For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ബൗളിങ്ങില്‍ തല്ലുകൊള്ളി, ബാറ്റിങ്ങില്‍ ദുരന്തം! ഹാര്‍ദിക്കിനെ പുറത്താക്കൂ; വിമര്‍ശനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പടിപ്പിക്കുകയും അവസാന സീസണില്‍ പ്ലേ ഓഫ് കളിപ്പിക്കുകയും ചെയ്ത നായകനായ ഹാര്‍ദിക് പാണ്ഡ്യക്ക് ഈ മികവ് മുംബൈ ഇന്ത്യന്‍സിനൊപ്പം നടത്താനായിട്ടില്ല. നായകനെന്ന നിലയിലും ബൗളറെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ഹാര്‍ദിക് ദുരന്തമാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മുംബൈയുടെ തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക്കിനെതിരേ വലിയ വിമര്‍ശനമാണ് ഉയരുന്നത്. 2 വിക്കറ്റ് വീഴ്ത്താന്‍ ഹാര്‍ദിക്കിന് സാധിച്ചെങ്കിലും വിട്ടുകൊടുത്തത് 44 റണ്‍സാണ്. 11 ഇക്കോണമിയിലാണ് അദ്ദേഹം പന്തെറിഞ്ഞത്. ഏഴാം നമ്പറിലാണ് ഹാര്‍ദിക് ബാറ്റ് ചെയ്യാനെത്തിയത്. മുംബൈയുടെ രക്ഷകനാവാനുള്ള അവസരം ടീമിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ 3 പന്ത് നേരിട്ട് 1 റണ്‍സുമായി പുറത്തായി. ആന്‍ഡ്രേ റസലാണ് ഹാര്‍ദിക്കിനെ പുറത്താക്കിയത്.

ഇപ്പോഴിതാ ഹാര്‍ദിക്കിനെതിരേ ആരാധക വിമര്‍ശനം രൂക്ഷമാവുകയാണ്. മുംബൈ ടീമില്‍ ഹാര്‍ദിക്കിന്റെ റോള്‍ എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും കാര്യമായൊന്നും ചെയ്യാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. സഹതാരങ്ങളെ ഒന്നിച്ച് നിര്‍ത്താനും സാധിച്ചിട്ടില്ല. ആരാധകരും ഹാര്‍ദിക്കിന് എതിരാണ്. മുംബൈയുടെ ഇത്തവണത്തെ നിരാശപ്പെടുത്തുന്ന പ്രകടനത്തിന് കാരണം ഹാര്‍ദിക് പാണ്ഡ്യയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഹാര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി നായകനാവാന്‍ ശ്രമിച്ചതോടെയാണ് ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇപ്പോള്‍ മുംബൈ ടീം രണ്ട് തട്ടിലാണെന്നും മുംബൈ ടീമിന്റെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഹാര്‍ദിക്കാണെന്നും ആരാധകര്‍ ആരോപിക്കുന്നു. ഹാര്‍ദിക്കിന്റെ മുന്‍കോപവും അഹങ്കാരവും മുംബൈയിലെ യുവതാരങ്ങളടക്കം ചോദ്യം ചെയ്യുന്നു. ഇതാണ് ഹാര്‍ദിക്കും തിലക് വര്‍മയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ കാരണം.

hardik pandya

യുവതാരങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല. താന്‍ വലിയ സംഭവമാണെന്ന തലക്കനമാണ് ഹാര്‍ദിക്കിനുള്ളത്. എന്നാല്‍ അതിനൊത്ത പ്രകടനം കാഴ്ചവെക്കാനാവുന്നില്ല. വലിയ സമ്മര്‍ദ്ദം ഹാര്‍ദിക്കിനുണ്ടെന്നുറപ്പാണ്. രോഹിത് ശര്‍മക്കൊപ്പമാണ് ടീമിലെ ഒട്ടുമിക്ക പ്രമുഖരും. അതുകൊണ്ടുതന്നെ കളത്തിനുള്ളില്‍ത്തന്നെ ഹാര്‍ദിക് അപമാനിക്കപ്പെടുന്നു. രോഹിത് കൊണ്ടുപോയതുപോലെ മുംബൈയെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ ഹാര്‍ദിക്കിന് സാധിക്കുന്നില്ല.

