For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 6 തുടര്‍ തോല്‍വി, പിന്നീട് 6 തുടര്‍ ജയം; അവിശ്വസനീയം ആര്‍സിബി; കപ്പടിക്കുമോ?

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ അവിശ്വസനീയ കുതിപ്പ് നടത്തി പ്ലേ ഓഫിലേക്കെത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ആദ്യ പാദത്തില്‍ നിറം മങ്ങിയ പ്രകടനം നടത്തി തീര്‍ത്തും നിരാശപ്പെടുത്തിയ ആര്‍സിബി രണ്ടാം പാദത്തില്‍ അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ തോല്‍വിയോടെയാണ് ആര്‍സിബി തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചെങ്കിലും പിന്നീട് തുടര്‍ തോല്‍വി നേരിട്ടു.

കെകെആര്‍, ആര്‍ആര്‍, എല്‍എസ്ജി, മുംബൈ, എസ്ആര്‍എച്ച്, കെകെആര്‍ ടീമുകളോടെല്ലാം തോറ്റതോടെ തുടര്‍ച്ചയായി ആറ് തോല്‍വികളോടെ ആര്‍സിബി പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരിലേക്കെത്തി. ആദ്യത്തെ എട്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 1 ജയം മാത്രമായിരുന്നു ആര്‍സിബിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. ഇത്തവണ ആര്‍സിബി പ്ലേ ഓഫില്‍ കടക്കില്ലെന്ന് വിധിയെഴുതിയവര്‍ ഏറെയായിരുന്നു. എന്നാല്‍ ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ശക്തമായി തിരിച്ചെത്താന്‍ ഫഫ് ഡുപ്ലെസിസിനും സംഘത്തിനുമായി.

അവസാനം കളിച്ച ആറ് മത്സരത്തിലും ജയിച്ചാണ് ആര്‍സിബി എല്ലാവരേയും ഞെട്ടിച്ച് പ്ലേ ഓഫിലേക്കെത്തിയത്. ഹൈദരാബാദിനെ വീഴ്ത്തി തുടങ്ങിയ ആര്‍സിബി പിന്നീട് ഈ കുതിപ്പ് അവസാനിപ്പിച്ചില്ല. 35 റണ്‍സിനായിരുന്നു ഹൈദരാബാദിനെ ആര്‍സിബി വീഴ്ത്തിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 39 പന്ത് ബാക്കിയാക്കി 4 വിക്കറ്റിന് ജയിക്കാന്‍ ആര്‍സിബിക്കായി. 24 പന്ത് ബാക്കിയാക്കി 9 വിക്കറ്റിനും ഗുജറാത്തിനെ തോല്‍പ്പിച്ചു. പഞ്ചാബ് കിങ്‌സിനെതിരേ 60 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം.

ജയിക്കുന്ന മത്സരങ്ങളിലെല്ലാം നെറ്റ് റണ്‍റേറ്റും ഉയര്‍ത്താന്‍ ആര്‍സിബിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 47 റണ്‍സിനും ജയിച്ചതോടെയാണ് ആര്‍സിബി പ്ലേ ഓഫ് സാധ്യത സജീവമാക്കിയത്. സിഎസ്‌കെയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ 18 റണ്‍സിനോ 11 പന്ത് ബാക്കിയാക്കിയോ ജയിക്കാന്‍ ആര്‍സിബിക്ക് സാധിക്കണമായിരുന്നു. സിഎസ്‌കെയ്‌ക്കെതിരേ 218 റണ്‍സ് നേടിയ ആര്‍സിബി സിഎസ്‌കെയെ വിറപ്പിച്ചു.

rcb faf du plessis

തിരിച്ചടിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. ജയത്തേക്കാളുപരിയായി 201 റണ്‍സോടെ പ്ലേ ഓഫ് സീറ്റുറപ്പിക്കുകയായിരുന്നു സിഎസ്‌കെ ലക്ഷ്യമിട്ടത്. എന്നാല്‍ അവസാന ഓവറില്‍ യഷ് ദയാല്‍ ആര്‍സിബിക്ക് ത്രില്ലിങ് ജയവും പ്ലേ ഓഫ് സീറ്റും നേടിക്കൊടുത്തു. നാലാം സ്ഥാനക്കാരായെത്തിയ ആര്‍സിബിക്ക് ഇനി എലിമിനേറ്ററിലാണ് മത്സരിക്കേണ്ടത്. നിലവിലെ സാധ്യത വിലയിരുത്തുമ്പോള്‍ കെകെആര്‍ ഒന്നാം സ്ഥാനക്കാരാവുമെന്നുറപ്പാണ്.

മൂന്നാം സ്ഥാനക്കാരായ ടീമുമായാവും എലിമിനേറ്ററില്‍ ആര്‍സിബി മത്സരിക്കുക. അവസാന ആറ് മത്സരവും ജയിച്ച ആത്മവിശ്വാസം ആര്‍സിബിക്ക് കരുത്താവുമെന്നുറപ്പാണ്. ഇത്തവണ ആര്‍സിബി കിരീടം അര്‍ഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിരുന്നില്ല. വിരാട് കോലിയെന്ന ഇതിഹാസ താരം ആര്‍സിബിക്കൊപ്പം ഐപിഎല്‍ കിരീടം അര്‍ഹിക്കുന്നു.

സീസണില്‍ മികച്ച ഫോമിലാണ് കോലി കളിക്കുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന രജത് പാട്ടീധാറും കാമറൂണ്‍ ഗ്രീനും ദിനേഷ് കാര്‍ത്തികും ചേരുമ്പോള്‍ ആര്‍സിബിയുടെ ബാറ്റിങ് ശക്തം. ഫഫ് ഡുപ്ലെസിസിന്റെ ക്യാപ്റ്റന്‍സിയും ബാറ്റിങ്ങും മികച്ച നില്‍ക്കുമ്പോള്‍ ആര്‍സിബിക്ക് സജീവ കിരീട സാധ്യതയാണ് ഇത്തവണയുള്ളത്. ആര്‍സിബിയുടെ വനിതാ ടീം വനിതാ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയിരുന്നു. ഇത് പുരുഷ ടീമിനേയും പ്രചോദിപ്പിച്ചിട്ടുണ്ടാവുമെന്നുറപ്പ്.

കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ ഒത്തിണക്കം ആര്‍സിബിക്കുണ്ട്. കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് ആര്‍സിബി കളിക്കുന്നത്. ബൗളിങ് നിരയാണ് മിക്ക സീസണുകളിലും ആര്‍സിബിയുടെ ദൗര്‍ബല്യം. എന്നാല്‍ ഇത്തവണ ബൗളിങ് നിര മെച്ചപ്പെട്ടത് ആര്‍സിബിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. നിലവിലെ കുതിപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ ആര്‍സിബിക്ക് സാധിക്കുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.

Story first published: Sunday, May 19, 2024, 8:57 [IST]
Other articles published on May 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+