For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഇവര്‍ അവസരം അര്‍ഹിക്കുന്നു, പക്ഷെ ഇതുവരെ കളിപ്പിച്ചില്ല; നിര്‍ഭാഗ്യവാന്മാര്‍ ഇവരാണ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ടീമുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് സീസണില്‍ തോല്‍വി അറിയാതെ കളിക്കുന്നത്. മറ്റെല്ലാ ടീമുകളും ഒരു മത്സരമെങ്കിലും തോറ്റിട്ടുണ്ട്. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് നിലവില്‍ പിന്നോട്ട് നില്‍ക്കുന്നത്.

പല ടീമുകള്‍ക്കും ടീമില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി വന്നിരിക്കുകയാണ്. ഈ സീസണില്‍ അഞ്ചാം റൗണ്ട് മത്സരങ്ങളിലേക്ക് കടക്കവെ അവസരം അര്‍ഹിച്ചിട്ടും ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാത്ത ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ഷാരൂഖ് ഖാനാണ്. പഞ്ചാബ് കിങ്‌സ് വിട്ട ഷാരൂഖിനെ 7.4 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സാണ് സ്വന്തമാക്കിയത്. എന്നാല്‍ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിപ്പിച്ചിട്ടില്ല.

ഫിനിഷര്‍ റോളില്‍ കസറാന്‍ ശേഷിയുള്ള താരമാണ് ഷാരൂഖ് ഖാന്‍. ഇത്തവണത്തെ ഗുജറാത്തിന്റെ തുറുപ്പുചീട്ടാണ് ഷാരൂഖ് എന്ന് ആശിഷ് നെഹ്‌റയടക്കം പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ മത്സരങ്ങളിലൊന്നും താരത്തിന് അവസരമില്ല. 5 മത്സരത്തില്‍ മൂന്നിലും ഗുജറാത്ത് തോറ്റു. അതുകൊണ്ടുതന്നെ ഗുജറാത്തിനെ സംബന്ധിച്ച് വരുന്ന മത്സരങ്ങളില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തേണ്ടതായുണ്ട്. അങ്ങനെ വരുമ്പോള്‍ ഷാരൂഖിന് അവസരം ലഭിക്കുമെന്ന് തന്നെ കരുതാം.

മാത്യു വേഡാണ് മറ്റൊരു താരം. ഗുജറാത്ത് ടൈറ്റന്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വേഡിന് ടി20യില്‍ മികച്ച റെക്കോഡ് അവകാശപ്പെടാം. എന്നാല്‍ ഇത്തവണ ഒരു മത്സരത്തില്‍ പോലും വേഡിന് അവസരം ലഭിച്ചിട്ടില്ല. കെയ്ന്‍ വില്യംസണിന്റെ ഫോം മോശമാണ്. സ്‌ട്രൈക്ക്‌റേറ്റ് പരിഗണിക്കുമ്പോഴും നിരാശപ്പെടേണ്ടി വരുന്നു. അതുകൊണ്ടുതന്നെ വില്യംസണിന് പകരം വേഡ് അവസരം അര്‍ഹിക്കുന്നുണ്ടെന്ന് നിസംശയം പറയാം.

arjun tendulkar

സിഎസ്‌കെ മിച്ചല്‍ സാന്റ്‌നറെ കളിപ്പിച്ചിട്ടില്ല. ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ സാന്റ്‌നര്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ കെല്‍പ്പുള്ളവനാണ്. എന്നാല്‍ ഇത്തവണ ഒരവസരം പോലും സിഎസ്‌കെ നല്‍കിയിട്ടില്ല. മോയിന്‍ അലിയെ സിഎസ്‌കെ ബാറ്റിങ്ങില്‍ ഉപയോഗിക്കാത്ത സാഹചര്യത്തില്‍ സാന്റ്‌നര്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെന്ന് പറയാം. ശാര്‍ദ്ദുല്‍ ടാക്കൂറിനെ സിഎസ്‌കെ തിരികെ ടീമിലേക്കെത്തിച്ചെങ്കിലും ഇതുവരെ കളിപ്പിച്ചിട്ടില്ല. ശാര്‍ദ്ദുലും അവസരം അര്‍ഹിക്കുന്ന കളിക്കാരനാണെന്ന് പറയാം.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഇടം കൈയന്‍ പേസര്‍ ചേതന്‍ സക്കറിയയും അവസരം അര്‍ഹിക്കുന്നു. യുവതാരത്തിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. പിന്തുണ ലഭിച്ചാല്‍ സൂപ്പര്‍ താരമായി വളരാന്‍ ചേതന് കഴിവുണ്ട്. മികച്ചൊരു ഫീല്‍ഡര്‍കൂടിയാണ് ചേതന്‍. എന്നാല്‍ അര്‍ഹിച്ച അവസരം ഇതുവരെ താരത്തിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സില്‍ കെയ്ല്‍ മെയേഴ്‌സും അവസരം അര്‍ഹിക്കുന്നു. അവസാന സീസണില്‍ ഓപ്പണറായി തകര്‍ത്തടിച്ച താരമാണ് കെയ്ല്‍ മെയേഴ്‌സ്.

എന്നാല്‍ ഈ സീസണില്‍ ഒരവസരം പോലും താരത്തിന് ലഭിച്ചിട്ടില്ല. സ്പിന്‍ ഓള്‍റൗണ്ടര്‍ കൃഷ്ണപ്പ ഗൗതത്തിനും അവസരം ലഭിച്ചിട്ടില്ല. ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ള താരത്തെ ഈ സീസണിലും ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. മുംബൈ ഇന്ത്യന്‍സില്‍ വിഷ്ണു വിനോദ് അവസരം അര്‍ഹിക്കുന്നു. സൂര്യകുമാര്‍ യാദവ് ആദ്യ മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. ഈ സീറ്റിലേക്ക് വിഷ്ണുവിനെ മുംബൈ പരിഗണിക്കണമായിരുന്നു.

ഇടം കൈയന്‍ പേസര്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ക്കും ഈ സീസണില്‍ അവസരമില്ല. സ്പിന്‍ നിരയില്‍ ശ്രേയസ് ഗോപാലിനേയും പരിഗണിച്ചിട്ടില്ല. പഞ്ചാബ് നിരയില്‍ റിഷി ധവാനും അവസരം അര്‍ഹിക്കുന്നു. എന്തായാലും ഇവര്‍ക്കെല്ലാം വരുന്ന മത്സരങ്ങളിലൂടെ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Monday, April 8, 2024, 14:59 [IST]
Other articles published on Apr 8, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+