For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കാണികള്‍ കൂവി, രോഹിത്തിനെ മൂലക്കാക്കി ഹാര്‍ദിക്! 2013ന് ശേഷം ഇതാദ്യം- വിമര്‍ശനം

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ ആദ്യം പന്തെറിയാനാണ് മുംബൈ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തീരുമാനിച്ചത്. ഗുജറാത്തിനെ അരങ്ങേറ്റ സീസണില്‍ കപ്പിലേക്കെത്തിക്കുകയും രണ്ടാം സീസണില്‍ റണ്ണറപ്പുകളാക്കുകയും ചെയ്ത നായകനാണ് ഹാര്‍ദിക്. അപ്രതീക്ഷിതമായാണ് മുംബൈയിലേക്ക് ഹാര്‍ദിക് കൂടുമാറിയതും രോഹിത്തിനെ മാറ്റി നായകസ്ഥാനത്തേക്കെത്തിയതും.

ഇതിന്റെ പേരില്‍ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. അഹമ്മദാബാദില്‍ ടോസിടാന്‍ ഇറങ്ങിയ ഹാര്‍ദിക്കിനെ രോഹിത് അനുകൂല മുദ്രാവാക്യങ്ങളോടും കൂവലോടെയുമാണ് കാണികള്‍ വരവേറ്റത്. എന്നാല്‍ ഇതിനെയെല്ലാം ചിരിച്ചുകൊണ്ടാണ് ഹാര്‍ദിക് നേരിട്ടത്. രോഹിത്തിനോട് എങ്ങനെയാവും ഹാര്‍ദിക് പെരുമാറുകയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കിയിരുന്നത്. മത്സരത്തിനിടെ സഹതാരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയും പ്രോത്സാഹനം നല്‍കിയും രോഹിത് കളത്തില്‍ സജീവമായിരുന്നു.

എന്നാല്‍ ഹാര്‍ദിക്കിനെതിരേ ഇപ്പോള്‍ രോഹിത് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. രോഹിത്തിനെ ഹാര്‍ദിക് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. 2013 മുതല്‍ രോഹിത് മുംബൈയിലുണ്ട്. ഇതുവരെ തേര്‍ട്ടി യാര്‍ഡ് സര്‍ക്കിളിന് പുറത്ത് ഫീല്‍ഡ് ചെയ്യേണ്ടി വന്നിട്ടില്ല. എന്നാല്‍ മത്സരത്തില്‍ രോഹിത്തിന്റെ ഇടപെടല്‍ ഉണ്ടാകാതിരിക്കാന്‍ രോഹിത്തിനെ ഹാര്‍ദിക് ബൗണ്ടറി ലൈനിലേക്ക് മാറ്റിയെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്.

രോഹിത് പൊതുവേ സ്ലിപ്പിലും ഷോര്‍ട്ടിലുമായാണ് ഫീല്‍ഡ് ചെയ്യാറുള്ളത്. നായകനെന്ന നിലയില്‍ മത്സരം നിയന്ത്രിക്കാന്‍ ഇത്തരമൊരു ഫീല്‍ഡിങ് പൊസിഷനായിരുന്നു നല്ലത്. എന്നാല്‍ ഹാര്‍ദിക് രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് മാറ്റിയത് രോഹിത് സഹതാരങ്ങളുമായി സംസാരിക്കുന്നത് കുറക്കാനാണെന്നാണ് ആരാധക പക്ഷം. അതുകൊണ്ടുതന്നെ രോഹിത്തിനെ ഹാര്‍ദിക് അപമാനിച്ചുവെന്ന തരത്തില്‍ വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തുന്നു.

hardik pandya

മത്സരത്തിനിടെ ഹാര്‍ദിക് പാണ്ഡ്യയും രോഹിത്തും പലവട്ടം സംസാരിക്കുകയും ചര്‍ച്ചകള്‍ ചെയ്യുകയും ചെയ്തിരുന്നു. ജസ്പ്രീത് ബുംറയുള്‍പ്പെടെയുള്ളവര്‍ക്ക് രോഹിത് നിര്‍ദേശം നല്‍കുന്നതും കാണാനായി. ഇതില്‍ ഹാര്‍ദിക്കിന് അമര്‍ഷമുണ്ടെന്നും അതുകൊണ്ടാണ് ഇത്തരത്തില്‍ രോഹിത്തിനെ ബൗണ്ടറി ലൈനിലേക്ക് മാറ്റിയതെന്നുമാണ് ആരാധകരുടെ കണ്ടെത്തല്‍. രോഹിത്തിനെ മനപ്പൂര്‍വ്വം അപമാനിക്കാനാണ് ഹാര്‍ദിക് ശ്രമിച്ചത്.

