അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ആദ്യം ഫൈനലിലെത്തുന്ന ടീമായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഒന്നാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് അനായാസം കെകെആര്‍ ഫൈനലിലേക്കെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 19.3 ഓവറില്‍ 159 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ 38 പന്ത് ബാക്കിയാക്കി വിജയിച്ചു.
ഇതോടെ കെകെആര്‍ ഫൈനല്‍ ടിക്കറ്റെടുത്തു. എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിച്ചാല്‍ ഫൈനലിലെത്താനുള്ള അവസരം ഇനിയും ഹൈദരാബാദിന് മുന്നിലുണ്ട്. എന്തായാലും കെകെആറിന്റെ ഫൈനല്‍ പ്രവേശത്തോടെ ആരാധകരെല്ലാം വളരെ സന്തോഷത്തിലാണ്. ഇടവേളക്ക് ശേഷമാണ് കെകെആറിന്റെ ഇത്തരമൊരു കുതിപ്പ് കാണുന്നത്. ഗൗതം ഗംഭീര്‍ മെന്ററായി ടീമിലേക്കെത്തിയതിന്റെ ഇഫക്ടും നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ നടത്തുന്ന മിന്നും പ്രകടനവുമാണ് ടീമിന് കരുത്താവുന്നത്.
ഹൈദരാബാദിനെതിരേയും ശ്രേയസിന്റെ ക്യാപ്റ്റന്‍സി മികച്ച് നിന്നു. 24 പന്തില്‍ 5 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 58 റണ്‍സോടെ പുറത്താവാതെ നിന്നെന്ന് മാത്രമല്ല മികച്ച ബൗളിങ് ചെയ്ഞ്ചും ഫീല്‍ഡിങ് വിന്യാസവുമായും അദ്ദേഹം മിന്നിച്ചു. കെകെആറിനെ ഫൈനലിലേക്കെത്തിച്ചതോടെ എലൈറ്റ് ക്ലബ്ബിലേക്കും ശ്രേയസ് എത്തിയിരിക്കുകയാണ്. നേരത്തെ ഡല്‍ഹിയേയും ഫൈനലിലെത്തിക്കാന്‍ ശ്രേയസിനായിരുന്നു. കൂടുതല്‍ ഐപിഎല്‍ ഫൈനല്‍ കളിക്കുന്ന നായകന്മാരില്‍ മൂന്നാം സ്ഥാനത്താണ് ശ്രേയസ്.
ഡല്‍ഹിയെ ആദ്യമായി ഫൈനലിലെത്തിച്ചത് ശ്രേയസാണ്. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരാവുകയും ഒന്നാം ക്വാളിഫയര്‍ ജയിച്ച് കെകെആര്‍ ഫൈനലിലെത്തുകയും ചെയ്യുന്നത് ഇതാദ്യമായാണ്. നായകനെന്ന നിലയില്‍ ഗൗതം ഗംഭീറിന് പോലും സാധിക്കാത്ത കാര്യമാണ് ഇപ്പോള്‍ ശ്രേയസ് നേടിയെടുത്തിരിക്കുന്നത്. എന്നാല്‍ സൂപ്പര്‍ നായകന്മാരുടെ പട്ടികയില്‍ ശ്രേയസിനെ പരിഗണിക്കാതെ തഴയുകയാണെന്നതാണ് വസ്തുത.

അവസാന സീസണില്‍ നിരാശപ്പെടുത്തിയ കെകെആറിന്റെ വമ്പന്‍ തിരിച്ചുവരവില്‍ ഗൗതം ഗംഭീറിനോടാണ് നന്ദി പറയേണ്ടത്. കെകെആറിനെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയതിന് പിന്നില്‍ ഗംഭീറെന്ന താരത്തിന്റെ വലിയ കഠിനാധ്വാനമുണ്ട്. 2011ല്‍ കെകെആറിനെ പ്ലേ ഓഫിലെത്തിച്ച ഗംഭീര്‍ 2012ല്‍ കിരീടം ചൂടിച്ചു. 2014ല്‍ ചാമ്പ്യന്മാരാക്കിയപ്പോള്‍ 2016, 2017ലും പ്ലേ ഓഫിലെത്തിച്ചു. ഇടവേളക്ക് ശേഷം മെന്റര്‍ റോളില്‍ മടങ്ങിയെത്തിയ ഗംഭീര്‍ ആദ്യ സീസണില്‍ത്തന്നെ കരുത്ത് കാട്ടിയിരിക്കുകയാണ്.
ഗംഭീര്‍, ശ്രേയസ് കൂട്ടുകെട്ട് കെകെആര്‍ ടീമിനുള്ളില്‍ കൃത്യമായി ഫലം കാണുന്നത്. ഗംഭീര്‍ രണ്ട് തവണ കെകെആറിനെ കിരീടം ചൂടിച്ചപ്പോഴും ആന്‍ഡ്രേ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവര്‍ ടീമിലുണ്ടായിരുന്നു. ഇത്തവണയും ടീമിനൊപ്പം നിര്‍ണ്ണായക പ്രകടനം നടത്തി ഇവരുണ്ട്. വീണ്ടും കെകെആറിനെ കപ്പിലേക്കെത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഓള്‍റൗണ്ടറെന്ന നിലയില്‍ രണ്ട് പേരും ഗംഭീര പ്രകടനമാണ് ഈ സീസണില്‍ നടത്തുന്നത്.
ഫൈനലില്‍ കെകെആറിന്റെ എതിരാളിയെ അറിയാന്‍ കാത്തിരിക്കണം. എലിമിനേറ്ററിലെ വിജയിയെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിക്കാനായാല്‍ ഹൈദരാബാദിന് ഫൈനലിലെത്താം. അതുകൊണ്ടുതന്നെ ഫൈനലിലും കെകെആര്‍-എസ്ആര്‍എച്ച് പോരാട്ടത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ല. ടീമെന്ന നിലയില്‍ കെകെആര്‍ ഒത്തിണക്കത്തോടെ കളിക്കുന്നു. മിച്ചല്‍ സ്റ്റാര്‍ക്കെല്ലാം അവസരത്തിനൊത്തുയര്‍ന്നത് ടീമിന് ഗുണം ചെയ്തു.
ഫിന്‍ സാള്‍ട്ടിന്റെ അഭാവം കെകെആറിന് തിരിച്ചടിയാവുമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഈ പ്രശ്‌നത്തേയും മറികടക്കാന്‍ ടീമിന് സാധിച്ചു. എന്തായാലും ഗംഭീറിന് കെകെആറിനൊപ്പം വീണ്ടുമൊരു കിരീടം നേടാന്‍ സാധിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഫൈനലിന് മുമ്പ് ആവശ്യത്തിന് വിശ്രമം ലഭിക്കുന്ന കെകെആറിന് മാനസികമായും ആത്മവിശ്വാസം കൂടും. ഇതെല്ലാം കെകെആറിന്റെ കിരീട സാധ്യത ഉയര്‍ത്തുന്നു.