For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാഹുല്‍ സഞ്ജീവിനോട് പ്രതികാരം തീര്‍ത്തോ? ടീം ഉടമ ഞെട്ടലില്‍! വീഡിയോ വൈറല്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ നിന്ന് പ്ലേ ഓഫ് കാണാതെ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് പുറത്തായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 19 റണ്‍സിന് തോറ്റതോടെയാണ് ലഖ്‌നൗവിന്റെ അവസാന പ്രതീക്ഷകളും അസ്തമിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 4 വിക്കറ്റിന് 208 റണ്‍സെടുത്തപ്പോള്‍ 9 വിക്കറ്റിന് 189 റണ്‍സെടുക്കാനെ ലഖ്‌നൗവിനായുള്ളൂ. നായകനെന്ന നിലയില്‍ കെ എല്‍ രാഹുല്‍ വീണ്ടും നിരാശപ്പെടുത്തി.

ലഖ്‌നൗവിനെ ജയിപ്പിക്കാനുള്ള ഒന്നും ചെയ്യാന്‍ രാഹുലിന് സാധിച്ചില്ലെന്നതാണ് വസ്തുത. മത്സരത്തില്‍ രാഹുല്‍ 3 പന്തില്‍ 5 റണ്‍സ് നേടിയാണ് പുറത്തായത്. ഇഷാന്ത് ശര്‍മയുടെ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച രാഹുലിന് പിഴച്ചപ്പോള്‍ മുകേഷ് കുമാറിന് ക്യാച്ച് നല്‍കി മടങ്ങി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ലഖ്‌നൗ തോറ്റതിന് പിന്നാലെ ടീം ഉമട സഞ്ജീവ് ഗോയങ്കെ രാഹുലിനെ പരസ്യമായി ശകാരിച്ചിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു.

പിന്നീട് ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് ഗോയങ്കെ രാഹുലിന് വിരുന്നൊരുക്കുകയും രണ്ട് പേരും തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ആരാധകരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഹുല്‍ ടീം ഉടമയോട് പക വീട്ടുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ലഖ്‌നൗ ടീം ഉടമ തന്നെ അപമാനിച്ചതില്‍ രാഹുലിന് കടുത്ത അമര്‍ഷമുണ്ടെന്നും ഇത് മത്സരത്തില്‍ പ്രകടമായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

രാഹുല്‍ ടോസ് നേടിയിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കാതിരുന്നത് മണ്ടത്തരമാണെന്നാണ് ആരാധക പക്ഷം. ഡല്‍ഹിയില്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. രാഹുല്‍ ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് ടീമിന്റെ വിജയത്തിന് വിലങ്ങുതടിയായി. രാഹുല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്ന് മാറിയത് തന്നെ ടീമിനോടുള്ള താല്‍പര്യക്കുറവുകൊണ്ടാണെന്നും മത്സരത്തിലുടെനീളം രാഹുല്‍ അസ്വസ്തനായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

kl rahul

രാഹുലിന്റെ വിക്കറ്റ് പോയപ്പോള്‍ ലഖ്‌നൗ ടീം ഉടമ നിരാശയോടെ മുഖത്ത് കൈവെച്ചിരിക്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ പ്രതികരണത്തില്‍ നിന്ന് തന്നെ നിരാശ വ്യക്തമായിരുന്നു. രാഹുലും ടീം ഉടമയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും രാഹുല്‍ ഈ സീസണോടെ ലഖ്‌നൗ വിടുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. നിരാശപ്പെടുത്തുന്ന പ്രകടനമാണ് രാഹുല്‍ ഈ സീസണില്‍ ബാറ്റ്‌സ്മാനായും ക്യാപ്റ്റനായും കാഴ്ചവെച്ചത്.

ഈ സീസണില്‍ ലഖ്‌നൗവിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ രാഹുലിന് സാധിക്കാതെ പോയതോടെ ടീം ഉടമകളും രാഹുലിനെതിരാവാന്‍ സാധ്യതയുണ്ട്. ഓപ്പണറായി ഇറങ്ങുന്ന രാഹുല്‍ മെല്ലെപ്പോക്ക് ബാറ്റിങ് നടത്തി പവര്‍പ്ലേ കുളമാക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരേ ആരാധകര്‍ക്കിടയിലും ടീമിനുള്ളിലും എതിര്‍പ്പുണ്ടായിരുന്നു. അടുത്ത സീസണിന് മുമ്പ് മെഗാ ലേലം നടക്കാനുള്ളതിനാല്‍ രാഹുല്‍ ടീം വിടാനുള്ള സാധ്യതയാണ് കൂടുതല്‍.

ടീം ഉടമയുമായുള്ള പ്രശ്‌നങ്ങള്‍ രാഹുലിനെ അസ്വസ്തനാക്കിയിട്ടുണ്ടെന്നും പരസ്യമായ ശാസന അപമാനിക്കലായാണ് രാഹുല്‍ കാണുന്നതെന്നും അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളെത്തിയിരുന്നു. അതുകൊണ്ടുതന്നെ രാഹുല്‍ മറ്റൊരു തട്ടകത്തിലേക്ക് മാറാനുള്ള സാധ്യത കൂടുതലാണ്. ഡല്‍ഹിക്കെതിരായ മത്സരം പ്ലേ ഓഫിലെത്താന്‍ ലഖ്‌നൗവിന് ജയിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്.

ക്വിന്റന്‍ ഡീകോക്ക് (12), കെ എല്‍ രാഹുല്‍ (5), മാര്‍ക്കസ് സ്‌റ്റോയിണിസ് (5), ദീപക് ഹൂഡ (0), ആയുഷ് ബദോനി (6) എന്നിവരെല്ലാം നിരാശപ്പെടുത്തി. നിക്കോളാസ് പുരാന്‍ (61) അര്‍ഷാദ് ഖാന്‍ (58*) എന്നിവരുടെ പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് ലഖ്‌നൗവിനെ രക്ഷിച്ചത്. ടോപ് ഓഡര്‍ മികച്ച പിന്തുണ നല്‍കിയിരുന്നെങ്കില്‍ അര്‍ഷാദ് ലഖ്‌നൗവിനെ ജയിപ്പിക്കുമായിരുന്നുവെന്ന് തന്നെ വിലയിരുത്താം. എന്തായാലും രാഹുല്‍ നായകനായും ബാറ്റ്‌സ്മാനായും മറക്കാനാഗ്രഹിക്കുന്ന സീസണായിരുന്നു ഇതെന്ന് പറയാം.

Story first published: Wednesday, May 15, 2024, 13:33 [IST]
Other articles published on May 15, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+