Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രഹാനെ ഓപ്പണറോ? ധോണി ഈ മണ്ടത്തരം കാണിക്കില്ല! എല്ലാം റുതുവിന്റെ പ്ലാന്‍, ആരാധകരോഷം

മുംബൈ: ഐപിഎല്ലിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സര്‍പ്രൈസ് നീക്കം ദുരന്തത്തില്‍ കലാശിച്ചിരിക്കുകയാണ്. വാംഖഡെയിലെ സൂപ്പര്‍ പോരില്‍ ടോസ് നഷ്ടപ്പെട്ട് സിഎസ്‌കെ ബാറ്റിങിനു അയക്കപ്പെട്ടപ്പോള്‍ പതിവുപോലെ നായകന്‍ റുതുരാജ് ഗെയ്ക്വാദും ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയും തന്നെ ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. പക്ഷെ എല്ലാവരെയും ഞെട്ടിക്കുന്ന നീക്കമാണ് സിഎസ്‌കെ നടത്തിയത്.

റുതുരാജിനു പകരം വെറ്ററന്‍ ഇന്ത്യന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയെ സിഎസ്‌കെ ഓപ്പണങില്‍ പരീക്ഷിക്കുകയായിരുന്നു. ഇത്തരമൊരു ചൂതാട്ടം സിഎസ്‌കെ നടത്തുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ സിഎസ്‌കെയുടെ ഈ പരീക്ഷണം വന്‍ ഫ്‌ളോപ്പായി മാറി. വെറും എട്ടു ബോളുകളുടെ ആയുസ് മാത്രമേ രഹാനെയ്ക്കുണ്ടായുള്ളൂ. ഒരു ഫോറുള്‍പ്പെടെ അഞ്ചു റണ്‍സെടുത്ത് അദ്ദേഹം മടങ്ങുകയും ചെയ്തു.

RAHANE

ആദ്യ ഓവറിലെ അഞ്ചാമത്തെ ബോളില്‍ സിംഗിള്‍ നേടിയതൊഴിച്ചു നിര്‍ത്തിയാല്‍ രഹാനെയ്ക്കു ഓപ്പണറെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ജെറാള്‍ഡ് കോട്‌സിയെറിഞ്ഞ രണ്ടാം ഓവറിലെ നാലാമത്തെ ബോളില്‍ രഹാനെ പുറത്താവുകയും ചെയ്തു. ഓഫ്സ്റ്റംപില്‍ ഒരു ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളാണ് കോട്‌സിയെറിഞ്ഞത്.

പുള്‍ ഷോട്ടിനു ശ്രമിച്ച രഹാനെയ്ക്കു പിഴയ്ക്കുകയായിരുന്നു. പ്രതീക്ഷിച്ചതു പോലെ ബോള്‍ കണക്ടാവാതിരുന്നപ്പോള്‍ മിഡ് ഓണില്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലേക്കാണ് അതു വന്നത്. ഹാര്‍ദിക് അനായാസം ബോള്‍ കൈക്കുള്ളിലാക്കിയതോടെ രഹാനെ നിരാശനായി ക്രീസ് വിടുകയും ചെയ്തു.

രഹാനെയെ വച്ച് നടത്തിയ സിഎസ്‌കെയെ പരീക്ഷണം പാളിയതോടെ ആരാധകരില്‍ നിന്നും രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. മുംബൈയ്‌ക്കെതിരേ എന്തിനാണ് സിഎസ്‌കെ ഇത്തരമൊരു മണ്ടത്തരം കാണിച്ചത്? അജിങ്ക്യ രഹാനെയെ ഓപ്പണിങില്‍ പരീക്ഷിക്കുകയെന്ന മണ്ടത്തരം എംഎസ് ധോണി എന്തായാലും കാണിക്കില്ല. പുതിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ തന്നെയാവും ഈ തീരുമാനം. അതിന്റെ ഫലവും സിഎസ്‌കെയ്ക്കു ലഭിച്ചിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

RAHANE

ടെസ്റ്റ് ബാറ്ററായ അജിങ്ക്യ രഹാനെയെക്കൊണ്ട് ടി20യില്‍ ഓപ്പണ്‍ ചെയ്യിക്കുകയോ? സിഎസ്‌കെയ്ക്കു ഇതെന്തു പറ്റി? ഈ തരത്തിലുള്ള മണ്ടത്തരങ്ങള്‍ സിഎസ്‌കെ സാധാരണ കാണിക്കാറില്ല. സിഎസ്‌കെയുടെ ചരിത്രത്തിലെ ഏറ്റവും മോശം നീക്കങ്ങളിലൊന്നു തന്നെയാണിത്. പവര്‍പ്ലേയില്‍ ആദ്യത്തെ എട്ടു ബോളുകള്‍ പാഴാക്കുകയല്ലാതെ രഹാനെ എന്താണ് ഈ മല്‍സരത്തില്‍ കാണിച്ചത്? റുതുരാജിനു ഭയമായതു കൊണ്ടാണോ ഈ മല്‍സരത്തില്‍ രഹാനെയെ ഓപ്പണിങില്‍ ഇറക്കി വിട്ടതെന്നും ആരാധകര്‍ പരിഹസിക്കുന്നു.

അതേസമയം, തുടക്കത്തിലെ മോശം തുടക്കത്തിനു ശേഷം മല്‍സരത്തിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് സിഎസ്‌കെ. 11 ഓവറുകള്‍ കഴിയുമ്പോള്‍ ചെന്നൈ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുത്തിട്ടുണ്ട്. രഹാനെയെക്കൂടാതെ മറ്റൊരു ഓപ്പണറായ രചിന്‍ രവീന്ദ്രയയെയാണ് (21) സിഎസ്‌കെയ്ക്കു നഷ്ടമായത്. 16 ബോളുകളില്‍ നിന്നും രണ്ടു ഫോറും ഒരു സിസ്‌കറുമാണ് താരം നേടിയത്.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, മുഹമ്മദ് നബി, റൊമാരിയോ ഷെപ്പേര്‍ഡ്, ശ്രേയസ് ഗോപാല്‍, ജസ്പ്രീത് ബുംറ, ജെറാള്‍ഡ് കോട്‌സി, ആകാശ് മധ്വാള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചെല്‍, സമീര്‍ റിസ്വി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ശര്‍ദ്ദുല്‍ ടാക്കൂര്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തുഷാര്‍ ദേശ്പാണ്ഡെ, മതീശ പതിരാന.

Story first published: Sunday, April 14, 2024, 20:37 [IST]
Other articles published on Apr 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+