For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എല്ലാവരും ബഹുമാനിച്ചു, പക്ഷെ ഹാര്‍ദിക് സ്ലെഡ്ജ് ചെയ്തു! വെളിപ്പെടുത്തി കാര്‍ത്തിക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ അവസാനിച്ച് ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ജൂണ്‍ 2നാണ് ടി20 ലോകകപ്പ് ആരംഭിക്കുന്നത്. ഇത്തവണ അമേരിക്കയും വെസ്റ്റ് ഇന്‍ഡീസുമാണ് ടി20 ലോകകപ്പിന് വേദിയാവുന്നത്. ഇതിനോടകം ടീമുകളെല്ലാം അമേരിക്കയിലെത്തി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ ടീമും വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ലോകകപ്പിനിറങ്ങുന്നത്.

ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ അവസാനിച്ചപ്പോള്‍ പല താരങ്ങളുടേയും വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായിരുന്നു. അതിലൊരാളാണ് ദിനേഷ് കാര്‍ത്തിക്. എംഎസ് ധോണിക്ക് മുമ്പ് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വരവറിയിച്ച കാര്‍ത്തിക് ഐപിഎല്ലില്‍ ആര്‍സിബിക്കായി കളിച്ചാണ് പടിയിറങ്ങിയത്. വിരമിക്കുന്നതിന് മുമ്പ് തന്നെ കമന്റേറ്ററെന്ന നിലയില്‍ കാര്‍ത്തിക് കരിയര്‍ ആരംഭിച്ചിരുന്നു. കാര്‍ത്തികിന്റെ അവസാന സീസണെന്ന നിലയില്‍ എല്ലാവരും വലിയ പിന്തുണയും ബഹുമാനവും കാര്‍ത്തികിന് നല്‍കി.

virat kohli dinesh karthik

വിക്കറ്റ് കീപ്പറായും ഫിനിഷറായും വീണ്ടും മികച്ച പ്രകടനം നടത്തിയാണ് കാര്‍ത്തിക് പടിയിറങ്ങിയത്. ഇപ്പോഴിതാ 17ാം സീസണില്‍ എല്ലാവരും തനിക്ക് വലിയ ബഹുമാനം നല്‍കിയപ്പോള്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സ് നായകനുമായ ഹാര്‍ദിക് പാണ്ഡ്യ തന്നെ സ്ലെഡ്ജ് ചെയ്ത സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. 'വിരാട് കോലി എപ്പോഴും ആക്രമണോത്സകതയോടെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് യാത്രയയപ്പ് നല്‍കാറുണ്ട്.

എന്നാല്‍ അത് വിക്കറ്റ് വീണ് പുറത്താവുമ്പോള്‍ മാത്രമാണ്. ഹാര്‍ദിക് പാണ്ഡ്യ എന്നെ സ്ലെഡ്ജ് ചെയ്തിരുന്നു. ലെഗ് സ്പിന്നര്‍ പന്തെറിയാനെത്തിയപ്പോള്‍ കാര്‍ത്തിക് നിന്റെ സമയം അവസാനിച്ചു, നിന്റെ വിലപ്പെട്ട സമയത്തിന് നന്ദി എന്നാണ് ഹാര്‍ദിക് പറഞ്ഞത്. എന്നാല്‍ ഞാന്‍ ലെഗ് സ്പിന്നര്‍ക്കെതിരേ ഒന്ന് രണ്ട് മികച്ച ഷോട്ടുകള്‍ കളിച്ചതോടെ അവന്‍ വീണ്ടും വന്നു. ഇപ്പോള്‍ സ്പിന്നിനെതിരേ കുറച്ച് മെച്ചപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു എന്ന് പറഞ്ഞു.

ഞാന്‍ ചിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അവന്‍ നല്ല സുഹൃത്താണ്. ഒടുവില്‍ അവന്‍ പറഞ്ഞത് കമന്റേറ്ററായ ശേഷവും അവന്‍ തന്റെ മത്സരത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നാണ്. ഇതൊരു രസകരമായ സംഭവമായിരുന്നു' കാര്‍ത്തിക് പറഞ്ഞു. ഐപിഎല്ലിന് ശേഷം വീണ്ടും അദ്ദേഹം കമന്റേററായി പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ്. ടി20 ലോകകപ്പില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവതാരകന്മാരുടേയും കമന്റേറ്റര്‍മാരുടേയും പാനലില്‍ കാര്‍ത്തിക് ഉണ്ടാവും.

ഇന്ത്യന്‍ ടീമിലേ കരിയര്‍ അവസാനിച്ചുവെന്ന് കരുതിയിടത്തുനിന്ന് ശക്തമായി തിരിച്ചുവരികയും ടി20 ലോകകപ്പ് കളിക്കുകയും ചെയ്യാന്‍ കാര്‍ത്തികിന് സാധിച്ചിരുന്നു. കളത്തില്‍ എപ്പോഴും ചിരിച്ചുകൊണ്ട് കാണപ്പെടുന്ന കാര്‍ത്തിക് ആരാധക ഹൃദയങ്ങളില്‍ പ്രത്യേക സ്ഥാനം നേടിയെടുത്തയാളാണ്. കരിയറിലും ജീവിതത്തിലും വലിയ താഴ്ത്തപ്പെടലുകള്‍ നേരിട്ടപ്പോഴും ശക്തമായ തിരിച്ചുവരവ് നടത്തി എല്ലാവര്‍ക്കും മാതൃകയാവാന്‍ കാര്‍ത്തികിന് സാധിച്ചു.

അതേ സമയം ഹാര്‍ദിക് പാണ്ഡ്യ മറക്കാനാഗ്രഹിക്കുന്ന സീസണായാണ് 17ാം സീസണ്‍ കടന്ന് പോകുന്നത്. ഗുജറാത്ത് ടൈറ്റന്‍സ് വിട്ട് മുംബൈ ഇന്ത്യന്‍സിലേക്കെത്തിയ ഹാര്‍ദിക്കിന് തൊട്ടതെല്ലാം പിഴച്ചു. മുംബൈയിലെ ആരാധകര്‍ ഹാര്‍ദിക്കിനെ കൂവുന്ന സാഹചര്യമുണ്ടായി. പല വേദികളിലും ഹാര്‍ദിക്കിനെതിരായ മുദ്രാവാക്യങ്ങളുയര്‍ന്നു. പ്രകടനം കൊണ്ടും ഹാര്‍ദിക് നിരാശപ്പെടുത്തി. ബാറ്റുകൊണ്ടും പന്തുകൊണ്ടും താരം ഫ്‌ളോപ്പായി മാറി.

ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഹാര്‍ദിക്. ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ഹാര്‍ദിക്. ഐപിഎല്ലിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ ഹാര്‍ദിക്കിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹാര്‍ദിക്കിന്റെ സ്വഭാവം പല ആരാധകര്‍ക്കും താരങ്ങള്‍ക്കും അദ്ദേഹത്തെ വെറുക്കപ്പെട്ടവനാക്കുന്നു. എന്നാല്‍ നിലവിലെ ഇന്ത്യയുടെ വിശ്വസ്തനായ പേസ് ഓള്‍റൗണ്ടറാണ് ഹാര്‍ദിക്കെന്ന് പറയാം.

Story first published: Thursday, May 30, 2024, 6:53 [IST]
Other articles published on May 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+