ഹാര്‍ദിക്കിന് കീഴില്‍ മികച്ചൊരു പ്ലേയിങ് 11 സൃഷ്ടിക്കാന്‍ പോലും ഹാര്‍ദിക്കിന് സാധിച്ചിട്ടില്ല. ടീമിനുള്ളില്‍ ഇപ്പോഴും പരീക്ഷണങ്ങള്‍ തുടരുകയാണ്. നായകനെന്ന നിലയില്‍ ഹാര്‍ദിക് സ്വയം മികവ് കാട്ടിയാല്‍ മറ്റ് താരങ്ങള്‍ക്കത് വലിയ പ്രചോദനമായി മാറും. എന്നാല്‍ ഇതിന് ഹാര്‍ദിക്കിന് സാധിക്കുന്നില്ല. ഹാര്‍ദിക് ഈ പ്രകടനവുമായി ടി20 ലോകകപ്പ് കളിക്കാന്‍ പോയാല്‍ ദുരന്തമായിരിക്കുമെന്നാണ് ആരാധകര്‍ ഓര്‍മ്മിപ്പിക്കുന്നത്.

ഇത്തവണ ശക്തമായ ടീം കരുത്ത് മുംബൈക്കുണ്ടായിരുന്നു. അവസാന സീസണുകളിലെ ദൗര്‍ബല്യം പരിഹരിച്ച് മികച്ച പേസ് കരുത്ത് സൃഷ്ടിക്കാന്‍ മുംബൈക്കായിരുന്നു. എന്നാല്‍ ഹാര്‍ദിക്കിന് ഇത് വേണ്ടവിധം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. നായകനെന്ന നിലയിലെ ഹാര്‍ദിക്കിന്റെ പ്രകടനം ശരാശരിക്കും താഴെയാണെന്നതാണ് വസ്തുത. ഇത്തവണ മുംബൈ പിന്നോട്ട് പോകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഹാര്‍ദിക്കിന്റെ മോശം പ്രകടനവും ക്യാപ്റ്റന്‍സിയുമാണെന്ന് പറയാം.

ഹാര്‍ദിക്കിനെ മുംബൈ മാറ്റിനിര്‍ത്തണമെന്നാണ് ആരാധകര്‍ പറയുന്നത്. അടുത്ത മെഗാ ലേലത്തില്‍ ഹാര്‍ദിക്കിനെ ഒഴിവാക്കി സൂര്യകുമാര്‍ യാദവിനെയോ ജസ്പ്രീത് ബുംറയേയോ നായകനാക്കണമെന്നും മുംബൈ ചരിത്രത്തില്‍ കാട്ടിയ വലിയ മണ്ടത്തരമാണ് ഹാര്‍ദിക്കിനെ നായകനാക്കിയതെന്നും ആരാധകര്‍ പറയുന്നു. ഫിനിഷര്‍ റോളില്‍ കളിക്കുമ്പോള്‍ ഹാര്‍ദിക്കിന് തിളങ്ങാനാവുന്നില്ല.

എന്നാല്‍ ഗുജറാത്തില്‍ മൂന്നാം നമ്പറിലും നാലാം നമ്പറിലും കളിച്ചിരുന്നപ്പോള്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഹാര്‍ദിക്കിന് സാധിച്ചിരുന്നു. എന്തായാലും ഇത്തവണത്തെ മുംബൈയുടെ മോശം പ്രകടനത്തിന് കാരണം ഹാര്‍ദിക്കാണ് നിസംശയം പറയാം.

Story first published: Saturday, May 4, 2024, 8:03 [IST]
Other articles published on May 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+