For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എന്തുകൊണ്ട് ആര്‍സിബി തോറ്റു? കാരണം കോലി! ഒളിയമ്പുമായി ഡുപ്ലെസിസ്; വിവാദം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് 7 വിക്കറ്റിന് പരാജയപ്പെട്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. മുംബൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 27 പന്ത് ബാക്കിയാക്കി വിജയലക്ഷ്യം മറികടന്നു. ആര്‍സിബിയെ ഒന്നുമല്ലാതെയാക്കുന്ന ജയമാണ് മുംബൈ നേടിയെടുത്തതെന്ന് പറയാം.

17ാം സീസണില്‍ ആറ് മത്സരത്തില്‍ അഞ്ചിലും ആര്‍സിബി തോറ്റിരിക്കുകയാണ്. ഇത്തവണ കന്നി കിരീടത്തിലേക്കെത്താനാവുമെന്ന വലിയ പ്രതീക്ഷ ആര്‍സിബി ടീമിനുണ്ടായിരുന്നെങ്കിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീം ഓരോ മത്സരത്തിലും കാഴ്ചവെക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ഒരു ഘട്ടത്തിലും ആധിപത്യം കാട്ടാനാവാത്ത ആര്‍സിബിക്ക് പിഴച്ചതെവിടെയാണ്?. തോല്‍വിയുടെ കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍സിബി നായകന്‍ ഫഫ് ഡുപ്ലെസിസ്.

'ഈ സമയത്ത് എനിക്ക് തോന്നുന്നത് ആര്‍സിബി പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്തിയില്ലെന്നതാണ്. 220 റണ്‍സിലേക്കെങ്കിലും ടീം സ്‌കോര്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. ബൗളിങ് നിരയിലേക്ക് നോക്കുമ്പോള്‍ അധികം ആയുധങ്ങള്‍ക്ക് ഞങ്ങള്‍ക്കില്ല. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അവരുടെ ആത്മവിശ്വാസവും ഫോമും നിലനിര്‍ത്താന്‍ ദൗര്‍ഭാഗ്യവശാല്‍ സാധിക്കുന്നില്ല. ബാറ്റ്‌സ്മാന്‍മാര്‍ കൃത്യമായി സ്‌കോര്‍ ചെയ്യാതെ ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്താനാവില്ല' ഡുപ്ലെസിസ് പറഞ്ഞു.

ഡുപ്ലെസിസ് ഉന്നം വെച്ചത് വിരാട് കോലിയെയാണ് എന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. കോലി ആര്‍സിബിക്കായി റണ്‍സ് അടിക്കുന്നുണ്ടെങ്കിലും മിക്കതും സെല്‍ഫിഷ് ഇന്നിങ്‌സാണ്. ഓറഞ്ച് ക്യാപ് തലയില്‍ അണിയാന്‍ കോലിക്കാവുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് മോശമാണ്. മുംബൈയിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമാണ്. അതുകൊണ്ടുതന്നെ ഓപ്പണര്‍മാരില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ കോലി 9 പന്ത് നേരിട്ട് 3 റണ്‍സാണ് നേടിയത്. 33.33 സ്‌ട്രൈക്ക് റേറ്റിലാണ് കോലി കളിച്ചത്. പവര്‍പ്ലേയില്‍ കോലി മെല്ലപ്പോക്ക് ബാറ്റിങ് നടത്തുന്നത് ആര്‍സിബിയെ കാര്യമായി ബാധിക്കുന്നുണ്ട്. എന്നാല്‍ ടീമിലെ സീനിയര്‍ താരമെന്ന നിലയില്‍ കോലിയെ മാറ്റിനിര്‍ത്താനോ ശൈലി മാറ്റാനോ ഉപദേശിക്കാനോ ആളില്ലെന്നതാണ് വസ്തുത. വലിയ ആരാധക പിന്തുണ കോലിക്കുണ്ട്. അതുകൊണ്ടുതന്നെ കോലിയെ മാറ്റിനിര്‍ത്താനും ആര്‍സിബിക്കാവില്ല.

