Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 8 പേരെ കൈവിട്ട് സിഎസ്‌കെ! നിലനിര്‍ത്തിയത് ആരെയൊക്കെ, പഴ്‌സില്‍ ബാക്കിയെത്ര ? അറിയാം

ഐപിഎല്ലിന്റെ താരലേലം അടുത്ത മാസം 19നു നടക്കാനിരിക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കുകുകയും കൈവിടുകയും ചെയ്ത കളിക്കാരുടെ ലിസ്റ്റ് ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുകയാണ്. എട്ടു പേരെയാണ് സിഎസ്‌കെ ടീമില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. 19 കളിക്കാരെ സിഎസ്‌കെ അടുത്ത സീസണിലും നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു അടുത്ത സീസണിലെ ഐപിഎല്ലില്‍ നിന്നും പിന്‍മാറിയ ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സുള്‍പ്പെടെയുള്ളവര്‍ ഒഴിവാക്കിയ കളിക്കാരുടെ ലിസ്റ്റിലുണ്ട്.

സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍മാരായ ഡ്വയ്ന്‍ പ്രെട്ടോറിയസ് (50 ലക്ഷം), സിസാന്‍ഡ മഗാല (50 ലക്ഷം), ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ കൈല്‍ ജാമിന്‍സണ്‍ (1 കോടി), ഇന്ത്യന്‍ താരങ്ങളായ അമ്പാട്ടി റായുഡു (6.7 കോടി), ഭഗത് വര്‍മ (20 ലക്ഷം), സുഭ്രാംശു സേനാപതി (20 ലക്ഷം), ആകാശ് സിങ് (20 ലക്ഷം) എന്നിവരാണ് സിഎസ്‌കെ കൈവിട്ട മറ്റു ഏഴു കളിക്കാര്‍.

CSK

ഇവരില്‍ റായുഡു കഴിഞ്ഞ സീസണിനു ശേഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ സിഎസ്‌കെ ഒഴിവാക്കിയത്. കൈവിട്ട താരങ്ങളില്‍ ഏറ്റവുമുയര്‍ന്ന മൂല്യമുള്ളത് സ്റ്റോക്സിനാണ്.

കഴിഞ്ഞ സീസണിനു മുന്നോടിയായുള്ള മിനി താര ലേലത്തിലാണ് 16.2 കോടി രൂപയ്ക്കു സ്റ്റോക്‌സിനെ സിഎസ്‌കെ സ്വന്തമാക്കിയത്. പക്ഷെ ഈ തുകയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല. പരിക്കു കാരണം വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ സ്റ്റോക്‌സിനു കളിക്കാനായുള്ളൂ. ഇവയില്‍ നിന്നും നേടിയത് 15 റണ്‍സ് മാത്രമാണ്.

DHONI JADEJA

എട്ടു പേരെ നിലനിര്‍ത്തിയതോടെ സിഎസ്‌കെയുടെ പഴ്‌സില്‍ ഇനി ബാക്കിയുള്ളത് 32.1 കോടി രൂപയാണ്. ദുബായില്‍ നടക്കാനിരിക്കുന്ന ലേലത്തില്‍ ആറു താരങ്ങളെയാണ് സിഎസ്‌കെയ്ക്കു പരമാവധി ടീമിലേക്കു കൊണ്ടുവരാന്‍ സാധിക്കുക. ഇവരില്‍ മൂന്നു പേര്‍ വിദേശ താരങ്ങളായിരിക്കുകയും വേണം.

അടുത്ത സീസണില്‍ സിഎസ്‌കെക്കായി ധോണി കളിക്കുമോയെന്ന കാര്യം നേരത്തേ സംശയത്തിലായിരുന്നു. കഴിഞ്ഞ സീസണിനു പിന്നാലെ കാല്‍മുട്ടിനു ശസ്ത്രക്രിയക്കു വിധേയനായ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് കാര്യത്തില്‍ സംശയമുണ്ടായിരുന്നു. എന്നാല്‍ ലേലത്തിനു മുമ്പ് നിലനിര്‍ത്തിയതോടെ ധോണി അടുത്ത തവണയും കളിക്കുമെന്നു ഉറപ്പായിരിക്കുകയാണ്.

സിഎസ്‌കെ നിലനിര്‍ത്തിയ താരങ്ങള്‍

എംഎസ് ധോണി (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ഷെയ്ഖ് റഷീദ്, രവീന്ദ്ര ജഡേജ, മിച്ചെല്‍ സാന്റ്‌നര്‍, മോയിന്‍ അലി, ശിവം ദുബെ, നിഷാന്ത് സിന്ധു, അജയ് മണ്ഡല്‍, രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, ദീപക് ചാഹര്‍, മഹീഷ് തീക്ഷണ, മുകേഷ് ചൗധരി, പ്രശാന്ത് സോളങ്കി, സിമര്‍ജീത്ത് സിങ്, തുഷാര്‍ ദേശ്പാണ്ഡെ, മതീശ പതിരാന.

Story first published: Sunday, November 26, 2023, 16:47 [IST]
Other articles published on Nov 26, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+