For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണി തകര്‍ത്തടിക്കുന്നു, എന്നിട്ടും കളിക്കുന്നത് 8ാം നമ്പറില്‍! കാരണം ഫ്‌ളമിങ് പറയുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയാണ് എംഎസ് ധോണി. ഡെത്തോവറുകളില്‍ കത്തിക്കയറുന്ന ധോണി 20ാം ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി നിര്‍ണ്ണായക റണ്‍സുകള്‍ സിഎസ്‌കെയ്ക്ക് നേടിക്കൊടുക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരേയും ധോണിയുടെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കണ്ടത്. എട്ടാമനായി ബാറ്റ് ചെയ്യാനെത്തിയ ധോണി 9 പന്തില്‍ 28 റണ്‍സാണ് നേടിയത്.

3 ഫോറും 2 സിക്‌സും ധോണി പറത്തി. 311.11 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. മുംബൈക്കെതിരേ അവസാന ഓവറില്‍ ഹാട്രിക് സിക്‌സുകളടക്കം അടിച്ചെടുക്കാന്‍ ധോണിക്കായി. 42ാം വയസിലും പ്രായം തളര്‍ത്താത്ത പോരാളിയായി ധോണി കത്തിക്കയറുന്നു. മികച്ച ഫോമില്‍ കളിക്കുന്ന ധോണി അല്‍പ്പം കൂടി നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്നത് ആരാധകരടക്കം പല പ്രമുഖരും അഭിപ്രായപ്പെടുന്ന കാര്യമാണ്. ലഖ്‌നൗവിനെതിരേയും എട്ടാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്തത്.

ഇപ്പോഴിതാ ധോണി എന്തുകൊണ്ടാണ് നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടീമിന്റെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്. 'ധോണിയുടെ ഈ സീസണിലെ പ്രകടനം ഞങ്ങളെ അത്ഭുതപ്പെടുത്തുന്നില്ല. കാരണം പ്രീ സീസണില്‍ അത്രയും മികച്ച രീതിയിലാണ് ധോണി മുന്നൊരുക്കം നടത്തിയത്. കഴിയുന്ന അത്ര കാലം ധോണി കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ഞങ്ങള്‍ക്ക് അവനെ ഈ ടൂര്‍ണമെന്റിന്റെ ഭാഗമായി കാണണം.

2, 3 ഓവറിലെ കാമിയോകള്‍ കാണണം. ആ സ്ഥലം അവന്‍ അടക്കി ഭരിക്കുകയാണ്. ടോപ് ഓഡറിലെ മറ്റെല്ലാ താരങ്ങളും തങ്ങളുടേതായ ബാറ്റിങ് പൊസിഷനില്‍ തിളങ്ങുമ്പോള്‍ എവിടെയാണ് ധോണി കളിപ്പിക്കാനാവുക. അവന്‍ ഇപ്പോള്‍ നേടുന്നതില്‍ ടീമിന് വലിയ അഭിമാനമുണ്ട്. ധോണി ഞങ്ങളുടെ ടീമിനൊപ്പമുള്ളതാണ് ഏറ്റവും അഭിമാനം. ടീമിന്റെ ഹൃദയമിടിപ്പാണ് ധോണി. അവനോടൊപ്പമുള്ള എല്ലാ നിമിഷങ്ങളും ടീം ആസ്വദിക്കുകയാണ്' ഫ്‌ളമിങ് പറഞ്ഞു.

ms dhoni

ധോണി നേരത്തെ ആറാം നമ്പറിലും ഏഴാം നമ്പറിലുമാണ് കളിച്ചിരുന്നത്. മത്സരത്തിന്റെ സാഹചര്യം വിലയിരുത്തി ചിലപ്പോള്‍ 4, 5 ബാറ്റിങ് പൊസിഷനിലും ധോണി കളിക്കാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ധോണി ടോപ് ഓഡറില്‍ കളിക്കാത്തതിന് കാരണം അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് പ്രശ്‌നമാണെന്ന് പറയാം. കാലിന്റെ പരിക്ക് ഇപ്പോഴും ധോണിയെ വേട്ടയാടുകയാണ്. ഇത് കാരണം ധോണി നന്നായി പ്രയാസപ്പെടുന്നുണ്ട്. ടോപ് ഓഡറില്‍ ഇറങ്ങി ഏറെ നേരം ബാറ്റ് ചെയ്യാന്‍ ധോണിക്ക് സാധിച്ചേക്കില്ല.

അങ്ങനെ ബാറ്റ് ചെയ്ത ശേഷം 20 ഓവര്‍ വിക്കറ്റ് കീപ്പറാവുകയെന്നത് ധോണിയുടെ പരിക്ക് ഗുരുതരമാവാനുള്ള സാധ്യത ഉണ്ടാക്കും. അങ്ങനെ സംഭവിച്ചാല്‍ ധോണി പുറത്തിരുന്ന് കളി കാണേണ്ടി വരും. ഇത് സിഎസ്‌കെ ആഗ്രഹിക്കുന്നില്ല. പരമാവധി ധോണിയുടെ സാന്നിധ്യം ഗ്രൗണ്ടില്‍ സൃഷ്ടിക്കുകയെന്നതാണ് സിഎസ്‌കെ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ധോണി അവസാന രണ്ടോവറില്‍ ബാറ്റ് ചെയ്താല്‍ മതിയെന്നതാണ് ടീമിന്റെ നിലപാട്.

ധോണി ടീമില്‍ ഉള്‍പ്പെടുന്നതാണ് ആത്മവിശ്വാസം നല്‍കുന്ന കാര്യം. ധോണിയുടെ ബാറ്റിങ്ങിനെക്കാളുപരി ധോണിയുടെ വിക്കറ്റ് കീപ്പറെന്ന നിലയിലേയും അനുഭവസമ്പന്നനായ നായകനെന്ന നിലയിലും സേവനങ്ങളാണ് ടീമിന് ആവശ്യം. റുതുരാജ് ഗെയ്ക്‌വാദ് സിഎസ്‌കെയുടെ നായകനാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ വലിയ അനുഭവസമ്പത്ത് റുതുരാജിന് അവകാശപ്പെടാനാവില്ല. ഇക്കാരണത്താല്‍ത്തന്നെ കരുത്തായി ധോണി കളത്തിലുണ്ടാവേണ്ടത് അത്യാവശ്യമാണ്.

കളിക്കാരനെന്ന നിലയില്‍ വിരമിച്ചാലും ടീമിനൊപ്പം തുടരുമെന്ന് ധോണി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഉപദേഷ്ടാവിന്റെ റോളിലോ പരിശീലകനെന്ന നിലയിലോ ഭാവിയില്‍ ധോണി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമെന്നുറപ്പാണ്.

Story first published: Saturday, April 20, 2024, 16:01 [IST]
Other articles published on Apr 20, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+