For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പുറത്തുപോടാ, ആക്രോശിച്ച ഡല്‍ഹി ഉടമ സഞ്ജുവിനെ കണ്ടു! മാപ്പ് പറഞ്ഞോ?

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വലിയ വിവാദത്തിന് വഴിതുറന്നാണ് രാജസ്ഥാന്‍ റോയല്‍സ്-ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം അവസാനിച്ചത്. ഡല്‍ഹി 20 റണ്‍സിന് ജയിച്ച മത്സരത്തില്‍ സഞ്ജു സാംസണിന്റെ പുറത്താകലാണ് വിവാദത്തിന് കാരണമായത്. സഞ്ജുവിന്റെ ക്യാച്ചെടുക്കുമ്പോള്‍ ഷായ് ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ വേണ്ടത്ര പരിശോധനകളില്ലാതെയാണ് തേര്‍ഡ് അംപയര്‍ ഇത് ഔട്ട് വിളിച്ചത്.

സഞ്ജു തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ വിയോജിപ്പ് വ്യക്തമാക്കി ഓണ്‍ഫീല്‍ഡ് അംപയറോട് സംസാരിച്ചപ്പോള്‍ ഡല്‍ഹി ടീം ഉടമ പാര്‍ഥ് ജിന്‍ഡാല്‍ സഞ്ജുവിനെതിരേ ആക്രോശിച്ചിരുന്നു. ഇറങ്ങിപ്പോടായെന്ന തരത്തിലുള്ള ശരീര ഭാഷയായിരുന്നു പാര്‍ഥിനുണ്ടായിരുന്നത്. വിരല്‍ ചൂണ്ടി വൈകാരികമായാണ് വി ഐപി റൂമിലിരുന്ന് പാര്‍ഥ് പ്രതികരിച്ചത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ഇതോടെ ഡല്‍ഹി ടീം ഉടമക്കെതിരേ വലിയ വിമര്‍ശനവും ഉയര്‍ന്നു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പാര്‍ഥിനെതിരായ വിമര്‍ശനങ്ങള്‍ കടുത്തതോടെ മത്സരശേഷം സഞ്ജുവിനെ പാര്‍ഥ് കണ്ട് സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. സഞ്ജു സാംസണിനോട് പാര്‍ഥ് ക്ഷമ ചോദിച്ചോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. രാജസ്ഥാന്‍ ഉടമയായ മനോജ് ബദാലെയും സഞ്ജുവും സംസാരിക്കുന്നതിനിടെയാണ് പാര്‍ഥ് എത്തിയത്. സഞ്ജുവിനോട് വളരെ അടുപ്പം കാട്ടി ചിരിച്ചുകൊണ്ടാണ് പാര്‍ഥ് സംസാരിച്ചത്.

എന്നാല്‍ ഇവര്‍ തമ്മില്‍ സംസാരിച്ചത് എന്താണെന്ന് വ്യക്തമല്ല. എന്തായാലും പാര്‍ഥിനെ വെളുപ്പിക്കാന്‍ ഡിസി ശ്രമിക്കുന്നതാണിതെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. സഞ്ജുവുമായി ഡല്‍ഹി ഉടമ സംസാരിക്കുന്നതിന്റെ ചിത്രം ഡല്‍ഹി തങ്ങളുടെ സാമൂഹ്യ മാധ്യമ പേജിലൂടെ പങ്കുവെച്ചിരുന്നു. ഇത് ടീം ഉടമയെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടിയാണെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിനോട് വളരെ മോശമായാണ് പാര്‍ഥ് പെരുമാറിയത്.

sanju samson

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് കാട്ടാത്ത ടീം ഉടമയാണ് പാര്‍ഥ്. സഞ്ജുവിന്റെ പുറത്താകല്‍ സമയത്ത് നിലവാരമില്ലാത്ത പ്രവര്‍ത്തിയാണ് അദ്ദേഹം കാട്ടിയത്. മാന്യതയുണ്ടെങ്കില്‍ സഞ്ജുവിനോട് പാര്‍ഥ് മാപ്പ് പറയണമെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റേത് ഔട്ടല്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് ആവര്‍ത്തിക്കുമ്പോഴും അത് വിക്കറ്റാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഡല്‍ഹി. മത്സരശേഷം ഡല്‍ഹി ഷായ് ഹോപ്പിന്റെ ക്യാച്ചിന്റെ ചിത്രം പങ്കുവെച്ച് അവന്‍ ക്യാച്ച് എടുത്തുവെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ഇപ്പോഴും അത് നോട്ടൗട്ടാണെന്ന നിലപാടിലാണ്. ക്യാച്ചെടുക്കുമ്പോള്‍ ഹോപ്പിന്റെ ഷൂസ് ചെറുതായി ബൗണ്ടറി ലൈനില്‍ കൊണ്ടുവെന്ന് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ വേണ്ടത്ര പരിശോധനകളില്ലാതെ തിടുക്കത്തില്‍ തേര്‍ഡ് അംപയര്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതാണ് രാജസ്ഥാന്റെ തോല്‍വിയുടെ കാരണമായതും. സഞ്ജു സാംസണ്‍ ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ രാജസ്ഥാന്‍ ജയിക്കാന്‍ സാധ്യത കൂടുതലായിരുന്നു.

എന്നാല്‍ സഞ്ജുവിനെ തിടുക്കപ്പെട്ട് പുറത്താക്കാന്‍ തേര്‍ഡ് അംപയര്‍ കൂട്ടുനിന്നോയെന്ന സംശയമാണ് ഉയരുന്നത്. 46 പന്തില്‍ 86 റണ്‍സുമായി മിന്നും ഫോമിലായിരുന്നു സഞ്ജു. സഞ്ജു രാജസ്ഥാന്റെ വിജയ ശില്‍പ്പിയാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കവെയാണ് വിവാദ പുറത്താകല്‍. ഈ സീസണില്‍ ഇതാദ്യമായല്ല തേര്‍ഡ് അംപയറുടെ തീരുമാനം വിവാദമാവുന്നത്. ഇതിനോടകം നിരവധി വിമര്‍ശനങ്ങള്‍ തേര്‍ഡ് അംപയര്‍ക്കെതിരേ ഉയര്‍ന്ന് കഴിഞ്ഞു.

ടി20 ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇന്ത്യന്‍ ടീമിലിടം നേടിയിരിക്കുന്നത് സഞ്ജു സാംസണും റിഷഭ് പന്തുമാണ്. ഇവരിലാരാണ് ഒന്നാം നമ്പര്‍ കീപ്പറാവുകയെന്നത് വലിയ തര്‍ക്ക വിഷയമാണ്. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഒതുക്കാന്‍ മനപ്പൂര്‍വ്വമായി നടത്തുന്ന ശ്രമമാണിതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. നിലവില്‍ സഞ്ജു സാംസണ്‍ റിഷഭിനെക്കാള്‍ ഒരുപടി മുന്നിലാണ്. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഒതുക്കാനുള്ള ശ്രമം സജീവമായി നടക്കുന്നുണ്ട്.

Story first published: Wednesday, May 8, 2024, 16:57 [IST]
Other articles published on May 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+