IPL 2024: രാഹുലിനെ പരസ്യമായി ശാസിച്ചു, ലഖ്‌നൗ ഉടമക്കെതിരേ ആരാധകര്‍! മര്യാദ കാട്ടിയില്ല
ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 57ാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തകര്‍ത്തടുക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 10 വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം. ലഖ്‌നൗ ഒന്ന് പൊരുതാന്‍ പോലുമാവാതെ തോല്‍ക്കുകയായിരുന്നു. ലഖ്‌നൗവിന്റെ തോല്‍വിയെക്കാളേറെ ചര്‍ച്ചയാവുന്നത് മത്സര ശേഷം ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിനോട് ടീം ഉടമ കയര്‍ത്തതാണ്. വമ്പന്‍ തോല്‍വിക്ക് പിന്നാലെ ടീം ഉടമ സഞ്ജീവ് ഗോയന്‍ക തീര്‍ത്തും നിരാശനായിരുന്നു.
മത്സരം അവസാനിച്ചതിന് പിന്നാലെ മൈതാനത്തിലേക്കെത്തിയ സഞ്ജീവ് പരസ്യമായി രാഹുലിനെ അപമാനിക്കുകയായിരുന്നു. രാഹുലിന്റെ മോശം പ്രകടനം ലഖ്‌നൗവിന്റെ തോല്‍വിക്ക് കാരണമായിട്ടുണ്ടെന്നത് വസ്തുതയാണ്. എങ്കിലും ഇത്തരത്തില്‍ രാഹുലിനെ അപമാനിച്ചത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. മാന്യതയില്ലാത്ത പെരുമാറ്റമാണ് ലഖ്‌നൗ ഉടമ നടത്തിയതെന്നും ഒരു മത്സരം തോറ്റതിന് പരസ്യമായ നായകനെ അപമാനിച്ചത് മോശമായിപ്പോയെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ക്രിക്കറ്റ് മത്സരമാവുമ്പോള്‍ തോല്‍വിയും ജയവും സ്വാഭാവികമാണ്. എന്നാല്‍ നായകനെ തോല്‍വിയുടെ പേരില്‍ പരസ്യമായി ശാസിക്കുന്നത് അംഗീകരിക്കാനാവില്ല. ലഖ്‌നൗ ഉടമ ആര്‍സിബി, പഞ്ചാബ് കിങ്‌സ് ടീം ഉടകളെയെല്ലാം കണ്ട് പഠിക്കണം. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും ആര്‍സിബിക്ക് ഇതുവരെ കിരീടം നേടാനായിട്ടില്ല. എന്നിട്ടും എല്ലാ സീസണിലും ടീം മാനേജ്‌മെന്റ് അവരെ പിന്തുണക്കുന്നു. ആര്‍സിബി ഉടമ ഇതുവരെ വിരാട് കോലിയോട് മോശമായി പെരുമാറിയിട്ടില്ല.
പഞ്ചാബ് കിങ്‌സ് ഉടമ പ്രീതി സിന്ദ മിക്ക മത്സരങ്ങളിലും പഞ്ചാബ് ടീമിനെ പിന്തുണച്ച് എത്താറുണ്ട്. ഇതുവരെ കിരീടം നേടാത്ത ടീമാണ് പഞ്ചാബ്. എന്നിട്ടും താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ പ്രീതി മടികാട്ടാറില്ല. ഇവരെയെല്ലാം മാതൃകയാക്കാന്‍ ലഖ്‌നൗ ഉടമ സഞ്ജയ് തയ്യാറാവണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും രാഹുലിനോട് ടീം ഉടമയുടെ മോശം പെരുമാറ്റം വലിയ ചര്‍ച്ചയായിട്ടുണ്ട്. രാഹുല്‍ ടീം വിടാന്‍ സാധ്യതയുണ്ടെന്നാണ് വിവരം.

വരുന്ന മത്സരങ്ങളില്‍ രാഹുല്‍ പ്ലേയിങ് 11ല്‍ നിന്ന് മാറി നില്‍ക്കാനും സാധ്യതയുണ്ട്. ലഖ്‌നൗവിന്റെ നായകസ്ഥാനത്തേക്ക് നിക്കോളാസ് പുരാനെത്തിയേക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ ഹൈദരാബാദിനോട് ലഖ്‌നൗ തോല്‍ക്കാന്‍ കാരണം രാഹുലിന്റെ തെറ്റായ തീരുമാനങ്ങളാണ്. ഇതാണ് ടീം ഉടമയെ പ്രകോപിപ്പിച്ചതെന്ന് പറയാം. ടോസ് അനുകൂലമായി ലഭിച്ചിട്ടും രാഹുല്‍ ആദ്യം ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാല്‍ ഓപ്പണറായി ഇറങ്ങി രാഹുല്‍ ടെസ്റ്റിന് സമാനമായ ബാറ്റിങ്ങാണ് കാഴ്ചവെച്ചത്.
24 പന്തില്‍ 19 റണ്‍സാണ് രാഹുല്‍ പവര്‍പ്ലേയില്‍ നേടിയത്. 77 മാത്രമായിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. 33 പന്തില്‍ 29 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്. നായകനെന്ന നിലയിലും ഓപ്പണറെന്ന നിലയിലും അംഗീകരിക്കാനാവാത്ത പ്രകടനമായിരുന്നു ഇത്. പിച്ചിനെയാണ് രാഹുല്‍ പഴിക്കുന്നതെങ്കിലും ഇത് അംഗീകരിക്കാനാവാത്തതാണ്. രാഹുലിനെപ്പോലെ മികച്ച റെക്കോഡുള്ള സീനിയര്‍ താരത്തില്‍ നിന്ന് ഇത്രയും മോശം പ്രകടനമല്ല ആരാധകരും ടീമും പ്രതീക്ഷിക്കുന്നത്.
രാഹുല്‍ ബൗളിങ്ങില്‍ നടത്തിയ മണ്ടത്തരങ്ങളും വലിയ വിമര്‍ശനത്തിന് കാരണമായി. കൃഷ്ണപ്പ ഗൗതത്തെ പവര്‍പ്ലേയില്‍ ഉപയോഗിച്ചതും ഇംപാക്ട് പ്ലയറെ ഉപയോഗിക്കാതിരുന്നതും വലിയ പിഴവായി. ഹൈദരാബാദിനെപ്പോലെ കരുത്തുറ്റ ബാറ്റിങ്ങുള്ള ടീമിനെതിരേ നവീന്‍ ഉല്‍ ഹഖിനെപ്പോലെ ഒരു പേസറെ മാത്രം ഉപയോഗിച്ചത് രാഹുല്‍ കാട്ടിയ വലിയ മണ്ടത്തരമാണ്.
ക്രുണാല്‍ പാണ്ഡ്യയെ ബൗളിങ്ങിനെ ഉപയോഗിക്കാതിരുന്നതും രാഹുല്‍ കാട്ടിയ തെറ്റായ തീരുമാനമാണ്. എന്തായാലും രാഹുലിന് ലഖ്‌നൗവിനൊപ്പം മുന്നോട്ടുള്ള പോക്ക് കടുപ്പമായിരിക്കുകയാണ്. എന്തായാലും രാഹുലിന്റെ മോശം പ്രകടനത്തിനിടയിലും ആരാധകര്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications