For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: എന്റെ പദ്ധതി മറ്റൊന്നായിരുന്നു, പക്ഷെ സഞ്ജു പറഞ്ഞത് ഇതാണ്; വെളിപ്പെടുത്തി ജുറേല്‍

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ രാജസ്ഥാന്‍ റോയല്‍സ് മുട്ടുകുത്തിച്ചിരിക്കുകയാണ്. ലഖ്‌നൗവിനെ അവരുടെ മടയില്‍ കയറി തകര്‍ക്കാന്‍ രാജസ്ഥാന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. 7 വിക്കറ്റിനാണ് സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 5 വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ 6 പന്ത് ബാക്കി നിര്‍ത്തിയാണ് രാജസ്ഥാന്റെ ജയം. സഞ്ജു സാംസണ്‍ (71*) ദ്രുവ് ജുറേല്‍ (52) കൂട്ടുകെട്ടാണ് രാജസ്ഥാന് ഗംഭീര ജയമൊരുക്കിയത്.

രാജസ്ഥാന്റെ ജയത്തില്‍ സഞ്ജുവിനെപ്പോലെതന്നെ ജുറേലും അഭിനന്ദനം അര്‍ഹിക്കുന്നു. 34 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെയാണ് ജുറേല്‍ കളം നിറഞ്ഞാടിയത്. മോശം ഫോമിലായിരുന്ന ജുറേല്‍ ലഖ്‌നൗവിനെതിരേ അവസരത്തിനൊത്ത് ഉയരുകയായിരുന്നു. ഇപ്പോഴിതാ മത്സരത്തിലെ തന്റെ പദ്ധതിയെക്കുറിച്ചും സഞ്ജു സാംസണ്‍ നല്‍കിയ ഉപദേശത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ദ്രുവ് ജുറേല്‍. തുടക്കം മുതല്‍ കടന്നാക്രമിക്കാനായിരുന്നു ജുറേലിന്റെ പദ്ധതി.

എന്നാല്‍ സഞ്ജു പറഞ്ഞത് മറ്റൊരു കാര്യമായിരുന്നുവെന്നും ഇതാണ് തന്നെ മികച്ച സ്‌കോറിലേക്കെത്താന്‍ സഹായിച്ചതെന്നുമാണ് ജുറേല്‍ പറയുന്നത്. 'എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം മത്സരം ഫിനിഷ് ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ പൊസിഷനില്‍ ബാറ്റ് ചെയ്യാന്‍ സാധിച്ചത് അനുഗ്രഹമായാണ് കരുതുന്നത്. അവസാനം വരെ എന്റെ ഷോട്ടുകളില്‍ വിശ്വസിക്കാനാണ് ശ്രമിച്ചത്. മധ്യ ഓവറുകളില്‍ ഫീല്‍ഡര്‍മാര്‍ സര്‍ക്കിളിന് പുറത്ത് നില്‍ക്കുമ്പോള്‍ നിങ്ങളുടേതായ ഷോട്ട് കളിക്കേണ്ടതായുണ്ട്.

തുടക്കത്തിലേ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. എന്റെ ഷോട്ടുകളില്‍ പലരും ഫീല്‍ഡര്‍മാരിലേക്കായിരുന്നു. ഇതിന് ശേഷം ഞാന്‍ സഞ്ജു ഭായിയോട് സംസാരിച്ചു. അദ്ദേഹം പറഞ്ഞു തിടുക്കം കാട്ടാതെ പന്തിനനുസരിച്ച് കളിക്കാന്‍. ഞാന്‍ ഇത് പിന്തുടരാന്‍ ശ്രമിച്ചു. ഇതോടെ ഷോട്ടുകളും അനായാസം കളിക്കാന്‍ സാധിച്ചു' ജുറേല്‍ പറഞ്ഞു. സഞ്ജുവും ജുറേലും നിലയുറപ്പിച്ച ശേഷമാണ് കടന്നാക്രമിച്ച് കളിച്ചത്. സീസണിലെ ജുറേലിന്റെ ആദ്യ ഫിഫ്റ്റിയാണിത്.

sanju samson dhruv jurel

മികച്ച ഫോമിലായിരുന്നില്ല ജുറേല്‍. എന്നാല്‍ കൃത്യ സമയത്ത് ഫോം കണ്ടെത്തി ഉയരാന്‍ ജുറേലിനായി. 34 പന്തില്‍ 52 റണ്‍സോടെയാണ് ജുറേല്‍ പുറത്താവാതെ നിന്നത്. 5 ഫോറും 2 സിക്‌സും താരം പറത്തി. ഭാവിയില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സ്ഥിരാമാകാന്‍ കഴിവുള്ള താരമാണ് ജുറേല്‍. ഇതിനോടകം ടെസ്റ്റിലൂടെ ജുറേല്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. അധികം വൈകാതെ ടി20യിലും ടീമില്‍ സ്ഥിരമായി മാറാന്‍ ജുറേലിന് കഴിവുണ്ട്.

സഞ്ജു സാംസണ്‍ എല്ലാ വിരോധികളുടേയും വായടപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ടി20 ലോകകപ്പിനായുള്ള ടീം തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ഇതിന് തൊട്ട് മുമ്പായാണ് സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. പതിയെ തുടങ്ങി പിന്നീട് കൃത്യമായ സമയത്ത് ബാറ്റിങ് വേഗം കൂട്ടാന്‍ സഞ്ജുവിനായി. 33 പന്തില്‍ 71 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 7 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ ബാറ്റിങ് ഷോ.

പതിവില്‍ നിന്ന് വ്യത്യസ്തമായി സഞ്ജു ആക്രമണോത്സകമായാണ് വിജയം ആഘോഷിച്ചത്. സഞ്ജുവിന് അവസാനം വരെ നിന്ന് കളി ജയിപ്പിക്കാന്‍ കഴിവില്ലെന്ന വിമര്‍ശനം ശക്തമാണ്. ഇതിനിടെയാണ് സഞ്ജുവിന്റെ മിന്നല്‍ ഷോ. ഈ പ്രകടനത്തോടെ സഞ്ജു ടി20 ലോകകപ്പ് ടീമില്‍ ഇടം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തവണ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

എന്തായാലും തീരുമാനം എന്താകുമെന്നത് കണ്ടറിയാം. സഞ്ജുവിനെ ലോകകപ്പില്‍ നിന്ന് തഴഞ്ഞാല്‍ അത് വലിയ അനീതിയാകുമെന്ന് തന്നെ പറയാം. എന്തായാലും തൊട്ടടുത്ത ദിവസങ്ങളില്‍ത്തന്നെ ലോകകപ്പ് ടീം പ്രഖ്യാപനം ഉണ്ടായേക്കും.

Story first published: Sunday, April 28, 2024, 14:52 [IST]
Other articles published on Apr 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+