Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കെകെആര്‍-എസ്ആര്‍എച്ച് ഫൈനല്‍! കപ്പ് എസ്ആര്‍എച്ചിന്? വൈറലായി പ്രവചനം

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം ഏറെക്കുറെ വ്യക്തമായിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമുകളിലൊന്ന് നാലാമതായി പ്ലേ ഓഫിലേക്കെത്തും. ഇത് ആരാണെന്ന് ശനിയാഴ്ചത്തെ മത്സരത്തിലൂടെയാവും വ്യക്തമാവുക.

പ്ലേ ഓഫ് ചിത്രം ഏറെക്കുറെ വ്യക്തമായതോടെ ഇത്തവണ ആരാവും കപ്പടിക്കുകയെന്ന ചര്‍ച്ചയും പ്രവചനങ്ങളുമാണ് ഇപ്പോള്‍ സജീവമാകുന്നത്. ഇപ്പോഴിതാ കെകെആര്‍-എസ്ആര്‍എച്ച് ഫൈനല്‍ വരുമെന്നും എസ്ആര്‍എച്ച് കപ്പ് നേടുമെന്നുമാണ് കൂടുതല്‍ ആരാധകരും വിലയിരുത്തുന്നത്. പാറ്റ് കമ്മിന്‍സിന് കീഴില്‍ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് എസ്ആര്‍എച്ച് നടത്തിയത്. 2016ന് ശേഷം രണ്ടാം കിരീടം ഇത്തവണ ഹൈദരാബാദ് അലമാരയിലേക്കെത്തിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇത്തവണ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമുകളിലൊന്ന് ഹൈദരാബാദാണ്. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ടാണ് ടീമിന്റെ നട്ടെല്ല്. ഇരുവരും പവര്‍പ്ലേയില്‍ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെക്കുന്നത്. എയ്ഡന്‍ മാര്‍ക്രം, ഹെന്‍ റിച്ച് ക്ലാസന്‍, അബ്ദുല്‍ സമദ് തുടങ്ങി തകര്‍ത്തടിക്കാന്‍ ശേഷിയുള്ള ബാറ്റിങ് നിരയാണ് ഹൈദരാബാദിന്റേത്. ബൗളര്‍മാര്‍ കിടിലന്‍ ഫോമിലാണ്. സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ പഴയ താളം കണ്ടെത്തിയിട്ടുണ്ട്.

അവസാന മത്സരങ്ങളിലെല്ലാം മാച്ച് വിന്നിങ് ബൗളിങ്ങാണ് ഭുവി കാഴ്ചവെച്ചത്. നായകനെന്ന നിലയില്‍ പാറ്റ് കമ്മിന്‍സ് ഓള്‍റൗണ്ട് പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിക്കുന്നു. ടി നടരാജന്റെ മിന്നല്‍ യോര്‍ക്കറുകളും ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കുന്നു. അതേ സമയം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാവും കപ്പിലേക്കെത്തുകയെന്നാണ് മറ്റൊരു വിഭാഗം ആരാധകര്‍ പറയുന്നത്. ഹൈദരാബാദിനെ സീസണില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ കെകെആര്‍ തോല്‍പ്പിച്ചിരുന്നു.

srh

ശ്രേയസ് അയ്യര്‍ നയിക്കുന്ന കെകെആറിന്റെ പ്രകടനവും മികച്ചതാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ് കെകെആര്‍. ഓപ്പണിങ്ങില്‍ ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നും നല്‍കുന്ന വെടിക്കെട്ട് തുടക്കമായിരുന്നു കെകെആറിന്റെ ഇന്ധനം. എന്നാല്‍ ഫിള്‍ സാള്‍ട്ട് ഇംഗ്ലണ്ടിന്റെ പാക് പരമ്പരക്കായി ടീം വിട്ടത് കെകെആറിനെ തളര്‍ത്തും. കെകെആറിനെ രണ്ട് തവണ കപ്പിലേക്കെത്തിച്ച നായകനായ ഗൗതം ഗംഭീര്‍ ഇത്തവണ ഉപദേഷ്ടാവായി ടീമിനൊപ്പമുണ്ട്.

വലിയ മത്സരങ്ങളില്‍ ടീമിനെ ജയിപ്പിച്ചിട്ടുള്ള ഗംഭീറിന്റെ അനുഭവസമ്പത്ത് കെകെആറിന് ഗുണം ചെയ്യുമെന്നുറപ്പ്. ഗംഭീര്‍ ഇഫ്ക്ട് ഇത്തവണത്തെ കെകെആറിന്റെ പ്രകടനത്തില്‍ കാണാന്‍ സാധിക്കുന്നു. രാജസ്ഥാന്‍ റോയല്‍സ് ആരാധകരും വലിയ പ്രതീക്ഷയിലാണ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീടൊരു സീസണില്‍ കപ്പിലേക്കെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ രാജസ്ഥാന്‍ കിരീടം നേടുമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ രണ്ടാം പാദത്തില്‍ പിന്നോട്ട് പോകുന്നതാണ് കാണാനാവുന്നത്. അവസാനം കളിച്ച നാല് മത്സരത്തിലും ടീമിന് ജയിക്കാനായിട്ടില്ല. ഇത് ടീമിനെ തളര്‍ത്തുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. ജോസ് ബട്‌ലര്‍ ടീം വിട്ടത് രാജസ്ഥാന് നികത്താനാവാത്ത വിടവാണെന്ന് നിസംശയം പറയാം. എന്തായാലും ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ കപ്പ് നേടുമെന്ന് തന്നെയാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

പ്ലേ ഓഫിലേക്ക് സിഎസ്‌കെ എത്താതിരിക്കാനാണ് എതിര്‍ ടീം ആരാധകര്‍ പ്രാര്‍ത്ഥിക്കുന്നത്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തിയാല്‍ എല്ലാ എതിരാളികളും വിറക്കും. എംഎസ് ധോണിയെന്ന തന്ത്രശാലിയായ താരം സിഎസ്‌കെയ്ക്കായി മുന്നില്‍ നിന്ന് കരുക്കള്‍ നീക്കുമ്പോള്‍ എതിരാളികള്‍ സമ്മര്‍ദ്ദത്തിലാവാന്‍ സാധ്യത കൂടുതലാണ്. എന്തായാലും ഇത്തവണ പ്ലേ ഓഫില്‍ തീപാറും പോരാട്ടങ്ങള്‍ തന്നെ പ്രതീക്ഷിക്കപ്പെടുന്നു.

Story first published: Friday, May 17, 2024, 7:24 [IST]
Other articles published on May 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+