Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ 11 അല്ല 12, നിതിന്‍ മേനോന്‍ അംബാനിയുടെ അടിമ! അംപയറെ ട്രോളി ഫാന്‍സ്

മുല്ലാന്‍പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വീണ്ടും വിജയ വഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. പഞ്ചാബ് കിങ്‌സിനെ അവരുടെ തട്ടകത്തില്‍ 9 റണ്‍സിനാണ് മുംബൈ കീഴടക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 7 വിക്കറ്റിന് 192 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 5 പന്ത് ബാക്കിയാക്കി 183 റണ്‍സില്‍ പുറത്താവുകയായിരുന്നു. അഷുതോഷ് ശര്‍മയും ശശാങ്ക് സിങ്ങും പൊരുതിയെങ്കിലും ഭാഗ്യം പഞ്ചാബിനെ തുണച്ചില്ല.

എന്നാല്‍ മുംബൈയുടെ വിജയത്തിന് പിന്നാലെ നിതിന്‍ മേനോന്റെ അംപയറിങ്ങിനെതിരേയാണ് ആരാധകര്‍ വിമര്‍ശനം ഉയര്‍ത്തുന്നത്. നിതിന്‍ മേനോനാണ് മുംബൈയുടെ വിജയ ശില്‍പ്പിയെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. മത്സരത്തില്‍ തേര്‍ഡ് അംപയറായിരുന്നത് നിതിന്‍ മേനോനാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ മുംബൈയ്ക്ക് അനുകൂലമായിരുന്നു. ഇതാണ് പഞ്ചാബിന്റെ അര്‍ഹിച്ച ജയം നിഷേധിച്ചതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

മുംബൈ ഇന്ത്യന്‍സ് അംപയറെ സ്വാധീനിച്ചെന്നും നിതിന്‍ മേനോന്‍ അംബാനിയുടെ അടിമയാണെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. മുംബൈയുടെ മത്സരങ്ങളില്‍ നിന്ന് നിതിന്‍ മേനോനെ മാറ്റിനിര്‍ത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. മുംബൈയുടെ വിജയ ശില്‍പ്പിയായ നിതിന്‍ മേനോനാണ് മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നല്‍കേണ്ടതെന്നാണ് ആരാധകര്‍ ട്രോളുന്നത്. മുംബൈ ഇന്ത്യന്‍സ് എന്ന പേര് മാറ്റി 'അംപയര്‍' ഇന്ത്യന്‍സ് എന്ന് പേര് നല്‍കണമെന്നാണ് പരിഹാസം ഉയരുന്നത്.

മുംബൈയുടെ നായകസ്ഥാനം നിതിന്‍ മേനോന് നല്‍കാവുന്നതാണെന്നും ഏത് തോല്‍ക്കുന്ന കളിയും നിതിന്‍ ജയിപ്പിക്കുമെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ആദ്യ ഇന്നിങ്‌സില്‍ മുംബൈക്ക് നല്‍കിയ വൈഡ് തീരുമാനങ്ങളില്‍ മിക്കതും സംശയമുണ്ടാക്കുന്നതാണ്. ടിം ഡേവിഡ് ഓഫ് സ്റ്റംപിലേക്ക് കയറിക്കളിച്ച പന്തിലും മുംബൈക്ക് അനുകൂലമായി വൈഡ് വിളിച്ചു. മുംബൈയെ ജയിപ്പിക്കാനായി നിതിനെപ്പോലെ അധ്വാനിച്ച മറ്റാരുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

rohit sharma mi

നിതിന്‍ മേനോന്റെ തെറ്റായ തീരുമാന പ്രകാരം മുംബൈക്ക് ലഭിച്ച എക്‌സ്ട്രാ റണ്‍സും അധിക പന്തുകളുമാണ് പഞ്ചാബിനെ തോല്‍പ്പിച്ചത്. നിതിന്‍ മേനോനെ മുംബൈയുടെ സ്വന്തം അംപയറായി പ്രഖ്യാപിക്കണമെന്നും ആരാധകര്‍ ട്രോളുന്നത്. സൂര്യകുമാര്‍ യാദവിന്റെ ഔട്ട് തേര്‍ഡ് അംപയറായ നിതിന്‍ മേനോന്‍ നല്‍കാത്തതും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കഗിസോ റബാഡയുടെ പന്തില്‍ സൂര്യകുമാര്‍ എല്‍ബി ഡബ്ല്യുവില്‍ കുടുങ്ങി.

അംപയര്‍ കോള്‍ ഔട്ടായിരുന്നു. എന്നാല്‍ സൂര്യകുമാര്‍ തീരുമാനം റിവ്യൂ ചെയ്തു. ഇതില്‍ പന്തിന്റെ ദിശ ലെഗ് സ്റ്റംപിന്റെ മുകളില്‍ കൊള്ളുന്നതായാണ് കാണുന്നത്. എന്നാല്‍ തേര്‍ഡ് അംപയറുടെ തീരുമാനം നോട്ടൗട്ടായിരുന്നു. അംപയര്‍ കോള്‍ ഔട്ടാണെന്നിരിക്കെ ഇത് ഔട്ട് വിധിക്കേണ്ടതായിരുന്നു. എന്നാല്‍ നിതിന്‍ മേനോന്റെ തീരുമാനം ഇത് നോട്ടൗട്ടാണെന്നായിരുന്നു. ഇതിന് ശേഷം നിര്‍ണ്ണായകമായ 11 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

പഞ്ചാബ് തോറ്റത് 9 റണ്‍സിനും. അംപയര്‍ നിഷ്പക്ഷമായി തീരുമാനങ്ങളെടുത്തിരുന്നെങ്കില്‍ മുംബൈയെ പഞ്ചാബ് തോല്‍പ്പിക്കേണ്ടതായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. മുംബൈ പണം നല്‍കി അംപയര്‍മാരെ സ്വാധീനിക്കുന്നുണ്ടെന്ന ആക്ഷേപവും ആരാധകര്‍ മുന്നോട്ട് വെയ്ക്കുന്നു. ടോസില്‍ കൃത്രിമം നടത്താന്‍ മാച്ച് റഫറിയെ മുംബൈ കൂട്ടുപിടിച്ചെന്ന ആക്ഷേപം ശക്തമായി നിലനില്‍ക്കെയാണ് ഇപ്പോള്‍ അംപയറുടെ തീരുമാനങ്ങളെല്ലാം മുംബൈക്ക് അനുകൂലമാവുന്നത്.

എന്തായാലും പഞ്ചാബ് അര്‍ഹിച്ച ജയമാണ് അംപയറുടെ തെറ്റായ തീരുമാനങ്ങളെത്തുടര്‍ന്ന് നഷ്ടമായത്. അഷുതോഷ് ശര്‍മയുടെ ബാറ്റിങ് വെടിക്കെട്ട് പഞ്ചാബിനെ ജയിപ്പിക്കേണ്ടതായിരുന്നെങ്കിലും നിര്‍ഭാഗ്യം വേട്ടയാടുകയായിരുന്നു. 28 പന്തില്‍ 61 റണ്‍സാണ് അഷുതോഷ് നേടിയത്. 2 ഫോറും സിക്‌സും പറത്തിയ താരം കളിച്ച പല ഷോട്ടുകളും അവിശ്വസനീയമായിരുന്നു. എല്ലാത്തരം ഷോട്ടുകളും അനായാസം കളിക്കുന്ന അഷുതോഷിന് ഇന്ത്യന്‍ ടീമിനൊപ്പം വലിയ ഭാവിയുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, April 19, 2024, 8:02 [IST]
Other articles published on Apr 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+