മുംബൈക്ക് അഞ്ച് കിരീടം നേടിക്കൊടുത്ത നായകനാണ് രോഹിത്തെന്നും തന്നെ വളര്‍ത്തിയ ക്യാപ്റ്റനാണെന്നും ഹാര്‍ദിക് മറന്നുവെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. രോഹിത്തിനോട് ഹാര്‍ദിക് പക വീട്ടുകയാണ്. കാണികള്‍ രോഹിത്തിനെ പിന്തുണക്കുകയും തന്നെ കൂവി വിളിക്കുകയും ചെയ്തതിന്റെ അപമാനം തീര്‍ക്കാനാണ് ഇത്തരമൊരു നീക്കമെന്നുമാണ് ആരാധകര്‍ പറയുന്നത്. എന്തായാലും ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നു.

ആദ്യ ഓവര്‍ പന്തെറിയാനെത്തിയതിനും ഹാര്‍ദിക്കിനെ ആരാധകര്‍ വിമര്‍ശിക്കുന്നു. ജസ്പ്രീത് ബുംറയാണ് പൊതുവേ മുംബൈയുടെ ഓപ്പണിങ് ബൗളര്‍. എന്നാല്‍ ഹാര്‍ദിക് നാലാം ഓവറിലാണ് ബുംറക്ക് ബൗളിങ് കൊടുത്തത്. ഇതും ആരാധകര്‍ക്ക് ദഹിച്ചിട്ടില്ല. മൂന്ന് ഓവര്‍ പന്തെറിഞ്ഞ ഹാര്‍ദിക് 30 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും നേടിയുമില്ല. എറിഞ്ഞ ആദ്യ പന്ത് തന്നെ ബൗണ്ടറി വഴങ്ങിയ ഹാര്‍ദിക്കിനെ പരമാവധി ആക്രമിക്കാന്‍ ഗുജറാത്ത് താരങ്ങള്‍ ശ്രമിച്ചു.

ക്യാപ്റ്റനായാല്‍ താന്‍ ആദ്യ ഓവര്‍ പന്തെറിയുമെന്നത് ഹാര്‍ദിക്കിന്റെ അഹങ്കാരമാണെന്നും ആരാധകര്‍ പറയുന്നു. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ മികച്ച നീക്കങ്ങളാണ് ഹാര്‍ദിക് നടത്തിയത്. കൃത്യമായ ബൗളിങ് മാറ്റങ്ങളിലൂടെ ഗുജറാത്തിന്റെ റണ്ണൊഴുക്കിനെ പിടിച്ചുകെട്ടാന്‍ ഹാര്‍ദിക്കിനായി. പ്രത്യേകിച്ച് ഡെത്തോവറിലെ മുംബൈയുടെ ബൗളിങ് പ്രകടനമാണ് എടുത്തു പറയേണ്ടത്. പൊതുവേ ഗുജറാത്ത് ഡെത്തോവറില്‍ നിരവധി റണ്‍സ് നേടാറുണ്ട്.

എന്നാല്‍ രാഹുല്‍ തെവാത്തിയ, ഡേവിഡ് മില്ലര്‍ എന്നിവരെ കൃത്യമായി പൂട്ടാന്‍ ഹാര്‍ദിക്കിന് സാധിച്ചു. ബൗളറെന്ന നിലയില്‍ ഹാര്‍ദിക് നിരാശപ്പെടുത്തിയപ്പോഴും നായകറോളില്‍ അദ്ദേഹം തിളങ്ങിയെന്ന് തന്നെ പറയാം.

Story first published: Sunday, March 24, 2024, 22:31 [IST]
Other articles published on Mar 24, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+