Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 14 കോടിയുടെ വാഴ, മിച്ചല്‍ വീണ്ടും ഫ്‌ളോപ്പ്; സിഎസ്‌കെയ്ക്ക് പറ്റിയ മണ്ടത്തരം- ട്രോള്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതീക്ഷിച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ നിലവില്‍ ശരാശരി പ്രകടനമാണ് കാഴ്ചവെക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് സിഎസ്‌കെ ആദ്യം ബാറ്റ് ചെയ്യുകയാണ്. മത്സരത്തില്‍ വീണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ഡാരില്‍ മിച്ചല്‍. കിവീസ് മധ്യനിര താരമായ മിച്ചല്‍ വമ്പന്‍ പ്രകടനം കാഴ്ചവെക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

14 കോടിക്ക് സിഎസ്‌കെ ടീമിലേക്കെത്തിച്ച മിച്ചല്‍ ദുരന്തമായി മാറുകയാണ്. ലഖ്‌നൗവിനെതിരേ മൂന്നാം നമ്പറില്‍ മിച്ചല്‍ 10 പന്തില്‍ 11 റണ്‍സാണ് നേടിയത്. ഒരു ബൗണ്ടറിയാണ് മിച്ചലിന് നേടാനായത്. യഷ് താക്കൂറിന്റെ പന്തിലാണ് മിച്ചല്‍ പുറത്തായത്. പവര്‍പ്ലേയില്‍ മെല്ലപ്പോക്ക് ബാറ്റിങ് നടത്തി വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ് മിച്ചല്‍. 110 സ്‌ട്രൈക്ക് റേറ്റില്‍ മാത്രം കളിച്ച മിച്ചലിനെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍.

എന്തിനാണ് ഡാരില്‍ മിച്ചലിനെ കളിപ്പിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. കിവീസിന്റെ മധ്യനിരയില്‍ തിളങ്ങിയിരുന്ന മിച്ചലിനെ 14 കോടിക്കാണ് സിഎസ്‌കെ സ്വന്തമാക്കിയത്. അമ്പാട്ടി റായിഡുവിന്റെ വിടവ് നികത്തി മധ്യനിരയില്‍ മിച്ചല്‍ തിളങ്ങുമെന്നാണ് സിഎസ്‌കെ കണക്കുകൂട്ടിയത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. 22, 24, 34, 13, 25, 17, 11 എന്നിങ്ങനെയാണ് മിച്ചലിന്റെ ഈ സീസണിലെ സ്‌കോര്‍.

150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ മിച്ചലിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ താരത്തെ ഇനി കളിപ്പിക്കേണ്ടെന്നും സിഎസ്‌കെയ്ക്ക് ഇത്തവണ സംഭവിച്ച ഏറ്റവും വലിയ അബദ്ധമാണ് മിച്ചലെന്നും ആരാധകര്‍ പറയുന്നു. മറ്റൊരു കിവീസ് താരമായ രചിന്‍ രവീന്ദ്രയും സിഎസ്‌കെയ്ക്കായി നിരാശപ്പെടുത്തുകയാണ്. ഓപ്പണര്‍ റോളില്‍ സിഎസ്‌കെ പരിഗണിച്ച രചിന് ആദ്യ മത്സരങ്ങളില്‍ തിളങ്ങാനായി. എന്നാല്‍ പിന്നീട് പ്രകടന നിലവാരം താഴോട്ട് പോയി.

dary mitchell

തുടര്‍ച്ചയായി ഒറ്റ സംഖ്യയില്‍ പുറത്തായതോടെ രചിനെ സിഎസ്‌കെ പ്ലേയിങ് 11ല്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇന്ത്യ വേദിയായ ഏകദിന ലോകകപ്പിലെ മികവ് കണ്ടാണ് രചിനേയും മിച്ചലിനേയും സിഎസ്‌കെ ടീമിലെടുത്തത്. എന്നാല്‍ രണ്ട് പേരും തീര്‍ത്തും നിരാശപ്പെടുത്തി. ഇത്തവണ സിഎസ്‌കെ പിന്നോട്ട് പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇരുവരും അവസരത്തിനൊത്ത് ഉയരാത്തതാണെന്ന് പറയാം. വരുന്ന മത്സരങ്ങളില്‍ രണ്ട് പേരും പ്ലേയിങ് 11 പുറത്തിരിക്കാനാണ് സാധ്യത.

അജിന്‍ക്യ രഹാനെക്കെതിരേയും വിമര്‍ശനം ഉയരുകയാണ്. രചിന്‍ രവീന്ദ്ര ഫ്‌ളോപ്പായതോടെയാണ് രഹാനെയെ സിഎസ്‌കെ ഓപ്പണിങ്ങിലേക്കെത്തിച്ചത്. എന്നാല്‍ താരത്തിന് അവസാന സീസണിലെ വെടിക്കെട്ട് ഇത്തവണ ആവര്‍ത്തിക്കാനാവുന്നില്ല. ലഖ്‌നൗവിനെതിരേ 3 പന്തില്‍ 1 റണ്‍സാണ് രഹാനെക്ക് നേടാനായത്. വരുന്ന മത്സരങ്ങളില്‍ രഹാനെയേയും പുറത്തിരുത്താന്‍ സിഎസ്‌കെ നിര്‍ബന്ധിതരായേക്കും. മോയിന്‍ അലിയെ സിഎസ്‌കെ ബാറ്റിങ്ങില്‍ വേണ്ടവിധം ഉപയോഗിക്കാത്തത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.

പ്ലേയിങ് 11: ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്- ക്വിന്റന്‍ ഡീകോക്ക്, കെ എല്‍ രാഹുല്‍ (c,wc), മാര്‍ക്കസ് സ്‌റ്റോയിണിസ്, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ക്രുണാല്‍ പാണ്ഡ്യ, മാറ്റ് ഹെന്‍ റി, രവി ബിഷ്‌നോയ്, മൊഹ്‌സിന്‍ ഖാന്‍, യഷ് താക്കൂര്‍

സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ദീപക് ചഹാര്‍, തുഷാര്‍ ദെശപാണ്ഡെ, മുസ്തഫിസുര്‍ റഹ്‌മാന്‍, മതീഷ പതിരാന

Story first published: Tuesday, April 23, 2024, 20:38 [IST]
Other articles published on Apr 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+