For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: അര്‍ജുന്‍ കിടു, സ്‌റ്റോയിണിസ് വിറച്ചു; കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നു- വിമര്‍ശനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേ നടക്കുകയാണ്. മുംബൈയുടെ പ്ലേയിങ് 11ല്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും ഇടം പിടിച്ചിരുന്നു. സീസണില്‍ ഇതുവരെ ഒരു അവസരം പോലും അര്‍ജുന് ലഭിച്ചിരുന്നില്ല. എന്നാല്‍ ലഖ്‌നൗവിനെതിരായ അവസാന മത്സരത്തില്‍ അര്‍ജുനെ മുംബൈ പരീക്ഷിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ പവര്‍പ്ലേയില്‍ അര്‍ജുന് ബൗളിങ് ലഭിച്ചു.

ആദ്യത്തെ രണ്ട് ഓവറില്‍ വെറും 10 റണ്‍സാണ് അര്‍ജുന്‍ വിട്ടുകൊടുത്തത്. മാര്‍ക്കസ് സ്‌റ്റോയിണിസ്, കെ എല്‍ രാഹുല്‍ എന്നിവര്‍ ക്രീസില്‍ നിന്നപ്പോഴും തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ അര്‍ജുന്‍ കൈയടി നേടി. സ്റ്റോയിണിസിനെ എല്‍ബിയില്‍ കുടുക്കേണ്ടതായിരുന്നെങ്കിലും നേരിയ വ്യത്യാസത്തിലാണ് എല്‍ബി നഷ്ടപ്പെട്ടത്. ഓണ്‍ഫീല്‍ഡ് അംപയര്‍ ഔട്ട് വിളിച്ചെങ്കിലും റിവ്യൂവിലൂടെ സ്‌റ്റോയിണിസ് രക്ഷപെടുകയായിരുന്നു.

സ്റ്റോയിണിസിനെ ആക്രമണോത്സകത കാട്ടി വിറപ്പിക്കാനും അര്‍ജുന് സാധിച്ചു. രണ്ടാം സ്‌പെല്ലില്‍ പരിക്ക് താരത്തെ ബാധിച്ചു. റണ്ണപ്പ് നടത്തവെ പേശിവലിവ് അനുഭവപ്പെട്ടതോടെ അര്‍ജുന്റെ താളം തെറ്റി. പുരാനെതിരേ എറിഞ്ഞ രണ്ട് പന്തും ഫുള്‍ട്ടോസ് ആവുകയും സിക്‌സര്‍ വഴങ്ങുകയും ചെയ്തതോടെ അര്‍ജുന്‍ കളം വിടുകയായിരുന്നു. എന്തായാലും അര്‍ജുന്റെ നിലവിലെ ബൗളിങ് പ്രകടനം വിലയിരുത്തുമ്പോള്‍ അര്‍ജുന്‍ കൂടുതല്‍ അവസരം അര്‍ഹിച്ചിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മികച്ച ലൈനിലും ലെങ്തിലും പന്തെറിയുന്നുണ്ട്. താരത്തിന്റെ വേഗവും മെച്ചപ്പെട്ടിട്ടുണ്ട്. ഈ സീസണില്‍ മുംബൈയുടെ ബൗളിങ് നിര ശരാശരി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അര്‍ജുന്‍ നേരത്തെ തന്നെ കളിക്കേണ്ടതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. അര്‍ജുനെ കളിപ്പിക്കാതെ തഴയുകയും ഇഷ്ടക്കാരെ കളിപ്പിക്കുകയും ചെയ്യുന്ന ഹാര്‍ദിക് പാണ്ഡ്യയാണ് അര്‍ജുന്റെ അവസരം നിഷേധിച്ചതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.

mi vs lsg

അര്‍ജുന്‍ വളരാന്‍ ശേഷിയുള്ള ബൗളറാണ്. ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള അര്‍ജുന് അവസരം നല്‍കാന്‍ താല്‍പര്യമില്ലെങ്കില്‍ മുംബൈ താരത്തെ ഒഴിവാക്കണമെന്നാണ് ആരാധക പക്ഷം. അര്‍ജുന്‍ മറ്റേതെങ്കിലും ടീമിനുവേണ്ടി കളിച്ചാല്‍ കൂടുതല്‍ അവസരം ലഭിക്കും. മുംബൈയില്‍ ഒതുങ്ങുന്നത് അര്‍ജുന്റെ ഭാവി തകര്‍ക്കുകയാണ്. അതുകൊണ്ടുതന്നെ അര്‍ജുന്‍ മുംബൈ വിടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നത്.

അവസാന മത്സരത്തില്‍ മാത്രമായി അര്‍ജുനെ ഒതുക്കിയത് അനീതിയാണ്. ഇടം കൈയന്‍ പേസര്‍മാരുടെ അഭാവം മുംബൈ നിരയിലുണ്ടായിട്ടും അര്‍ജുനെ പരിഗണിക്കാത്തത് ഹാര്‍ദിക് പാണ്ഡ്യയുടെ മണ്ടന്‍ ക്യാപ്റ്റന്‍സികൊണ്ടാണെന്നും ആരാധകര്‍ ആരോപിക്കുന്നു. പരിക്കേല്‍ക്കാതിരിക്കുകയായിരുന്നെങ്കില്‍ ഡെത്തോവറിലും അര്‍ജുന്‍ കസറുമായിരുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. എന്തായാലും ലഭിച്ച അവസരത്തില്‍ കസറാന്‍ അര്‍ജുന് സാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം.

അതേ സമയം ഹാര്‍ദിക് പാണ്ഡ്യ മോശം ബൗളിങ് പ്രകടനം കാഴ്ചവെച്ച് നിരാശപ്പെടുത്തുകയാണ്. രണ്ടോവര്‍ പന്തെറിഞ്ഞ് 27 റണ്‍സാണ് ഹാര്‍ദിക് വിട്ടുകൊടുത്തത്. യാതൊരു തരത്തിലുള്ള ഇംപാക്ടും ബൗളറെന്ന നിലയില്‍ ഹാര്‍ദിക്കിന് കാട്ടാനായിട്ടില്ല. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഹാര്‍ദിക് ബൗളറെന്ന നിലയില്‍ നിരാശപ്പെടുത്തുകയാണ്. ഇതേ ബൗളിങ് പ്രകടനത്തോടെ ഹാര്‍ദിക് ടി20 ലോകകപ്പില്‍ കളിക്കേണ്ടതില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു

നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ മോശം പ്രകടനമാണ് ഇത്തവണ മുംബൈയെ തകര്‍ത്തതെന്നും ആരാധകര്‍ ആരോപിക്കുന്നു. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയാണ് മുംബൈ ഇത്തവണ ഇറങ്ങിയത്. ഈ തീരുമാനം ടീമില്‍ ഭിന്നിപ്പുണ്ടാക്കുകയും ടീമിന്റെ പ്രകടനത്തെ ബാധിക്കുകയും ചെയ്തുവെന്നതാണ് പൊതുവേയുള്ള വിമര്‍ശനം. ലഖ്‌നൗവിനോട് തോറ്റാല്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടോടെ മുംബൈക്ക് സീസണ്‍ അവസാനിപ്പിക്കേണ്ടി വരും.

Story first published: Friday, May 17, 2024, 21:42 [IST]
Other articles published on May 17, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+