For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സീസണ്‍ തുടങ്ങിയില്ല, മുംബൈയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് സിഎസ്‌കെ- അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ മാര്‍ച്ച് 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെ-ആര്‍സിബിയെയാണ് നേരിടുന്നത്. സിഎസ്‌കെയുടെ തട്ടകത്തിലാണ് ഉദ്ഘാടന മത്സരം. ആദ്യ മത്സരത്തില്‍ ആര് ജയിച്ചു തുടങ്ങുമെന്നതാണ് കണ്ടറിയേണ്ടത്. സിഎസ്‌കെ നിലവിലെ ചാമ്പ്യന്മാരാണ്. കരുത്തരുടെ നിരയായ സിഎസ്‌കെ ഇത്തവണയും കപ്പിലേക്കെത്താന്‍ കെല്‍പ്പുള്ളവരുടെ നിരയാണ്.

21 മത്സരങ്ങളുടെ ഷെഡ്യൂളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതി അനുസരിച്ചാവും ബാക്കിയുള്ള മത്സരങ്ങള്‍ നടക്കുക. ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെ കളിക്കുമെന്ന് ഉറപ്പായതോടെ മുംബൈ ഇന്ത്യന്‍സിന്റെ വമ്പനൊരു റെക്കോഡ് തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ഐപിഎല്ലില്‍ കൂടുതല്‍ സീസണുകളില്‍ ആദ്യത്തെ മത്സരം കളിക്കുന്ന ടീമെന്ന റെക്കോഡിലാണ് മുംബൈയുടെ റെക്കോഡ് സിഎസ്‌കെ തകര്‍ത്തത്.

ഇത് ഒമ്പതാം തവണയാണ് സിഎസ്‌കെ ഐപിഎല്ലിലെ ഉദ്ഘാടന മത്സരം കളിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് എട്ട് തവണയാണ് ഈ നേട്ടത്തിലെത്തിയത്. ഇത്തവണ സിഎസ്‌കെ ആദ്യ മത്സരം കളിക്കുന്നതോടെ മുംബൈ ഇന്ത്യന്‍സിന്റെ വമ്പന്‍ റെക്കോഡാണ് തകര്‍ക്കപ്പെടുന്നത്. വരുന്ന സീസണില്‍ ചാമ്പ്യന്മാരാകാന്‍ മുംബൈക്ക് സാധിച്ചാല്‍ 18ാം സീസണിലെ ആദ്യ മത്സരത്തില്‍ കളിക്കാന്‍ മുംബൈക്ക് സാധിക്കും. എന്തായാലും സീസണ്‍ തുടങ്ങുന്നതിന് മുമ്പുതന്നെ സിഎസ്‌കെ മുംബൈക്കിട്ട് പണികൊടുത്തിരിക്കുകയാണ്.

ഇത്തവണത്തെ ആദ്യ ഷെഡ്യൂളില്‍ മുംബൈ സിഎസ്‌കെ മത്സരമില്ല. രണ്ടാമത്തെ ഷെഡ്യൂളില്‍ സിഎസ്‌കെയും മുംബൈയും തമ്മിലുള്ള പോരാട്ടത്തോടെയാവും ആരംഭിക്കുകയെന്നാണ് വിവരം. ഇത്തവണ മുംബൈ-സിഎസ്‌കെ പോരാട്ടത്തേക്കാളും ആരാധകര്‍ വാശിയോടെ ഉറ്റുനോക്കുന്നത് മുംബൈ-ഗുജറാത്ത് പോരാട്ടത്തിലേക്കാവും. ഹാര്‍ദിക് പാണ്ഡ്യ ഗുജറാത്തിന്റെ നായകസ്ഥാനം വിട്ട് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.

mumbai indians

ഇതില്‍ മുംബൈ ആരാധകര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്. മുംബൈ ടീമിനുള്ളില്‍ത്തന്നെ പൊട്ടിത്തെറിയുണ്ടെന്നാണ് വിവരം. ഹാര്‍ദിക് ടീം വിട്ടാലും കരുത്തുകാട്ടാന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്നാണ് തെളിയിക്കേണ്ടത് ഗുജറാത്തിനെ സംബന്ധിച്ച് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ പോരാട്ടം കടുക്കുമെന്നുറപ്പാണ്. മുംബൈയുടെ ആദ്യ എതിരാളികള്‍ ഗുജറാത്താണ്. അഹമ്മദാബാദിലാണ് മത്സരമെന്നത് ഗുജറാത്തിനെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.

നിലവില്‍ സിഎസ്‌കെയ്ക്കും മുംബൈക്കും അഞ്ച് കിരീടങ്ങളാണുള്ളത്. ഇത്തവണ കപ്പ് നേടി സിഎസ്‌കെയെ കിരീട നേട്ടങ്ങളില്‍ മറികടക്കുകയെന്നതാണ് മുംബൈ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ഹാര്‍ദിക്കിനെയടക്കം മുംബൈ തിരികെ എത്തിച്ചിരിക്കുന്നത്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇത്തവണ മുംബൈ ശക്തമായ താരനിരയാണ്. അതുകൊണ്ടുതന്നെ കിരീടത്തിലേക്കെത്താന്‍ മുംബൈക്ക് സാധിച്ചേക്കും. സിഎസ്‌കെയ്‌ക്കൊപ്പം ധോണിയുടെ അവസാന സീസണാണിത്.

ഈ സീസണോടെ ധോണി വിരമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരികെ കപ്പ് നേടി ധോണിക്ക് യാത്രയപ്പ് നല്‍കാന്‍ ടീമിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. വിരമിച്ചാലും സിഎസ്‌കെയുടെ പരിശീലക സംഘത്തോടൊപ്പം ധോണിയുണ്ടാവുമെന്നുറപ്പാണ്. ഇക്കാര്യം നേരത്തെ തന്നെ ധോണി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തവണ കപ്പിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചാല്‍ മുംബൈയെ മറികടന്ന് കൂടുതല്‍ കിരീടം നേടുന്നവരില്‍ തലപ്പത്തേക്കെത്താനും സാധിക്കും.

ഈ സീസണിന് ശേഷം മെഗാ താരലേലം വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ ടീമുകള്‍ക്കും വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. നിലവിലെ താരങ്ങളോടൊപ്പം കപ്പ് നേടാന്‍ ടീമുകള്‍ക്ക് മുന്നിലുള്ള സുവര്‍ണ്ണാവസരമാണിത്. അതുകൊണ്ടുതന്നെ ഇത്തവണ പോരാട്ടം കൂടുതല്‍ കടുക്കും. പല സൂപ്പര്‍ താരങ്ങളുടേയും അവസാന സീസണായി ഇത് മാറിയേക്കും. ഡേവിഡ് വാര്‍ണര്‍ ഈ സീസണോടെ ഐപിഎല്‍ മതിയാക്കിയേക്കും.

നീണ്ട ഇടവേളക്ക് ശേഷം ഈ സീസണോടെ റിഷഭ് പന്ത് തിരിച്ചെത്തുന്നുവെന്നതും എടുത്തു പറയേണ്ടതാണ്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും റിഷഭ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്തായാലും വാശിയേറിയ പോരാട്ടങ്ങള്‍ക്കൊടുവില്‍ ആരാവും 17ാം സീസണില്‍ കപ്പ് നേടുകയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Friday, February 23, 2024, 8:47 [IST]
Other articles published on Feb 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+