For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രോഹിത് അടുത്ത പഞ്ചാബ് ക്യാപ്റ്റന്‍! എല്ലാം പറഞ്ഞു സമ്മതിപ്പിച്ചു? പ്രതികരിച്ച് പ്രീതി

മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഐപിഎല്‍ ഭാവിയെക്കുറിച്ച് പല അഭ്യൂഹങ്ങളുമാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. ഒന്നിലേറെ ടീമുകളുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ പേരില്‍ ഇതിനകം വാര്‍ത്തകള്‍ വന്നുകഴിഞ്ഞു. മുംബൈയ്‌ക്കൊപ്പം ഇതു ഹിറ്റ്മാന്റെ അവസാനത്തെ സീസണ്‍ ആവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തനിക്കു പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനാക്കിയതില്‍ വലിയ നിരാശയും രോഷവും രോഹിത്തിനുണ്ടെന്നാണ് വിവരം. ഇതേത്തുടര്‍ന്നാണ് സീസണിനു ശേഷം ടീം വിടുന്നതിനെക്കുറിച്ച് അദ്ദേഹം ഗൗരവമായി തന്നെ ആലോചിക്കുന്നത്.

പഞ്ചാബ് കിങ്‌സിലേക്കു അടുത്ത സീസിണില്‍ രോഹിത് ചേക്കേറുമെന്നും ടീമിന്റെ ക്യാപ്റ്റന്‍സി അദ്ദേഹത്തിനു ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ടീമുടമകളിലൊരാളും ബോളിവുഡ് സുന്ദരിയുമായ പ്രീതി സിന്റ. പുറത്തു വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളിലൊന്നും ഒരു സത്യവുമില്ലെന്നാണ് എക്‌സിലൂടെ പ്രീതി അറിയിച്ചിരിക്കുന്നത്.

ROHIT SHARMA

വ്യാജ വാര്‍ത്ത, എല്ലാ ലേഖനനങ്ങളും വ്യാജവും അടിസ്ഥാനരഹിതവുമാണ്. രോഹിത് ശര്‍മയെ ഞാന്‍ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ കടുത്ത ആരാധികയും കൂടിയാണ്. പക്ഷെ രോഹിത്തിനെ പഞ്ചാബ് കിങ്‌സിലേക്കു അടുത്ത സീസണില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഞാന്‍ ഒരിക്കലും ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. മാത്രമല്ല ഇതേക്കുറിച്ച് ഒരു അഭിമുഖത്തിലും പ്രസ്താവനയോ നടത്തിയിട്ടില്ല. ശിഖര്‍ ധവാനോടും എനിക്കു തികഞ്ഞ ബഹുമാനമാണുള്ളത്. ഇപ്പോള്‍ അദ്ദേഹത്തിനു പരിക്കേറ്റിരിക്കുന്നതിനാല്‍ ഈ വാര്‍ത്തകള്‍ തികച്ചും മോശമായ രീതിയിലാണ് പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്നത്.

ഒരു സ്ഥിരീകരണവുമില്ലാതെ ഓണ്‍ലൈനില്‍ എങ്ങനെയാണ് തെറ്റായ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഈ ലേഖനങ്ങള്‍. ഈ തരത്തില്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളെയും നാണംകെടുത്തുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നു എല്ലാ മാധ്യമങ്ങളോടും വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ഞങ്ങള്‍ക്കു ഇപ്പോള്‍ മികച്ചൊരു സ്‌ക്വാഡുണ്ട്. മല്‍സരങ്ങള്‍ ജയിക്കുകയെന്നതാണ് ഞങ്ങളുടെ ഒരേയൊരു ലക്ഷ്യം. സീസണ്‍ പരമാവധി പ്രയോജനപ്പെടുത്താനും ടീം ലക്ഷ്യമിടുന്നതായും പ്രീതി എക്‌സില്‍ കുറിച്ചു.

അതേസമയം, ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കപ്പെട്ട ശേഷം മുംബൈ ടീം മാനേജ്‌മെന്റുമായുള്ള രോഹിത്തിന്റെ ബന്ധത്തില്‍ വലിയ വിള്ളല്‍ വീണിരിക്കുകയാണ്. ഇനി അതു പഴയ സ്ഥിതിയിലേക്കു തിരികെ കൊണ്ടുവരികയെന്നത് അസാധ്യവുമായി മാറിയിരിക്കുകയാണ്. 2010 മുതല്‍ മുംബൈയുടെ നീലക്കുപ്പായത്തില്‍ അദ്ദേഹമുണ്ട്. 2013ല്‍ നായകസ്ഥാനമേറ്റെടുത്ത ശേഷം അഞ്ചു ഐപിഎല്‍ ട്രോഫികള്‍ ടീമിനു രോഹിത് സമ്മാനിക്കുകയും ചെയ്തു. മറ്റൊരു ക്യാപ്റ്റനും കീഴിലും മുംബൈ കപ്പുയര്‍ത്തിയിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.

PRIETY ZINTA

ക്യാപ്റ്റനെന്ന നിലയില്‍ ഇത്രയും മികച്ച റെക്കോര്‍ഡും ആരാധകരില്‍ നിന്നു വലിയ പിന്തുണയുമുണ്ടായിട്ടും ഇതൊന്നും പരിഗണിക്കാതെയാണ് രോഹിത്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയത്. കഴിഞ്ഞ ഡിസംബറിലെ താരലേലത്തിനു മുമ്പായിരുന്നു ആരാധകരെയും ക്രിക്കറ്റ് പ്രേമികളെയും ഒരുപോലെ അമ്പരപ്പിച്ച മുംബൈയുടെ ഷോക്കിങ് തീരുമാനം. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ട്രേഡ് വിന്‍ഡോയില്‍ മുംബൈ സ്വന്തമാക്കുകയായിരുന്നു.

പക്ഷെ അദ്ദേഹത്തിനു നായകസ്ഥാനം നല്‍കുമെന്നു ആരും പ്രതീക്ഷിച്ചതല്ല. ദിവസങ്ങള്‍ക്കു ശേഷമാണ് പുതിയ ഐപിഎല്‍ സീസണില്‍ ടീമിനെ നയിക്കുക ഹാര്‍ദിക്കാവുമെന്നു മുംബൈ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതോടെ മുംബൈ ടീമിനകത്ത് വലിയ രീതിയിലുള്ള വിള്ളലുണ്ടാവുകയും ചെയ്തിരുന്നു. സീനിയര്‍ കളിക്കാരും യുവതാരങ്ങളുമടക്കം ഭൂരിഭാഗം പേരും രോഹിത്തിനൊപ്പം നില്‍ക്കുമ്പോള്‍ കുറച്ചുപേര്‍ മാത്രമേ ഹാര്‍ദിക്കിനെ അനുകൂലിക്കുന്നുള്ളൂ.

Story first published: Saturday, April 20, 2024, 9:41 [IST]
Other articles published on Apr 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+