍ ഹാര്‍ദിക് പാണ്ഡ്യയിലേക്കായിരുന്നു. താരത്തിന്റെ ക്യാപ്റ്റന്‍സിയും പ്രകടനവും എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇത്തവണയും ആദ്യ ഓവര്‍ ജസ്പ്രീത് ബുംറക്ക് നല്‍കാതെയാണ് ഹാര്‍ദിക് ഞെട്ടിച്ചത്. 17കാരനായ താരം ക്വീന മഫാക്കയ്ക്കാണ് ഹാര്‍ദിക് പന്തേല്‍പ്പിച്ചത്. രണ്ടാം ഓവറില്‍ ഹാര്‍ദിക്കുമെറിഞ്ഞു. ആദ്യത്തെ മൂന്ന് ഓവറില്‍ 40 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. നാലാം ഓവറിലാണ് ജസ്പ്രീത് ബുംറയെ കൊണ്ടുവന്നത്. അഞ്ച് റണ്‍സാണ് താരം വിട്ടുകൊടുത്തത്. എന്നാല്‍ അഞ്ചാം ഓവറില്‍ വീണ്ടും പന്തെടുത്ത ഹാര്‍ദിക് ആദ്യ പന്തില്‍ മായങ്ക് അഗര്‍വാളെ പുറത്താക്കി. എന്നാല്‍ ഈ ഓവറില്‍ 13 റണ്‍സാണ് താരം വഴങ്ങിയത്.

പവര്‍പ്ലേയില്‍ ഹൈദരാബാദ് അനായാസം റണ്‍സുയര്‍ത്തുന്നതാണ് കണ്ടത്. ഹാര്‍ദിക്കിന്റെ മണ്ടന്‍ തീരുമാനമാണ് ഹൈദരാബാദിന് കരുത്തായതെന്ന് പറയാം. ആദ്യ മത്സരത്തിലെ അതേ തെറ്റ് വീണ്ടും നായകന്‍ ആവര്‍ത്തിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ഹെഡിനെപ്പോലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ടാണ് ബുംറയെ ആദ്യമേ ഉപയോഗിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബുംറയെ ആദ്യ ഓവര്‍ പന്തെറിയക്കണമായിരുന്നു.

അങ്ങനെ പന്തെറിഞ്ഞിരുന്നെങ്കില്‍ തുടക്കത്തിലേ റണ്ണൊഴുക്ക് പിടിച്ചുകെട്ടി ഹെഡ്ഡിനെ സമ്മര്‍ദ്ദത്തിലാക്കാമായിരുന്നു. എന്നാല്‍ 17കാരനെ വിശ്വസിച്ചപ്പോള്‍ മൂന്നാം ഓവറില്‍ 22 റണ്‍സാണ് പിറന്നത്. ഹാര്‍ദിക് രണ്ട് ഓവറില്‍ 24 റണ്‍സും വിട്ടുകൊടുത്തു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് വീണതൊഴിച്ചാല്‍ 81 റണ്‍സാണ് ഹൈദരാബാദ് അടിച്ചെടുത്തത്. ആറാം ഓവര്‍ എറിയാനെത്തിയ ജെറാള്‍ഡ് കോയിറ്റ്‌സി 23 റണ്‍സാണ് വിട്ടുകൊടുത്തത്.

mumbai indians

18 പന്തില്‍ ട്രവിസ് ഹെഡ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. നിലയുറപ്പിച്ചാല്‍ അപകടകാരിയായ ബാറ്റ്‌സ്മാനാണ് ഹെഡ്. അതുകൊണ്ടുതന്നെ ആറാം ഓവറില്‍ ബുംറക്ക് തന്നെ ഓവര്‍ നല്‍കണമായിരുന്നു. വിക്കറ്റ് നേടാനുള്ള അവസരം നഷ്ടപ്പെടുത്തി ഹൈദരാബാദിന് അനായാസം റണ്‍സുയര്‍ത്താനുള്ള അവസരമായിരുന്നു ഹാര്‍ദിക് ഒരുക്കിയത്. ബുംറയെ ഡെത്തോവറിലേക്ക് കൂടുതല്‍ പരിഗണിക്കുമ്പോള്‍ സ്‌കോര്‍ അതിവേഗത്തില്‍ ഉയരും.

ബുംറക്ക് രണ്ടോവര്‍ നല്‍കണമായിരുന്നു. പവര്‍പ്ലേയില്‍ നാല് ബൗളര്‍മാരെയാണ് ഹാര്‍ദിക് ഉപയോഗിച്ചത്. എന്നാല്‍ സ്പിന്നിനെ വിശ്വസിച്ച് ഒരോവര്‍ നല്‍കിയില്ല. ഹാര്‍ദിക്കിന്റെ മണ്ടന്‍ തീരുമാനത്തെ മുതലാക്കിയാണ് ഹൈദരാബാദ് റണ്‍സുയര്‍ത്തിയത്. ഹാര്‍ദിക് വീണ്ടും അഹങ്കാരം കാട്ടുകയാണ്. നിലയുറപ്പിക്കാന്‍ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാരെ അനുവദിച്ചത് ഹാര്‍ദിക്കിന്റെ തെറ്റായ തീരുമാനമാണ്. രോഹിത് ശര്‍മയോട് ഹാര്‍ദിക് അഭിപ്രായം ചോദിച്ചില്ലെന്നും അഹങ്കാരം കാട്ടി ടീമിനെ തോല്‍പ്പിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

പവര്‍പ്ലേക്ക് പിന്നാലെയാണ് പീയൂഷ് ചൗളയെ ഹാര്‍ദിക് കളത്തിലിറക്കിയത്. സീനിയര്‍ സ്പിന്നറെത്തിയപ്പോഴേക്കും ഹൈദരാബാദ് താരങ്ങള്‍ നിലയുറപ്പിച്ചിരുന്നു. ഇതിന്റെ ഫലം ചൗളയുമറിഞ്ഞു. മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 21 റണ്‍സാണ് ചൗളയുടെ ഈ ഓവറില്‍ പിറന്നത്. ഹാര്‍ദിക് പാണ്ഡ്യ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നില്ല. ഇത്രയും മികച്ച ബൗളിങ് നിരയുണ്ടായിട്ടും വേണ്ടവിധം ഉപയോഗിക്കാന്‍ ഹാര്‍ദിക്കിനാവുന്നില്ല.

ജസ്പ്രീത് ബുംറയെപ്പോലും വേണ്ടവിധം ഉപയോഗിക്കാന്‍ ഹാര്‍ദിക്കിനാവുന്നില്ല. ഹാര്‍ദിക് അഹങ്കാരം കുറച്ച് സീനിയര്‍ നായകന്‍ രോഹിത്തിനോട് കൂടുതല്‍ സംസാരിച്ചത് തീരുമാനമെടുക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. റണ്ണൊഴുക്ക് തടയാന്‍ എന്ത് ചെയ്യണമെന്ന് ഹാര്‍ദിക്കിനറിയില്ല. ഈ ക്യാപ്റ്റന്‍സികൊണ്ട് മുംബൈക്ക് കപ്പടിക്കാനാവില്ലെന്നും ആരാധകര്‍ പറയുന്നു.

മുംബൈ ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ ഹാര്‍ദിക്കിനാവുന്നില്ല. ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ ടീമിന്റെ പ്രകടനത്തേയും ബാധിക്കുന്നുണ്ടെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. എന്തായാലും നായകറോളില്‍ മുന്നോട്ടുള്ള യാത്ര ഹാര്‍ദിക്കിന് എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Wednesday, March 27, 2024, 20:27 [IST]
Other articles published on Mar 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+