Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സിഎസ്‌കെ പെട്ടു! കോണ്‍വേയ്ക്കു പിറകെ സ്റ്റാര്‍ പേസറും പുറത്തേക്ക്? ഡെത്ത് ഓവറില്‍ പണിപാളും

ഐപിഎല്ലിന്റെ 17ാം സീസണിനു ആരവമുയരാന്‍ ഇനി ആഴ്ചകള്‍ മാത്രം ശേഷിക്കെ നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാംപില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. പരിക്കു കാരണം ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയെ സീസണിന്റെ പകുതിയിലേറെ സിഎസ്‌കെയ്ക്കു അടുത്തിടെ നഷ്ടമായിരുന്നു. ഇപ്പോഴിതാ സ്റ്റാര്‍ പേസറും പരിക്കിന്റെ പിടിലായതാണ് സിഎസ്‌കെയ്ക്കു തലവേദനയായിരിക്കുന്നത്.

ജൂനിയര്‍ മലിങ്കയെന്നറിയപ്പെടുന്ന ശ്രീലങ്കയുടെ യുവ ഫാസ്റ്റ് ബൗളര്‍ മതീശ പതിരാനയ്ക്കാണ് പരിക്കുപറ്റിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് സീസണ്‍ മുഴുവന്‍ അദ്ദേഹത്തിന്റെ സേവനം സിഎസ്‌കെയ്ക്കു ലഭിക്കുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്.

MATHEESHA PATHIRANA

പതിരാനയുടെ ഇടതു കാലിലെ പിന്‍തുട ഞെരമ്പിനു ഗ്രേഡ് 1 പരിക്കറ്റതായി ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്നു ബംഗ്ലാദേശുമായുള്ള മൂന്നാം ടി20 മല്‍സരത്തില്‍ നിന്നും യുവ പേസര്‍ പിന്‍മാറുകയും ചെയ്തിട്ടുണ്ട്. പരമ്പരയിലെ രണ്ടാം ടി20യില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിനു പരിക്കേല്‍ക്കുന്നത്. പക്ഷെ പതിരാനയുടെ പരിക്ക് എത്ര മാത്രം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല.

ഈ മാസം 22നു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായി ഹോംഗ്രൗണ്ടില്‍ ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം കളിക്കാനൊരുങ്ങുന്ന സിഎസ്‌കെയ്ക്കു അപ്രതീക്ഷിത ഷോക്കാണ് പതിരാനയുടെ പരിക്ക്. സിഎസ്‌കെയെ സംബന്ധിച്ച് ബൗളിങിലെ തുറുപ്പുചീട്ടാണ് പതിരാന. പ്രത്യേകിച്ചും ഡെത്ത് ഓവറുകളില്‍ സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ ഏറ്റവും വിശ്വസ്തനായ ബൗളറാണ് അദ്ദേഹം. അതുകൊണ്ടു തന്നെ പതിരാനയെ നഷ്ടമായാല്‍ ധോണിക്കു തന്റെ ബൗളിങ് പ്ലാനുകളാകെ മാറ്റേണ്ടതായി വരും.

2022ല്‍ സിഎസ്‌കെയ്‌ക്കൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് പതിരാന. ധോണിക്കു കീഴില്‍ വളരെ വേഗത്തില്‍ പേസര്‍ സിഎസ്‌കെയില്‍ വന്‍ ഹിറ്റായി മാറുകയും ചെയ്തു. ആദ്യ സീസണില്‍ വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ ലങ്കന്‍ പേസറെ ധോണി പരീക്ഷിച്ചുള്ളൂ. ഇവയില്‍ നിന്നും രണ്ടു വിക്കറ്റുകളാണ് പതിരാന വീഴ്ത്തിയത്.

എന്നാല്‍ കഴിഞ്ഞ സീസണ്‍ അദ്ദേഹത്തിന്റെ കരിയറിലെ ടേണിങ് പോയിന്റായി മാറി. 12 മല്‍സരങ്ങളില്‍ നിന്നു 19 വിക്കറ്റുകളാണ് പതിരാന പിഴുതത്. സിഎസ്‌കെയെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്കു നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

പുതിയ സീസണില്‍ പതിരാനയെ നഷ്ടമായാല്‍ പകരം ഈ റോളില്‍ ധോണി പരീക്ഷിച്ചേക്കുക ബംഗ്ലാദേശിന്റെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മുസ്തഫിസുര്‍ റഹ്മാനെയായിരിക്കും. ഇത്തവണത്തെ സീസണിനു മുന്നോടിയായുള്ള ലേലത്തിലാണ് 28 കാരനായ പേസറെ സിഎസ്‌കെ സ്വന്തമാക്കിയത്.

ഇതിനായി ലേലത്തില്‍ മുടക്കിയത് രണ്ടു കോടി രൂപയാണ്. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവര്‍ക്കായി കളിച്ച ശേഷമാണ് മുസ്തഫിസുര്‍ സിഎസ്‌കെയിലേക്കു വന്നത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫുള്‍ സ്‌ക്വാഡ്

എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ്, രചിന്‍ രവീന്ദ്ര, മോയിന്‍ അലി, ദീപക് ചാഹര്‍, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, തുഷാര്‍ ദേശ്പാണ്ഡെ, ശിവം ദുബെ, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവീന്ദ്ര ജഡേജ, അജയ് മണ്ഡല്‍, മുകേഷ് ചൗധരി, മതീശ പതിരാന, സിമ്രന്‍ജീത് സിങ്, നിഷാന്ത് സിന്ധു, പ്രശാന്ത് സോളങ്കി, മഹീഷ് തീക്ഷണ, ശര്‍ദുല്‍ ടാക്കൂര്‍, ഡാരില്‍ മിച്ചെല്‍, സമീര്‍ റിസ്വി, മുസ്തഫിസുര്‍ റഹ്മാന്‍, അവനീഷ് റാവു ആരവെല്ലി.

Story first published: Saturday, March 9, 2024, 11:09 [IST]
Other articles published on Mar 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+