ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ പോരാട്ടങ്ങള്‍ പ്ലേ ഓഫിലേക്കടുക്കവെ രാജസ്ഥാന്‍ റോയല്‍സിന് കാര്യങ്ങള്‍ പ്രയാസമാവുകയാണ്. അവസാന രണ്ട് മത്സരത്തിലും രാജസ്ഥാന്‍ തോറ്റു. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 20 റണ്‍സിനാണ് രാജസ്ഥാന്‍ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 8 വിക്കറ്റിന് 221 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന് 8 വിക്കറ്റിന് 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ തോല്‍വിക്ക് പിന്നാലെ ഏറ്റവും ചര്‍ച്ചയായത് സഞ്ജു സാംസണിന്റെ വിക്കറ്റാണ്. മുകേഷ് കുമാറിന്റെ പന്തില്‍ സഞ്ജുവിന്റെ സിക്‌സര്‍ ശ്രമം ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഷായ് ഹോപ്പിന്റെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നോയെന്ന സംശയം ഉയര്‍ന്നിരുന്നു. തേര്‍ഡ് അംപയര്‍ വേണ്ടത്ര പരിശോധനകളില്ലാതെയാണ് ഔട്ട് വിധിച്ചത്. ഇതോടെ സഞ്ജുവിന്റെ വിക്കറ്റ് വലിയ വിവാദത്തിന് കാരണമായി.
സഞ്ജുവിന്റെ വിക്കറ്റിനെ ചൊല്ലി വിവാദം കടുക്കവെ ഡല്‍ഹിയുടെ പുതിയ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. ഷായ് ഹോപ്പ് ക്യാച്ചെടുത്തു എന്ന കുറിപ്പോടെയാണ് ഷായ് ഹോപ്പ് ക്യാച്ചെടുക്കുന്ന ചിത്രം ഉള്‍പ്പെടെ ഡല്‍ഹി പങ്കുവെച്ചത്. ഇതോടെ രൂക്ഷ വിമര്‍ശനമാണ് ഡല്‍ഹിക്കെതിരേ ഉയരുന്നത്. ഇത്രയും മാന്യതയില്ലാത്ത ടീം മറ്റൊന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഷായ് ഹോപ്പിന്റെ ഷൂസ് ബൗണ്ടറി ലൈനില്‍ രണ്ട് വട്ടം തട്ടിയിരുന്നു.
എന്നാല്‍ വേണ്ടത്ര പരിശോധനകളില്ലാതെ സഞ്ജു ഔട്ടാണെന്ന് തേര്‍ഡ് അംപയര്‍ വിധിക്കുകയായിരുന്നു. ഇൗ വിക്കറ്റാണ് മത്സരം രാജസ്ഥാന്‍ തോല്‍ക്കുന്നതില്‍ നിര്‍ണ്ണായകമായത്. സഞ്ജു 46 പന്തില്‍ 86 റണ്‍സാണ് നേടിയത്. സഞ്ജു ക്രീസില്‍ നില്‍ക്കുകയായിരുന്നെങ്കില്‍ രാജസ്ഥാന്‍ ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ തേര്‍ഡ് അംപയറുടെ തെറ്റായ തീരുമാനം സഞ്ജുവിന്റേയും രാജസ്ഥാന്റേയും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.

എന്നാല്‍ ഡല്‍ഹി ടീം അത് വിക്കറ്റാണെന്ന ഉറച്ച നിലപാടാണെടുത്തത്. തേര്‍ഡ് അംപയറുടെ തീരുമാനത്തിന് പിന്നാലെ ഓണ്‍ഫീല്‍ഡ് അംപയറോട് സഞ്ജു ചോദ്യമുയര്‍ത്തിരുന്നു. എന്നാല്‍ ഈ സമയത്ത് ഡല്‍ഹി ഉടമ സഞ്ജുവിനോട് കയറിപ്പോകാനാണ് ആക്രോശിക്കുകയാണ് ചെയ്തത്. ഡല്‍ഹി സഹ പരിശീലകന്‍ പ്രവീണ്‍ ആംറെ സഞ്ജു അംപയറുടെ തീരുമാനത്തെ ബഹുമാനിക്കാന്‍ പഠിക്കണമായിരുന്നുവെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെതിരേയും വിമര്‍ശനം ഉയരുന്നുണ്ട്. സഞ്ജു സാംസണ്‍ നിന്നിരുന്നെങ്കില്‍ ഡല്‍ഹി തോല്‍ക്കുമായിരുന്നു. ഇത് മനസിലാക്കിയാണ് തേര്‍ഡ് അംപയറെ കൂട്ടുപിടിച്ച് ഇത്തരത്തിലൊരു നീക്കം ഡല്‍ഹി നടത്തിയതെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. തേര്‍ഡ് അംപയര്‍ എന്തുകാണ്ടാണ് വേണ്ടത്ര പരിശോധന നടത്താത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രാജസ്ഥാന്‍ ടീമും ഇതേ ആരോപണം ഉയര്‍ത്തിയെങ്കിലും ഇതില്‍ വ്യക്ത തേര്‍ഡ് അംപയര്‍ നല്‍കിയിട്ടില്ല.
സഞ്ജു സാംസണ്‍ അംപയറോട് മോശമായി പെരുമാറിയിട്ടില്ല. തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ വ്യക്തത വരുത്താനാണ് ശ്രമിച്ചത്. എന്നാല്‍ സഞ്ജു അംപയറോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മാച്ച് ഫീയുടെ 30 ശതമാനം പിഴയും രാജസ്ഥാന്‍ നായകന് നല്‍കിയിട്ടുണ്ട്. രാജസ്ഥാനോട് തീര്‍ത്തും അനീതി പൂര്‍വ്വമായ സമീപനമാണ് അംപയര്‍മാര്‍ നടത്തിയത്. റിഷഭ് പന്തും സഞ്ജു സാംസണും ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇവരില്‍ ആരാവും ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്നതാണ് കണ്ടറിയേണ്ടത്. ഇതിനായി കടുത്ത മത്സരം നടക്കുന്നുണ്ട്. ബിസിസി ഐക്ക് പ്രിയപ്പെട്ടവന്‍ റിഷഭാണ്. അതുകൊണ്ടുതന്നെ ഏത് വിധേനെയും സഞ്ജുവിനെ തളര്‍ത്താനാണ് ബിസിസിഐ ശ്രമിക്കുന്നത്. ഇതിന്റെ ഫലമായാണ് അംപയറുടെ വിചിത്ര തീരുമാനങ്ങളെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്.