For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത്തിന്റെ ചതി, ഹാര്‍ദിക്കിനോട് പക വീട്ടിയതോ? മുംബൈയെ തോല്‍പ്പിച്ചു! വിമര്‍ശനം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 60ാം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് പ്ലേ ഓഫില്‍ കടന്നിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. മഴമൂലം 16 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ 18 റണ്‍സിനായിരുന്നു കെകെആറിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 7 വിക്കറ്റിന് 157 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് 8 വിക്കറ്റിന് 139 റണ്‍സാണ് നേടാനായത്. മുംബൈ നേരത്തെ തന്നെ പ്ലേ ഓഫില്‍ കടക്കില്ലെന്ന് ഉറപ്പായതാണ്.

എന്നാല്‍ അവസാന സ്ഥാനക്കാരെന്ന നാണക്കേടിലേക്ക് പോകാതിരിക്കാന്‍ മുംബൈക്ക് ജയം അത്യാവശ്യമായിരുന്നു. പക്ഷെ കെകെആറിനോട് മുംബൈ തോറ്റതോടെ മുംബൈ അവസാന സ്ഥാനക്കാരാവാന്‍ സാധ്യത കൂടിയിരിക്കുകയാണ്. കെകെആറിനോട് മുംബൈ തോറ്റതിന്റെ പ്രധാന കാരണം രോഹിത് ശര്‍മയാണെന്ന് പറയാം. 24 പന്തില്‍ 19 റണ്‍സുമായി രോഹിത് ശര്‍മ നടത്തിയ മെല്ലെപ്പോക്ക് ബാറ്റിങ്ങാണ് മുംബൈക്ക് തിരിച്ചടിയായത്.

പവര്‍പ്ലേയിലടക്കം രോഹിത് നിരാശപ്പെടുത്തുന്ന സ്‌ട്രൈക്ക് റേറ്റിലാണ് കളിച്ചത്. പൊതുവേ തകര്‍ത്തടിക്കുന്ന താരമാണ് രോഹിത്. എന്നാല്‍ കെകെആറിനെതിരേ ബാറ്റിങ്ങിന് അനുകൂല സാഹചര്യമുണ്ടായിട്ടും രോഹിത് മെല്ലപ്പോക്ക് ബാറ്റിങ്ങാണ് നടത്തിയത്. 79 മാത്രമായിരുന്നു രോഹിത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഒരുവശത്ത് ഇഷാന്‍ കിഷന്‍ അതിവേഗം റണ്‍സുയര്‍ത്തിയപ്പോള്‍ മറുവശത്ത് രോഹിത് മെല്ലപ്പോക്ക് ബാറ്റിങ് നടത്തി നിരാശപ്പെടുത്തി.

രോഹിത്തിന്റെ മോശം സ്‌ട്രൈക്ക് റേറ്റിലുള്ള പ്രകടനമാണ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയതും തോല്‍വിയിലേക്ക് നയിച്ചതും. ഇപ്പോഴിതാ രോഹിത്തിന്റെ മെല്ലപ്പോക്ക് പക പോക്കലാണെന്ന ആരോപണമാണ് ശക്തമാവുന്നത്. മുംബൈ ജേഴ്‌സിയിലെ രോഹിത്തിന്റെ അവസാന മത്സരമാണിത്. ഇനിയൊരു മത്സരം രോഹിത് കളിച്ചേക്കില്ല. മുംബൈക്കൊപ്പം അവസാന മത്സരം കളിക്കാന്‍ രോഹിത്തുണ്ടാവില്ലെന്നാണ് വിവരം. ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യന്‍ നായകനായ രോഹിത് വിശ്രമമെടുക്കും.

rohit sharma

അതുകൊണ്ടുതന്നെ അവസാന മത്സരം കളിക്കാന്‍ അദ്ദേഹം ഉണ്ടായേക്കില്ല. രോഹിത് ഈ സീസണോടെ മുംബൈ വിടാനുള്ള സാധ്യതയും കൂടുതലാണ്. അതുകൊണ്ടുതന്നെ അവസാന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാനാണ് രോഹിത് ശ്രമിച്ചതെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. രോഹിത്തിന്റെ ഭാഗത്ത് നിന്ന് മികച്ചൊരു ഷോട്ട് പോലുമുണ്ടായില്ല. രോഹിത് ഹാര്‍ദിക് പാണ്ഡ്യയോട് പക വീട്ടിയതാണോയെന്നാണ് ആരാധകരുടെ സംശയം.

മുംബൈയെ അവസാന സ്ഥാനക്കാരിലേക്കെത്തിച്ച് നാണംകെടുത്താന്‍ രോഹിത് ആഗ്രഹിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. രോഹിത്തിന്റെ പ്രകടനം കണ്ടാല്‍ അങ്ങനെ സംശയിക്കാതിരിക്കാനുമാവില്ല. മികച്ച ബാറ്റിങ് കരുത്തുള്ള ടീമെന്ന നിലയില്‍ രോഹിത് ഇത്തരമൊരു മെല്ലെപ്പോക്ക് ബാറ്റിങ് നടത്താന്‍ പാടില്ലായിരുന്നു. തുടക്കത്തിലേ മുതല്‍ വിക്കറ്റ് കാത്ത് കളിക്കാനാണ് രോഹിത് ശ്രമിച്ചത്. വലിയ ഷോട്ടുകള്‍ക്ക് മുതിര്‍ന്നില്ല.

വലിയ ഷോട്ടുകള്‍ക്ക് ശ്രമിച്ചപ്പോള്‍ ടൈമിങ് ലഭിച്ചതുമില്ല. ഒടുവില്‍ വരുണ്‍ ചക്രവര്‍ത്തിക്കെതിരേ മോശം ഷോട്ട് കളിച്ച് രോഹിത് പുറത്തായപ്പോഴേക്കും മുംബൈ സമ്മര്‍ദ്ദത്തിലായിക്കഴിഞ്ഞിരുന്നു. 16 ഓവര്‍ മത്സരത്തില്‍ 24 പന്തുകളെന്നത് വളരെ പ്രധാനപ്പെട്ടതാണ്. രോഹിത്തിനെപ്പോലൊരു സീനിയര്‍ താരത്തിന് അത് നന്നായി അറിയാം. എന്നിട്ടും ഇത്തരമൊരു സ്ലോ ഇന്നിങ്‌സ് കളിച്ചതാണ് നിരാശപ്പെടുത്തുന്നത്. 7.5ാം ഓവറിലാണ് രോഹിത് പുറത്താവുന്നത്.

രോഹിത് 24 പന്തില്‍ 40ലധികം റണ്‍സ് നേടിയിരുന്നെങ്കില്‍ മുംബൈ ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു. എന്നാല്‍ രോഹിത് നടത്തിയ ടെസ്റ്റ് ബാറ്റിങ്ങാണ് പിന്നാലെയെത്തിയ മുംബൈ താരങ്ങളേയും സമ്മര്‍ദ്ദത്തിലാക്കിയത്. തിരിച്ചുവരാനുള്ള അവസരം മുംബൈക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ് എന്നിവര്‍ ഉള്‍പ്പെടെയുള്ള വമ്പനടിക്കാര്‍ നിരാശപ്പെടുത്തിയതോടെ മുംബൈക്ക് തോല്‍വിയോടെ നാണംകെടേണ്ടി വന്നു.

Story first published: Sunday, May 12, 2024, 7:15 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+