For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വിക്കറ്റ് പോയതിന്റെ നിരാശ, കമ്പിവേലിക്കിട്ട് ഇടിച്ച് ജയ്‌സ്വാള്‍; വീഡിയോ വൈറല്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന്റെ എലിമിനേറ്ററില്‍ ആര്‍സിബിയെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് രണ്ടാം ക്വാളിഫയറിലേക്ക് കടന്നിരിക്കുകയാണ്. ആവേശ മത്സരത്തില്‍ നാല് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് ഒരോവര്‍ ബാക്കിനിര്‍ത്തിയാണ് ജയിച്ചത്. രാജസ്ഥാന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടിയപ്പോള്‍ ആര്‍സിബിക്ക് കരയേണ്ടി വന്നു.

രാജസ്ഥാന്റെ ടോപ് സ്‌കോററായത് യശ്വസി ജയ്‌സ്വാളായിരുന്നു. 30 പന്തില്‍ 8 ബൗണ്ടറിയടക്കം 45 റണ്‍സാണ് ജയ്‌സ്വാള്‍ നേടിയത്. മികച്ച രീതിയില്‍ കളിച്ചിരുന്ന ജയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറി അര്‍ഹിച്ചിരുന്നു. എന്നാല്‍ കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ സാഹസ ഷോട്ടിന് ശ്രമിച്ച് ദിനേഷ് കാര്‍ത്തികിന് ക്യാച്ച് നല്‍കിയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. നിര്‍ണ്ണായക മത്സരത്തില്‍ അര്‍ധ സെഞ്ച്വറി ജയ്‌സ്വാള്‍ അര്‍ഹിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു.

വിക്കറ്റ് നഷ്ടമായതില്‍ കടുത്ത നിരാശയോടെയാണ് ജയ്‌സ്വാള്‍ മടങ്ങിയത്. ബൗണ്ടറി ലൈനിട്ട് തൊഴിച്ച ജയ്‌സ്വാള്‍ പിന്നീട് ഡ്രസിങ് റൂമിലേക്ക് പോകവേ കമ്പി വേലിക്കിട്ട് ഇടിക്കുകയും ചെയ്തു. ഇപ്പോഴിതാ ജയ്‌സ്വാളിനെതിരേ വിമര്‍ശനം ഉയരുകയാണ്. അമിത ദേഷ്യത്തിന്റെ ആവശ്യമില്ലെന്നും പരിക്കേറ്റിരുന്നെങ്കില്‍ അത് ടീമിന് എത്രത്തോളം തിരിച്ചടിയാവുമെന്ന് ചിന്തിച്ചിരുന്നോയെന്നും ആരാധകര്‍ ചോദിക്കുന്നു. ദേഷ്യത്തില്‍ ശക്തമായാണ് കമ്പിവേലിക്കിട്ട് ജയ്‌സ്വാള്‍ ഇടിച്ചത്.

പരിക്കേല്‍ക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇതുവരെ അത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. രാജസ്ഥാന്‍ നിരയില്‍ ജോസ് ബട്‌ലറില്ല. സൂപ്പര്‍ ഓപ്പണറായ ബട്‌ലര്‍ ദേശീയ ടീമിന്റെ മത്സരത്തിനായാണ് നാട്ടിലേക്ക് മടങ്ങിയത്. അതുകൊണ്ടുതന്നെ ജയ്‌സ്വാളിന്റെ പ്രകടനം ഓപ്പണിങ്ങില്‍ നിര്‍ണ്ണായകമാണ്. എലിമിനേറ്ററില്‍ നിര്‍ണ്ണായക പ്രകടനത്തോടെ രാജസ്ഥാന്റെ ജയത്തില്‍ പ്രധാന ഭാഗമാവാന്‍ ജയ്‌സ്വാളിനായി.

Yashasvi Jaiswal

രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാന്റെ എതിരാളികള്‍. ഈ മത്സരത്തിലും ജയ്‌സ്വാളിന്റെ പ്രകടനം രാജസ്ഥാന് നിര്‍ണ്ണായകമാണ്. യുവതാരമായ ജയ്‌സ്വാള്‍ അല്‍പ്പം കൂടി പക്വതയോടെ പെരുമാറണമെന്നാണ് ആരാധകര്‍ പറയുന്നത്. നന്നായി തുടങ്ങിയ ശേഷം അര്‍ധ സെഞ്ച്വറിയിലേക്ക് എത്താന്‍ സാധിക്കാതെ പോയതാണ് ജയ്‌സ്വാളിനെ നിരാശപ്പെടുത്തിയത്. എന്തായാലും താരത്തിന്റെ പ്രതികരണം അല്‍പ്പം സാഹസികമായിപ്പോയെന്ന് തന്നെ പറയാം.

ആര്‍സിബിയെ കൃത്യമായ പദ്ധതിയിലൂടെ പൂട്ടികെട്ടാന്‍ രാജസ്ഥാന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത ആര്‍സബി നിരയില്‍ 34 റണ്‍സ് നേടിയത് രജത് പാട്ടീധാറാണ് ടോപ് സ്‌കോറര്‍. ആര്‍സിബിക്ക് ഭേദപ്പെട്ട തുടക്കം ലഭിച്ചെങ്കിലും മധ്യനിര മികവ് കാട്ടാത്തതാണ് ആര്‍സിബിയെ പിന്നോട്ടടിച്ചത്. ഗ്ലെന്‍ മാക്‌സ് വെല്‍ ഗോള്‍ഡന്‍ ഡെക്കായതാണ് ആര്‍സിബിയെ തളര്‍ത്തിയത്. രാജസ്ഥാനായി ആവേശ് ഖാന്‍ മൂന്ന് വിക്കറ്റും ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്റെ ടോപ് ഓഡര്‍ പ്രതീക്ഷിച്ച മികവ് കാട്ടിയില്ല. ടോം കോഹ്ലര്‍ കാഡ്‌മോര്‍ 20 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ സഞ്ജു സാംസണ്‍ 17 റണ്‍സുമായി പുറത്തായി. റിയാന്‍ പരാഗ് 36 റണ്‍സ് നേടി രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ദ്രുവ് ജുറേല്‍ റണ്ണൗട്ടായി. ഷിംറോന്‍ ഹെറ്റ്‌മെയര്‍ 26 റണ്‍സോടെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. റോവ്മാന്‍ പവലാണ് (8 പന്തില്‍ 16*) രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത്.

ഹൈദരാബാദിനെതിരേ ഇതേ മികവ് തുടര്‍ന്ന് രാജസ്ഥാന് ഫൈനല്‍ ടിക്കറ്റെടുക്കാനും ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തകര്‍ത്ത് കിരീടം നേടാനും സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. സംതുലിതമായ താരനിരയോടെയാണ് രാജസ്ഥാന്‍ സീസണില്‍ മിന്നിക്കുന്നത്. എന്നാല്‍ സ്ഥിരത ആശങ്കയുണ്ടാക്കുന്നതാണ്.

Story first published: Thursday, May 23, 2024, 10:44 [IST]
Other articles published on May 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+