Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി വെടിക്കെട്ടും രക്ഷിച്ചില്ല! ചാംപ്യന്‍മാര്‍ വീണു, ഒന്നാംസ്ഥാനം തെറിച്ചു, ഡിസി നേടി

വിശാഖപട്ടണം: രണ്ടു തുടര്‍ ജയങ്ങളുമായി കുതിച്ച നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു കടിഞ്ഞാണിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ സിഎസ്‌കെയെ ഡിസി അക്ഷരാര്‍ത്തില്‍ സ്തബ്ധരാക്കി. 20 റണ്‍സിന്റെ പരാജയമാണ് മൂന്നാം റൗണ്ടില്‍ സിഎസ്‌കെ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഡിസിയുടെ ആധിപത്യമാണ് മല്‍സരത്തില്‍ കണ്ടത്. ഈ ജയത്തോടെ ഡിസി സീസണിലെ ആദ്യജയത്തോടെ അക്കൗണ്ട് തുറക്കുകയും ചെയ്തു.

192 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് സിഎസ്‌കെയ്ക്കു ഡിസി നല്‍കിയത്. പക്ഷെ റണ്‍ചേസില്‍ തുടക്കം മുതല്‍ തന്നെ സിഎസ്‌കെക്കു റിഷഭ് പന്തും സംഘവും മുക്കുകയറിട്ടു. ഒടുവില്‍ ആറു വിക്കറ്റിനു 171 റണ്‍സെടുത്ത് സിഎസ്‌കെ സീസണിലെ ആദ്യ പരാജയം സമ്മതിക്കുകയും ചെയ്തു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വെടിക്കെട്ടാണ് (16 ബോളില്‍ 37*) സിഎസ്‌കെയുടെ പരാജയഭാരം കുറച്ചത്. നാലു ഫോറും മൂന്നു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

DC

അജിങ്ക്യ രഹാനെ (45), ഡാരില്‍ മിച്ചെല്‍ (34), രവീന്ദ്ര ജഡേജ (21*) എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ സിഎസ്‌കെ ബാറ്റിങ് ലൈനപ്പില്‍ ആരും തിളങ്ങിയില്ല. നായകന്‍ റുതുരാജ് ഗെയ്ക്വാദ് (1), രചിന്‍ രവീന്ദ്ര (2), ശിവം ദുബെ (18), സമീര്‍ റിസ്വി (0) എന്നിവരെല്ലം ഫ്‌ളോപ്പായി.

വലിയ ടോട്ടല്‍ പിന്തുടര്‍ന്നതിനാല്‍ തന്നെ മികച്ചൊരു തുടക്കം സിഎസ്‌കെയ്ക്കു ആവശ്യമായിരുന്നു. പക്ഷെ തകര്‍ച്ചയോടെയാണ് അവര്‍ തുടങ്ങിയത്. ആദ്യ ഓവറിലെ അവസാന ബോളില്‍ നായകന്‍ റുതുരാജും (1) മൂന്നാം ഓവറില്‍ രചിന്‍ രവീന്ദ്രയും (2) പുറത്തായതോടെ സിഎസ്‌കെ ഏഴു റണ്‍സിനു രണ്ടു വിക്കറ്റെന്ന നിലയില്‍ ബാക്ക് ഫൂട്ടിലായി. മുന്നാം വിക്കറ്റില്‍ രഹാനെ- മിച്ചെല്‍ സഖ്യം 68 റണ്‍സിന്റെ കൂട്ടുകെട്ടുമായി സിഎസ്‌കെയെ കളിയിലേക്കു തിരികെ കൊണ്ടു വന്നു.

പക്ഷെ ടീം സ്‌കോര്‍ 75ല്‍ നില്‍ക്കെ മിച്ചെല്‍ പുറത്തായതോടെ സിഎസ്‌കെയുടെ താളം തെറ്റി. പിന്നീട് അവര്‍ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. മികച്ച കൂട്ടുകെട്ടുകളൊന്നും സിഎസ്‌കെ ഇന്നിങ്‌സില്‍ പിന്നീട് കണ്ടതുമില്ല. മുന്നു വിക്കറ്റുകളെടുത്ത മുകേഷ് കുമാറും രണ്ടു പേരെ പുറത്താക്കിയ ഖലീല്‍ അഹമ്മദും ചേര്‍ന്നാണ് ചെന്നൈയുടെ കഥ കഴിച്ചത്.

RISHABH PANT

നേരത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഡിസി അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് 191 റണ്‍സ് അടിച്ചെടുത്തത്. ഡേവിഡ് വാര്‍ണര്‍ (52), നായകന്‍ റിഷഭ് (51) എന്നിവരുടെ ഫിഫ്റ്റികളും സീസണിലെ ആദ്യ മല്‍സരം കളിച്ച പൃഥ്വി ഷായുടെ (43) ഇന്നിങ്‌സുമാണ് ഡിസിക്കു കരുത്തായത്. 35 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറും വാര്‍ണറുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

റിഷഭ് 32 ബോളിലാണ് 51 റണ്‍സ് വാരിക്കൂട്ടിയത്. നാലു ഫോറും മൂന്നു സിക്‌സറുമടക്കമാണിത്. 27 ബോളിലായിരുന്നു നാലു ഫോറും രണ്ടു സിക്‌സറുമടക്കം പൃഥ്വി 43 റണ്‍സെടുത്തത്. മതീശ പതിരാന സിഎസ്‌കെയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചെല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീശ പതിരാന, മുസ്ഫിസുര്‍ റഹ്മാന്‍.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

പൃഥ്വി ഷാ, ഡേവിഡ് വാര്‍ണര്‍, മിച്ചെല്‍ മാര്‍ഷ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റ്ണ്‍ സ്റ്റബ്‌സ്, അഭിഷേക് പൊറെല്‍, അക്ഷര്‍ പട്ടേല്‍, ആന്‍ട്രിച്ച് നോര്‍ക്കിയ, മുകേഷ് കുമാര്‍, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

Story first published: Sunday, March 31, 2024, 17:06 [IST]
Other articles published on Mar 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+