Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുടക്കം പിഴച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ മുംബൈ രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഗുജറാത്തിലെ മികവ് മുംബൈ നായകനായി ഹാര്‍ദിക്കിന് ആവര്‍ത്തിക്കാനാവുന്നില്ല.

ഹൈദരാബാദിനെതിരേ ഹാര്‍ദിക്കിന്റെ മോശം തീരുമാനങ്ങളാണ് ടീമിന്റെ തോല്‍വിക്ക് കാരണമായിട്ടുള്ളത്. ഇതിന്റെ പേരില്‍ വ്യപക വിമര്‍ശനം ഹാര്‍ദിക്കിനെതിരേ ഉയരുന്നത്. മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യ ഡ്രസിങ് റൂമില്‍ പ്രസംഗം നടത്തിയിരുന്നു. തോല്‍വി ഏറ്റുവാങ്ങിയ മുംബൈ ടീമിനെ പ്രചോദിപ്പിച്ച് ആത്മവിശ്വാസത്തിലേക്കെത്തിക്കുന്ന തരത്തിലുള്ള പ്രസംഗമാണ് നായകനെന്ന നിലയില്‍ ഹാര്‍ദിക് നടത്തിയിരിക്കുന്നത്. എന്നാല്‍ മത്സരശേഷമുള്ള ഹാര്‍ദിക്കിന്റെ പ്രസംഗം വൈറലായതോടെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

കളി തോല്‍പ്പിച്ചിട്ട് സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ അല്‍പ്പമെങ്കിലും നാണമുണ്ടോയെന്നാണ് ആരാധകര്‍ ഹാര്‍ദിക്കിനോട് ചോദിക്കുന്നത്. 'പ്രയാസമുള്ള സൈനീകര്‍ക്കേ പ്രയാസമുള്ള പരീക്ഷണങ്ങള്‍ നേരിടേണ്ടി വരികയുള്ളൂ. ഞങ്ങളാണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രയാസമുള്ള ടീം. എല്ലാ തരത്തിലും നമ്മള്‍ മുംബൈ ഇന്‍സാണ്. ഇത്തരമൊരു സാഹചര്യം വന്നപ്പോഴും നമ്മളില്‍ ആരും ഒളിച്ചോടിയില്ല. എല്ലാ ബൗളര്‍മാരെയും ഓര്‍ത്ത് എനിക്ക് അഭിമാനമുണ്ട്.

ആരും പന്തെറിയാന്‍ ഭയപ്പെട്ടില്ല. അതൊരു മികച്ച അടയാളമായാണ് കരുതുന്നത്. എന്തൊക്കെ സംഭവിച്ചാലും നമ്മള്‍ എല്ലാവരും പരസ്പരം സഹായിക്കുന്നുണ്ടെന്ന കാര്യം ഉറപ്പ് നല്‍കണം. അത് നല്ല കാര്യമായാലും മോശം കാര്യമായാലും. അതിനെയെല്ലാം ഒട്ടക്കെട്ടായി നേരിടുകയും മറികടക്കുകയും ചെയ്യും' ഹാര്‍ദിക് ഡ്രസിങ് റൂം പ്രസംഗത്തില്‍ പറഞ്ഞു. എന്നാല്‍ ഈ പ്രസംഗം പുറത്തുവന്നതോടെ വലിയ ട്രോളുകളാണ് ഹാര്‍ദിക്കിനെതിരേ ഉയരുന്നത്.

rohit sharma ishan kishan

ടീമിലെ എല്ലാവരും വിജയത്തിനായി ശ്രമിച്ചപ്പോഴും ഹാര്‍ദിക് പാണ്ഡ്യയാണ് തോല്‍വിക്ക് കാരണമായത്. നിര്‍ണ്ണായക സമയത്ത് 20 പന്തില്‍ 24 റണ്‍സാണ് ഹാര്‍ദിക് നേടിയത്. 120 മാത്രമായിരുന്നു ഹാര്‍ദിക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. ഇതാണ് മത്സരം മുംബൈയുടെ കൈയില്‍ നിന്ന് നഷ്ടപ്പെടാനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ഹാര്‍ദിക് പാണ്ഡ്യയുടെ ഉപദേശം കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നതെന്നാണ് ആരാധകര്‍ പറയുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ എല്ലാ തീരുമാനങ്ങളും പിഴച്ചുവെന്നതാണ് വസ്തുത. ടോസ് നേടിയപ്പോള്‍ ആദ്യം ബാറ്റുചെയ്യാതെ ആദ്യം പന്തെറിയാനാണ് ഹാര്‍ദിക് തീരുമാനിച്ചത്. ഇത് വലിയ മണ്ടത്തരമായിപ്പോയെന്ന് പവര്‍പ്ലേയിലൂടെത്തന്നെ വ്യക്തമായി. അടിച്ചുതകര്‍ക്കുന്ന ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദ് ഓപ്പണര്‍മാര്‍ കാഴ്ചവെച്ചത്. മുംബൈയുടെ പ്രധാന ബൗളര്‍ ജസ്പ്രീത് ബുംറയാണ്. പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ കളിമാറ്റാന്‍ ബുംറക്ക് കഴിവുണ്ട്.

എന്നാല്‍ ഹൈദരാബാദിനെതിരേ ബുംറക്ക് ഒരോവറാണ് നല്‍കിയത്. പിന്നീട് 13ാം ഓവറിലാണ് തിരികെ വിളിക്കുന്നത്. ഈ സമയമായപ്പോഴേക്കും ഹൈദരാബാദ് വലിയ സ്‌കോറിലേക്കെത്തിയിരുന്നു. 14.4 ഓവറില്‍ ഹൈദരാബാദ് 200 കടന്നു. 300ലേക്ക് ഹൈദരാബാദ് എത്താതിരുന്നത് മുംബൈയുടെ ഭാഗ്യമാണെന്ന് പറയാം. നായകനെന്ന നിലയില്‍ ഹാര്‍ദിക് പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല. ടീമിനുള്ളിലെ പ്രശ്‌നങ്ങളും ആരാധക പ്രതികരണങ്ങളും ഹാര്‍ദിക്കിനെ മാനസികമായി തളര്‍ത്തുന്നുണ്ട്.

ഇത് അദ്ദേഹത്തിന്റെ പ്രകടനത്തേയും പിന്നോട്ടടിക്കുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് വേണ്ടത്ര പിന്തുണ മുംബൈ ടീമിനുള്ളില്‍ ലഭിക്കുന്നില്ല. ഇതിന് മാറ്റം വരാതെ ടീമിന്റെ പ്രകടനം മെച്ചപ്പെടില്ല. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ബാറ്റിങ് നിരയും കരുത്തുറ്റ ബൗളിങ് നിരയും മുംബൈക്കൊപ്പമുണ്ട്. എന്നാല്‍ ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ മുംബൈക്കായിട്ടില്ല. അതിന് സാധിക്കാത്ത പക്ഷം ടീമിന് തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്ന് പറയാം. എന്തായാലും മുംബൈക്ക് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണ്ണായകമാണ്.

Story first published: Thursday, March 28, 2024, 17:12 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+