For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മുംബൈ കരുതിയിരുന്നോ, രോഹിത്തിനെ പിന്തുണച്ച് സിഎസ്‌കെ! പോസ്റ്റ് വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള താരലേലം 19ന് ദുബായില്‍ നടക്കാന്‍ പോവുകയാണ്. ആവേശകരമായ ലേലത്തിനായി ആരാധകര്‍ കാത്തിരിക്കവെ മുംബൈ ഇന്ത്യന്‍സ് ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റനാക്കിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സ് വിട്ടുവന്ന ഹാര്‍ദിക്കിന് മുംബൈ നായകസ്ഥാനം നല്‍കുകയായിരുന്നു.

എന്നാല്‍ 10 വര്‍ഷം മുംബൈയെ നയിക്കുകയും അഞ്ച് തവണ ടീമിനെ ചാമ്പ്യന്മാരാക്കുകയും ചെയ്ത രോഹിത്തിനെ മുംബൈ പെട്ടെന്ന് നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ആരാധകര്‍ക്കും വിയോജിപ്പുണ്ട്. രോഹിത്തിനും ടീമിനുള്ളിലെ സീനിയര്‍ താരങ്ങള്‍ക്കും ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തോട് വിയോജിപ്പുണ്ടെന്ന് വ്യക്തം. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതോടെ താരം ടീം വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്.

ഇപ്പോഴിതാ രോഹിത് ശര്‍മക്ക് ആശംസകള്‍ നേര്‍ന്ന് പോസ്റ്റിട്ടിരിക്കുകയാണ് മുംബൈയുടെ ചിരവൈരികളായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. '2012-2023, ആവേശകരമായ വെല്ലുവിളികളുടെ ഒരു നൂറ്റാണ്ട്, വളരെ ബഹുമാനം രോഹിത് ' എന്നാണ് സിഎസ്‌കെ തങ്ങളുടെ ഒഫീഷ്യല്‍സ് എക്‌സ് പേജില്‍ പങ്കുവെച്ചത്. ധോണിയും രോഹിത്തും നില്‍ക്കുന്ന ചിത്രവും ഇതോടൊപ്പം ഉണ്ടായിരുന്നു. സിഎസ്‌കെയുടെ പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്.

രോഹിത് സിഎസ്‌കെയ്ക്കായി കളിക്കണമെന്നാണ് ആരാധക പക്ഷം. മുംബൈ ഇന്ത്യന്‍സ് കാട്ടിയ നീതികേടിന് പകരം വീട്ടാന്‍ ഏറ്റവും നല്ലത് സിഎസ്‌കെയിലേക്ക് പോകുന്നതാണ്. സിഎസ്‌കെ സീനിയര്‍ താരങ്ങള്‍ക്ക് ഇടം നല്‍കാന്‍ മടികാട്ടാത്ത ടീമാണ്. രോഹിത്തിനെ സിഎസ്‌കെ വാങ്ങി ഓപ്പണിങ്ങില്‍ കളിപ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയും രോഹിത്തും വീണ്ടും ഒന്നിച്ച് കളിക്കുന്നത് കാണാനായാല്‍ അത് ആവേശകരമായിരിക്കുമെന്നും ആരാധകര്‍ പറയുന്നു.

ms dhoni, rohit sharma

സിഎസ്‌കെയെ ഏറ്റവും ബുദ്ധിമുട്ടിച്ച നായകനാണ് രോഹിത്. അഞ്ച് തവണ മുംബൈ ഐപിഎല്‍ കിരീടം നേടിയപ്പോള്‍ കൂടുതല്‍ തവണയും തോല്‍പ്പിച്ചത് സിഎസ്‌കെയെയാണ്. ഐപിഎല്ലില്‍ ധോണിയോടൊപ്പം നില്‍ക്കുന്ന ഏക നായകന്‍ രോഹിത് ശര്‍മയാണെന്ന് പറയാം. ഡെക്കാന്‍ ചാര്‍ജേഴ്‌സിലൂടെ ഐപിഎല്ലിലേക്ക് വരവറിയിച്ച രോഹിത് 2011ലാണ് മുംബൈയിലേക്കെത്തുന്നത്. 2013ല്‍ നായകസ്ഥാനവും ലഭിച്ചു. മുംബൈയെ അഞ്ച് കിരീടത്തിലേക്കെത്തിച്ചാണ് രോഹിത് പടിയിറങ്ങുന്നത്.

സിഎസ്‌കെ മുന്‍ മുംബൈ താരങ്ങളെ കൈനീട്ടി സ്വീകരിക്കുന്നവരാണ്. അമ്പാട്ടി റായിഡുവും ഹര്‍ഭജന്‍ സിങ്ങും മുംബൈ വിട്ട് സിഎസ്‌കെയ്ക്കായി കളിച്ചവരാണ്. രോഹിത് ശര്‍മക്കും അതേ പാത സ്വീകരിക്കാം. സിഎസ്‌കെ മുംബൈയെപ്പോലെ നന്ദികേട് കാട്ടുന്ന ടീമല്ല. മോശം പ്രകടനം നടത്തുന്നവരെ പെട്ടെന്ന് പുറത്താക്കാതെ അവര്‍ക്ക് ആവശ്യത്തിന് സമയം നല്‍കുന്നതാണ് സിഎസ്‌കെയുടെ രീതി. അതുകൊണ്ടുതന്നെ രോഹിത്തിന് മുംബൈയിലേക്ക് മാറുന്നതില്‍ തടസങ്ങളുണ്ടാവില്ല.

ആരാധകരും രോഹിത്തിന്റെ സിഎസ്‌കെയിലേക്കുള്ള കൂടുമാറ്റം ആഗ്രഹിക്കുന്നു. എന്നാല്‍ ഇത് സംഭവിക്കാന്‍ സാധ്യത കുറവായിരിക്കും. ഈ സീസണോടെ ഐപിഎല്‍ കളിച്ച് രോഹിത് വിരമിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് രോഹിത് കാഴ്ചവെക്കുന്നതെങ്കിലും ഐപിഎല്ലിലെ അദ്ദേഹത്തിന്റെ സമീപകാല പകടനങ്ങള്‍ അത്ര മികച്ചതല്ല. അതുകൊണ്ടുതന്നെ വരുന്ന സീസണ്‍ രോഹിത്തിന് നിര്‍ണ്ണായകമാണ്.

നായകന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റുചെയ്യാനിറങ്ങുമ്പോള്‍ രോഹിത്തില്‍ നിന്ന് വമ്പന്‍ പ്രകടനങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം വരുന്ന സീസണോടെ രോഹിത് കളി മതിയാക്കാനാണ് സാധ്യത കൂടുതല്‍. രോഹിത് എന്തായാലും ഈ സീസണില്‍ സിഎസ്‌കെയില്‍ തുടര്‍ന്നേക്കും. മെഗാ ലേലത്തിലേക്ക് രോഹിത് എത്തിപ്പെടുമോയെന്നാണ് കണ്ടറിയേണ്ടത്. മുംബൈയുടെ ഇതിഹാസ നായകനെന്ന നിലയില്‍ മുംബൈക്കൊപ്പം തന്നെ വിരമിക്കാനാവും രോഹിത് താല്‍പര്യം കാട്ടുക.

Story first published: Saturday, December 16, 2023, 6:59 [IST]
Other articles published on Dec 16, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+