virat kohli

ഓപ്പണിങ്ങിലിറങ്ങി പവര്‍പ്ലേയില്‍ ഭേദപ്പെട്ട സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സുയര്‍ത്താന്‍ ഡുപ്ലെസിസിന് കഴിവുണ്ട്. എന്നാല്‍ ഒരു പിഞ്ച് ഹിറ്ററുടെ അഭാവം ആര്‍സിബി ഓപ്പണിങ്ങിലുണ്ട്. കാമറൂണ്‍ ഗ്രീനെ പുറത്തിരുത്തിയ ആര്‍സിബിയുടെ തീരുമാനത്തിനെതിരേയും വിമര്‍ശനം ഉയരുകയാണ്. ഗ്രീന്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടറാണ്. എന്നാല്‍ കൃത്യമായ ബാറ്റിങ് പൊസിഷനിലല്ല ആര്‍സിബി താരത്തെ ഉപയോഗിക്കുന്നത്. ഗ്രീനിനെ ആര്‍സിബി ഓപ്പണിങ്ങില്‍ വിശ്വസിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

എന്നാല്‍ മധ്യനിരയില്‍ കളിപ്പിച്ച ഗ്രീനിന് പ്രതീക്ഷിച്ച ഫോമിലേക്കെത്താനാവാതെ പോയതോടെ താരത്തെ ആര്‍സിബി പുറത്തിരുത്തി. എന്നിട്ടും മോശം ഫോമിലുള്ള ഗ്ലെന്‍ മാക്‌സ് വെല്ലിനെ കളിപ്പിച്ചു. മുംബൈക്കെതിരേയും മാക്‌സ് വെല്‍ ഡെക്കായിരുന്നു. സീസണിലെ മാക്‌സ് വെല്ലിന്റെ മൂന്നാമത്തെ ഡെക്കാണിത്. ഐപിഎല്ലില്‍ കൂടുതല്‍ തവണ ഡെക്കാവുന്ന താരങ്ങളുടെ പട്ടികയില്‍ തലപ്പത്തേക്കെത്താന്‍ മാക്‌സ് വെല്ലിന് സാധിച്ചു.

മീഡിയം പേസ് ഓള്‍റൗണ്ടറായ ഗ്രീനിനെ കോടികള്‍ നല്‍കി ടീമിലെത്തിച്ചിട്ട് വേണ്ടവിധം ഉപയോഗിക്കാനാവാത്തത് ആര്‍സിബിയുടെ കഴിവുകേടാണെന്നാണ് ആരാധകരുടെ വിമര്‍ശനം. എന്തായാലും അഞ്ച് മത്സരത്തില്‍ നിന്ന് വെറും 32 റണ്‍സാണ് മാക്‌സ് വെല്‍ നേടിയിരിക്കുന്നത്. വരുന്ന മത്സരങ്ങളില്‍ താരം പ്ലേയിങ് 11ന് പുറത്തിരിക്കാനാണ് സാധ്യത. ആര്‍സിബിയുടെ ബാറ്റിങ് നിരയില്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ ആര്‍ക്കുമാവുന്നില്ല.

ദിനേഷ് കാര്‍ത്തികും രജത് പാട്ടീധാറും മുംബൈ ഇന്ത്യന്‍സിനോട് തിളങ്ങിയതാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് ആര്‍സിബിയെ എത്തിച്ചത്. എന്നാല്‍ തുടക്കം മുതല്‍ ആക്രമണോത്സക ക്രിക്കറ്റ് കളിച്ച മുംബൈ ആര്‍സിബിയെ ഒന്നുമല്ലാതാക്കിയാണ് വിജയം നേടിയെടുത്തത്. മൂന്ന് തുടര്‍ തോല്‍വികള്‍ക്ക് ശേഷം രണ്ട് തുടര്‍ ജയങ്ങളുമായി മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത് എല്ലാ എതിരാളികള്‍ക്കുമുള്ള മുന്നറിയിപ്പാണ്.

Story first published: Friday, April 12, 2024, 7:04 [IST]
Other articles published on Apr 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+