വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തുടര്‍ച്ചയായ രണ്ട് തോല്‍വിക്ക് ശേഷം ഡല്‍ഹി ക്യാപിറ്റല്‍സ് വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 20 റണ്‍സിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. നായകനെന്ന നിലയില്‍ റിഷഭ് പന്തിനും അഭിമാനിക്കാവുന്ന നേട്ടമായിരുന്നു ഇത്. പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചുവന്ന റിഷഭിനെ പഴയ ഫോമില്‍ കണ്ട മത്സരമായിരുന്നു സിഎസ്‌കെയ്‌ക്കെതിരേ കണ്ടത്.
32 പന്തില്‍ 51 റണ്‍സാണ് റിഷഭ് നേടിയത്. 4 ഫോറും 3 സിക്‌സുമാണ് ഡല്‍ഹി നായകന്‍ പറത്തിയത്. ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങി റിഷഭ് കൈയടി നേടവെ പുതിയ ചര്‍ച്ചക്ക് വഴിതുറന്നിരിക്കുന്നത് ഉര്‍വശി റൗത്തേലയാണ്. റിഷഭ് പന്തിന്റെ കാമുകിയെന്ന നിലയില്‍ പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള പേരാണ് ഉര്‍വശിയുടേത്. ഇപ്പോഴിതാ ഉര്‍വശി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ റിഷഭിനെ അപമാനിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.
വീഡിയോയില്‍ താന്‍ എങ്ങനെയുള്ളവരുമായാണ് ഡേറ്റ് ചെയ്യുന്നത് എന്നാണ് ഉര്‍വശി പറയുന്നത്. അഭിനേതാക്കള്‍, ബിസിനസ്മാന്‍മാര്‍, പാട്ടുകാര്‍, ബാറ്റ്‌സ്മാന്‍മാര്‍ എന്നിവരെയെല്ലാം ഡേറ്റിങ്ങിന് പരിഗണിക്കുമെന്ന് പറഞ്ഞ ഉര്‍വശി തന്നെക്കാള്‍ ഉയരക്കുറവുള്ളവരെ പരിഗണിക്കില്ലെന്നും പറഞ്ഞു. ഇത് റിഷഭിനെ ഉന്നം വെച്ചുള്ളതാണെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഉര്‍വശിക്കെതിരേ വലിയ വിമര്‍ശനമാണ് റിഷഭ് ആരാധകര്‍ ഉയര്‍ത്തുന്നത്.
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് റിഷഭ് പന്തെന്ന് പറയാം. വലിയ ആരാധക പിന്തുണയുള്ള റിഷഭിന് നിരവധി വനിതാ ആരാധകരുമുണ്ട്. ഇന്ത്യയുടെ അടുത്ത പോസ്റ്റര്‍ ബോയിയാണ് റിഷഭ്. ഇതിനോടകം മികച്ച പ്രകടനങ്ങള്‍ നടത്തി ആരാധകരെ ഞെട്ടിക്കാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. വിദേശ മൈതാനങ്ങളിലടക്കം കസറിയിരുന്ന റിഷഭിന് കാര്‍ അപകടത്തെത്തുടര്‍ന്ന് ഏറെ നാള്‍ ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നിരുന്നു.

ഇപ്പോള്‍ ശക്തമായി വീണ്ടും അദ്ദേഹം തിരിച്ചുവരികയാണ്. ഉര്‍വശിയുമായി റിഷഭിന് സൗഹൃദമുണ്ടായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളടക്കം പുറത്തുവന്നിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോള്‍ പഴയ സൗഹൃദമില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഇടക്കിടെ റിഷഭിനെ ഉര്‍വശി ട്രോളുകയും ചെയ്യാറുണ്ട്. റിഷഭിന്റെ മികച്ച പ്രകടനങ്ങളെയെല്ലാം അഭിനന്ദിക്കാനും ഉര്‍വശി മടികാട്ടാറില്ല. എന്നാല്‍ സമീപകാലത്തായി റിഷഭിനെ പരിഹസിക്കാനും ട്രോളാനുമാണ് ഉര്‍വശി കൂടുതല്‍ താല്‍പര്യം കാട്ടുന്നത്.
റിഷഭ് പന്തിന് ഉര്‍വശിയെക്കാള്‍ ഉയരക്കുറവുണ്ട്. അധികം ഉയരമില്ലാത്ത താരമാണ് റിഷഭ്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ സൗന്ദര്യത്തിന്റെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നവരിലൊരാളാണ് റിഷഭെന്ന് പറയാം. എന്തായാലും ഉര്‍വശിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. റിഷഭിന്റെ ആരാധകരെല്ലാം ഉര്‍വശിയെ പൊങ്കാലയിടുകയാണ്. റിഷഭിന്റെ വില മനസിലാക്കുന്നില്ലെന്നും ഉര്‍വശിയേക്കാള്‍ സുന്ദരികളെ റിഷഭിന് ലഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
ഉര്‍വശി റൗത്തേല ഹണി സിങ്ങുമായി പ്രണയത്തിലായിരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും റിഷഭിനെ അനാവശ്യമായ കാര്യങ്ങളിലേക്ക് വലിച്ചിടരുതെന്നാണ് ആരാധകര്‍ പറയുന്നത്. രണ്ടാം ജന്മം ലഭിച്ച് റിഷഭ് ക്രിക്കറ്റിലേക്ക് തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കണമെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
റിഷഭ് പതിയെ പഴയ ഫോമിലേക്ക് തിരിച്ചെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് അധികം വൈകില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ. വരുന്ന മത്സരങ്ങളിലും റിഷഭിന് തിളങ്ങാനായാല്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് വൈകിയേക്കില്ല. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. റിഷഭിന്റെ തിരിച്ചുവരവ് ക്രിക്കറ്റ് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് തന്നെ പറയാം.