Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ട്വിസ്റ്റ്! കന്നിയങ്കം സിഎസ്‌കെയും ജിടിയും തമ്മിലല്ല? സിഎസ്‌കെയുടെ എതിരാളി മറ്റൊരു ടീം

ഐപിഎല്ലിന്റെ 17ാം സീസണ്‍ അടുത്ത മാസം 22നു ആരംഭിക്കാനിരിക്കുകയാണ്. രാജ്യത്തു പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ പ്രഖ്യാപനം വൈകിയത്. എന്നാല്‍ ഇന്നു വൈകീട്ട് അഞ്ചു മണിയോടെ മല്‍സരക്രമം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 22നു ആരംഭിക്കുന്ന ഐപിഎല്‍ മേയ് 26നായിരിക്കും അവസാനിക്കുക.

ടൂര്‍ണമെന്റിന്റെ ആദ്യത്തെ 10-15 മല്‍സരങ്ങളുടെ ഷെഡ്യൂള്‍ മാത്രമേ ഇപ്പോള്‍ പ്രഖ്യാപിക്കാനിടയുള്ളൂ. ബാക്കിയുള്ള മല്‍സരങ്ങളുടെ ഷെഡ്യൂള്‍ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചതിനു ശേഷമേ തീരുമാനിക്കുകയുള്ളൂ. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോഗ്രൗണ്ടായ ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലായിരിക്കും ഉദ്ഘാടന മല്‍സരമെന്നു ഇതിനകം തീരുമാനിച്ചു കഴിഞ്ഞു.

DHONI- KOHLI

മുന്‍ ജേതാക്കളായ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സായിരിക്കും ആദ്യ കളിയില്‍ സിഎസ്‌കെയുടെ എതിരാളികളെന്നായിരുന്നു നേരത്തേ വന്ന അഭ്യൂഹങ്ങള്‍. ഇതു ശരിയല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിഎസ്‌കെയുടെ എതിരാളി ജിടിയല്ല, മറിച്ച് ഫഫ് ഡുപ്ലെസി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണെന്നു വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.

ആര്‍സിബിയാണ് എതിരാളികളെങ്കില്‍ സിഎസ്‌കെ കന്നിയങ്കം വിജയത്തോടെ തന്നെ തുടങ്ങാനുള്ള സാധ്യത കൂടുതലാണ്. കാരണം ആര്‍സിബിക്കെതിരേ വളരെ മികച്ച റെക്കോര്‍ഡാണ് ധോണിപ്പടയ്ക്കുള്ളത്. കൂടാതെ ഹോംഗ്രൗണ്ടായ ചെപ്പോക്കിലെ വിജയ റെക്കോര്‍ഡും സിഎസ്‌കെയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്.

ടൂര്‍ണമെന്റിന്റെ ചരിത്രമെടുത്താല്‍ ഇതുവരെ 31 തവണയാണ് സിഎസ്‌കെയും ആര്‍സിബിയും ഏറ്റുമുട്ടിയിരിക്കുന്നത്. ഇതില്‍ 20 മല്‍സരങ്ങളിലും വിജയം സിഎസ്‌കെയ്ക്കായിരുന്നു. 10 മല്‍സരങ്ങളിലാണ് ആര്‍സിബി ജയിച്ചത്. ഒരു മല്‍സരം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

CSK

അവസാനമായി കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 17നായിരുന്നു സിഎസ്‌കെ- ആര്‍സിബി പോരാട്ടം. 400നു മുകളില്‍ റണ്‍സ് പിറന്ന ത്രില്ലറില്‍ എട്ടു റണ്‍സിനു സിഎസ്‌കെ ജയിച്ചു കയറുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറു വിക്കറ്റിനു 226 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ ആര്‍സിബി പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്.

എന്നാല്‍ ഇഞ്ചോടിഞ്ച് പോരാടിയ ആര്‍സിബി സിഎസ്‌കെയെ ശരിക്കും വിറപ്പിച്ചു. ഒടുവില്‍ എട്ടു വിക്കറ്റിനു 218 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫുള്‍ സക്വാഡ്

എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഡെവണ്‍ കോണ്‍വേ, ശിവം ദുബെ, റുതുരാജ് ഗെയ്ക്വാദ്, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്‍, മുകേഷ് ചൗധരി, മതീശ പതിരാന, അജിങ്ക്യ രഹാനെ, സിമര്‍ജീത്ത് സിങ്, നിഷാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷണ, മോയിന്‍ അലി, ദീപക് ചാഹര്‍, രചിന്‍ രവീന്ദ്ര, ഷര്‍ദുല്‍ ടാക്കൂര്‍, ഡാരില്‍ മിച്ചെല്‍, സമീര്‍ റിസ്വി, മുസ്തഫിസുര്‍ റഹ്മാന്‍, അവനീഷ് റാവു ആരവെല്ലി, തുഷാര്‍ ദേശ്പാണ്ഡെ,

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഫുള്‍ സ്‌ക്വാഡ്

ഫഫ് ഡു പ്ലെസി (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്വെല്‍, വിരാട് കോലി, രജത് പാട്ടിധാര്‍, അനൂജ് റാവത്ത്, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), സുയാഷ് പ്രഭുദേശായ്, വില്‍ ജാക്ക്സ്, മഹിപാല്‍ ലൊംറോര്‍, കരണ്‍ ശര്‍മ, മനോജ് ഭണ്ഡാഗെ, മായങ്ക് ഡാഗര്‍, വിജയ്കുമാര്‍ വൈശാഖ്, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, റീസ്സെ ടോപ്ലി, ഹിമാന്‍ഷു ശര്‍മ, രജന്‍ കുമാര്‍, കാമറൂണ്‍ ഗ്രീന്‍, അല്‍സാരി ജോസഫ്, യഷ് ദയാല്‍, ടോം കറെന്‍, ലോക്കി ഫെര്‍ഗൂസണ്‍, സ്വപ്‌നില്‍ സിങ്, സൗരവ് ചൗഹാന്‍.

Story first published: Thursday, February 22, 2024, 9:41 [IST]
Other articles published on Feb 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+