Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബിയെ ചതിച്ച് വീണ്ടും ബൗളിങ്! കരുത്തുകാട്ടി സിഎസ്‌കെ, വിജയത്തുടക്കം

ചെന്നൈ: നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിജയത്തോടെ ഐപിഎല്ലിന്റെ 17ാം സീസണിനു തുടക്കമായി. പുതിയ നായകന്‍ റുതുരാജ് ഗെയ്ക്വാദിന്റെ ക്യാപ്റ്റന്‍സിയില്‍ ആറു വിക്കറ്റാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ സിഎസ്‌കെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ശേഷം 173 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ആര്‍സിബി ബൗളിങ് നിര ഇതു പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു.

18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സിഎസ്‌കെ ലക്ഷ്യത്തിലെത്തി. ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരം കളിച്ച ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ വംശജനായ യുവതാരം രവീന്ദ്ര ജഡേജ ഓപ്പണറായി ഇറങ്ങി മികച്ച ഇന്നിങ്‌സോടെ വരവറിയിച്ചു. വെറും 15 ബോളില്‍ 37 റണ്‍സ് അടിച്ചെടുത്താണ് താരം മടങ്ങിയത്. മൂന്നു വീതം ഫോറും സിക്‌സറും രവീന്ദ്രയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

RAGHIN RAVINDRA

ഇംപാക്ട് പ്ലെയറായി കളിച്ച ശിവം ദുബെയും (34*) രവീന്ദ്ര ജഡേജയും (25*) ചേര്‍ന്നാണ് സിഎസ്‌കെയുടെ വിജയം പൂര്‍ത്തിയാക്കിയത്. അജിങ്ക്യ രഹാനെ (27), ഡാരില്‍ മിച്ചെല്‍ (22) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. നായകന്‍ റുതുരാജ് 15 റണ്‍സെടുത്ത് മടങ്ങി.

ഓപ്പണിങ് വിക്കറ്റില്‍ റുതുരാജ്- രവീന്ദ്ര ജോടി 24 ബോളില്‍ 38 റണ്‍സാണ് നേടിയത്. രണ്ടാം വിക്കറ്റില്‍ രവീന്ദ്ര- രഹാനെ ജോടി അതിവേഗം 33 റണ്‍സും കൂട്ടിച്ചേര്‍ത്തു. രഹാനെയും മിച്ചെലും വമ്പന്‍ ഷോട്ടുകള്‍ക്കു ശ്രമിച്ച് അടുത്തടുത്ത ഇടവേളകളില്‍ പുറത്തായതോടെ സിഎസ്‌കെ നാലിനു 110ലേക്കു വീണു. എന്നാല്‍ ജഡേജ- ദുബെ സഖ്യം 66 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി സിഎസ്‌കെയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

നേത്തേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി ആറു വിക്കറ്റ് നഷ്ടത്തിലാണ് 173 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിയത്. ഒരു സമയത്ത് 150 റണ്‍സ് പോലും അവര്‍ കടക്കുമോയെന്നത് സംശയമായിരുന്നു. എന്നാല്‍ തുഷാര്‍ ദേശ്പാണ്ഡെയെറിഞ്ഞ 18ാം ഓവറില്‍ 25 റണ്‍സ് ലഭിച്ചതോടെ ആര്‍സിബിയുടെ ടോട്ടല്‍ 170 പ്ലസ് കടക്കുകയായിരുന്നു. ലോവര്‍ ഓര്‍ഡറില്‍ അനൂജ് റാവത്ത് (48), ദിനേശ് കാര്‍ത്തിക് (38*) എന്നിവരുടെ ഇന്നിങ്‌സുകളും നായകന്‍ ഫഫ് ഡുപ്ലെസിയുമാണ് (35) ആര്‍സിബിയുടെ പ്രധാന സ്‌കോറര്‍മാര്‍.

DK- RAWAT

25 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടക്കമാണ് റാവത്ത് ആര്‍സിബിയുടെ അമരക്കാരനായത്. ഡിക്കെ 26 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. 23 ബോളില്‍ എട്ടു ഫോറുകളടക്കമാണ് ഡുപ്ലെസി 35 റണ്‍സെടുത്തത്. വിക്കറ്റ് പോവാതെ 37 റണ്‍സില്‍ നിന്നും അഞ്ചു റണ്‍സിനിടെ മൂന്നു വിക്കറ്റുകളാണ് ആര്‍സിബി കളഞ്ഞുകുളിച്ചത്.

ഡുപ്ലെസിക്ക് പിന്നാലെ രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഡെക്കായി മടങ്ങിയതാണ് ആര്‍സിബിക്കു ക്ഷീണമായത്. തുടര്‍ന്നായിരുന്നു ഡിക്കെ-റാവത്ത് കൂട്ടുകെട്ട് ആര്‍സിബിയെ രക്ഷിക്കുന്നത്. സിഎസ്‌കെയ്ക്കു വേണ്ടി ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 29 റണ്‍സ് വഴങ്ങിയായിരുന്നു ഇത്. ദീപക് ചാഹറിനു ഒരു വിക്കറ്റും ലഭിച്ചു.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്സ്- റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, അജിങ്ക്യ രഹാനെ, ഡാരില്‍ മിച്ചെല്‍, രവീന്ദ്ര ജഡേജ, സമീര്‍ റിസ്വി, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, മഹീഷ് തീക്ഷണ, മുസ്തഫിസുര്‍ റഹ്മാന്‍, തുഷാര്‍ ദേശ്പാണ്ഡെ.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു- ഫഫ് ഡുപ്ലെസി (ക്യാപ്റ്റന്‍), വിരാട് കോലി, രജത് പാട്ടിദാര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, കാമറൂണ്‍ ഗ്രീന്‍, ദിനേശ് കാര്‍ത്തിക്, അനൂജ് റാവത്ത് (വിക്കറ്റ് കീപ്പര്‍), കരണ്‍ ശര്‍മ, അല്‍സാറി ജോസഫ്, മായങ്ക് ഡാഗര്‍, മുഹമ്മദ് സിറാജ്.

Story first published: Friday, March 22, 2024, 17:54 [IST]
Other articles published on Mar 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+