For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 4 ഓവറില്‍ 52, അര്‍ഷ്ദീപ് എന്തിന് ലോകകപ്പ് ടീമില്‍? മറ്റൊരു നാണക്കേടും! വിമര്‍ശനം

ചെന്നൈ: ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇടം കൈയന്‍ പേസറായി ടീമിലിടം പിടിച്ചത് അര്‍ഷദീപ് സിങ്ങായിരുന്നു. മൊഹ്‌സിന്‍ ഖാന്‍, ഖലീല്‍ അഹമ്മദ്, ടി നടരാജന്‍ തുടങ്ങിയവരെയൊന്നും പരിഗണിക്കാത്ത ഇന്ത്യന്‍ സെലക്ടര്‍മാര്‍ അര്‍ഷ്ദീപിന് അവസരം നല്‍കുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം കളിച്ച ആദ്യ മത്സരത്തില്‍ അര്‍ഷ്ദീപ് തല്ലുകൊണ്ട് നാണംകെട്ടിരിക്കുകയാണ്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 4 ഓവറില്‍ 52 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്. മറ്റ് ബൗളര്‍മാരെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയ പിച്ചില്‍ അര്‍ഷ്ദീപ് ദുരന്തമാവുകയായിരുന്നു. മികച്ച ലൈനോ ലെങ്‌തോ അവകാശപ്പെടാനില്ലാതെ തീര്‍ത്തും നിരാശപ്പെടുത്തുന്ന ബൗളിങ് പ്രകടനമാണ് അര്‍ഷ്ദീപ് നടത്തിയത്. ഇപ്പോഴിതാ സെലക്ടര്‍മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. അര്‍ഷ്ദീപിന് പകരം ടി നടരാജനായിരുന്നു വേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

തമിഴ്‌നാട്ടുകാരനായ നടരാജന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഡെത്തോവറിലെ വിശ്വസ്തനായ ബൗളറാണ് നടരാജനെന്ന് നിസംശയം പറയാം. മികച്ച രീതിയില്‍ യോര്‍ക്കര്‍ എറിയാന്‍ കഴിവുള്ള നടരാജന്‍ കളിച്ചിരുന്നെങ്കില്‍ ഡെത്തോവറില്‍ ജസ്പ്രീത് ബുംറക്കൊപ്പം നടരാജന്‍ കസറാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ നടരാജനെ വിശ്വസിക്കാതെ അര്‍ഷ്ദീപിനെ പിന്തുണക്കുകയായിരുന്നു.

ന്യൂബോളില്‍ മികവ് കാട്ടാന്‍ ശേഷിയുണ്ടെങ്കിലും ഡെത്തോവറില്‍ അര്‍ഷ്ദീപ് നിരാശപ്പെടുത്തുന്ന താരമാണ്. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കുന്ന ടി20 ലോകകപ്പില്‍ സ്ലോ ബോളുകള്‍ക്ക് പ്രാധാന്യമേറെ. നടരാജന്‍ നന്നായി സ്ലോ ബോളെറിയാന്‍ ശേഷിയുള്ള താരമാണെങ്കിലും ടീം മാനേജ്‌മെന്റും സെലക്ടര്‍മാരും താരത്തിനെതിരേ കണ്ണടച്ചു. റിസര്‍വ് താരമായിപ്പോലും നടരാജനെ പരിഗണിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

arshdeep singh kagiso rabada

അര്‍ഷ്ദീപ് തന്റേതായ ദിവസം കസറുന്നവനാണ്. എന്നാല്‍ വൈഡും നോബോളും എറിയുന്നതിന് യാതൊരു പിശുക്കും കാട്ടുന്നില്ല. പഞ്ചാബിനെതിരായ മത്സരത്തിലൂടെ നാണംകെട്ട റെക്കോഡിലേക്കും അര്‍ഷ്ദീപ് എത്തിയിരിക്കുകയാണ്. അഞ്ച് വൈഡുകളാണ് താരം മത്സരത്തില്‍ എറിഞ്ഞത്. ഇതോടെ ഈ സീസണിലെ ഐപിഎല്ലില്‍ കൂടുതല്‍ വൈഡ് എറിഞ്ഞ താരമായി അര്‍ഷ്ദീപ് മാറി. 20 വൈഡുകളാണ് താരം ഈ സീസണില്‍ മാത്രം എറിഞ്ഞത്.

ഇന്ത്യയുടെ ടി20 ലോകകപ്പില്‍ ഉള്‍പ്പെട്ട മറ്റൊരു പേസറാണ് മുഹമ്മദ് സിറാജ്. 15 വൈഡുകള്‍ താരം ഇതിനോടകം എറിഞ്ഞു കഴിഞ്ഞു. ഇന്ത്യ ഈ ബൗളിങ് നിരയുമായി ലോകകപ്പ് കളിക്കാന്‍ പോയാല്‍ സെമി പോലും കാണില്ലെന്നാണ് ആരാധക പക്ഷം. ലോകകപ്പിലെ ഇന്ത്യയുടെ ബൗളിങ് നിരയാണ് ഏറ്റവും നിരാശപ്പെടുത്താന്‍ പോകുന്നതെന്ന മുന്നറിയിപ്പും ആരാധകര്‍ നല്‍കുന്നു. ജസ്പ്രീത് ബുംറക്ക് ഒറ്റക്ക് അത്ഭുതം സൃഷ്ടിക്കാനാവില്ലെന്നും ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നു.

ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാരെല്ലാം മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവര്‍ക്ക് സ്ഥിരതയില്ല. ഹാര്‍ദിക് പാണ്ഡ്യ സീസണില്‍ മോശം ഫോമിലാണ് കളിക്കുന്നത്. പരിക്കിന്റെ പ്രശ്‌നവും ഹാര്‍ദിക്കിനുണ്ടെന്ന സംശയവും നിലനില്‍ക്കുന്നു. എന്നാല്‍ ഇന്ത്യ വൈസ് ക്യാപ്റ്റനായാണ് ഹാര്‍ദിക്കിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയത്. ശിവം ദുബെ പഞ്ചാബിനെതിരേ ഗോള്‍ഡന്‍ ഡെക്കുമായി.

സഞ്ജു സാംസണിന്റെ പ്രകടനം കണ്ടറിയണം. റിങ്കു സിങ്ങിനെ ഇന്ത്യ റിസര്‍വ് താരമായി ഒതുക്കുകയും ചെയ്തു. മുഹമ്മദ് സിറാജിനെപ്പോലെ ടി20യില്‍ തല്ലുകൊള്ളിയായ ബൗളറെ എന്തിനാണ് ഇന്ത്യ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നു. ഇന്ത്യന്‍ താരങ്ങളുടെ നിലവിലെ പ്രകടനം പരിശോധിക്കുമ്പോള്‍ ടിം ലോകകപ്പില്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്ന് ഉറപ്പാണ്. പേസ് നിരയില്‍ ബുംറയൊഴികെ മറ്റാരെയും വിശ്വസിക്കാനാവില്ലെന്നതാണ് വസ്തുത.

Story first published: Wednesday, May 1, 2024, 22:41 [IST]
Other articles published on May 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+