Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റണ്‍മഴയില്ല, വിലസിയത് ബൗളര്‍മാര്‍; പഞ്ചാബിനെ പഞ്ചറാക്കി സിഎസ്‌കെ

ധരംശാല: വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി ബൗളര്‍മാര്‍ അരങ്ങുവാണ ഐപിഎല്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്തെറിഞ്ഞ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. അവസാനമായി കളിച്ച അഞ്ചു മല്‍സരങ്ങളിലും പഞ്ചാബിനെ തോല്‍പ്പിച്ചിട്ടില്ലെന്ന ക്ഷീണം സിഎസ്‌കെ ഇത്തവണ തീര്‍ക്കുകയായിരുന്നു. ഒരാഴ്ച മുമ്പ് ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ പഞ്ചാബിനോടേറ്റ പരാജയത്തിനു ചെന്നൈ ഇത്തവണ കണക്കുതീര്‍ത്തു. 28 റണ്‍സിന്റെ വിജയമാണ് റുതുരാജ് ഗെയ്ക്വാദും സംഘവും സ്വന്തമാക്കിയത്.

168 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു സിഎസ്‌കെ നല്‍കിയത്. അപകടകരമായ ബാറ്റിങ് ലൈനപ്പുള്ള പഞ്ചാബ് ഇതു ചേസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത സിഎസ്‌കെ ബൗളിങ് നിര പഞ്ചാബിനെ വരിഞ്ഞുകെട്ടി. ഒമ്പതു വിക്കറ്റിനു 139 റണ്‍സെടുക്കാനേ പഞ്ചാബിനായുള്ളൂ.

CSK

പ്രഭ്‌സിമ്രന്‍ സിങ് (30), ശശാങ്ക് സിങ് (27) എന്നിവരൊഴികെ മറ്റാരും 20നു മുകളില്‍ നേടിയില്ല. മൂന്നു വിക്കറ്റുകളെടുത്ത രവീന്ദ്ര ജഡേജയാണ് സിഎസ്‌കെ ബൗളിങിനു ചുക്കാന്‍ പിടിച്ചത്. തുഷാര്‍ പാണ്ഡെയും ഇംപാക്ട് പ്ലെയറായി കളിച്ച സിമര്‍ജീത്ത് സിങും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.

നേരത്തേ ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് ചെന്നൈ 167 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടലിലെത്തിയത്. കൃത്യമായ ഇടവേളകളില്‍ പഞ്ചാബ് ബൗളര്‍മാര്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നപ്പോള്‍ ചെന്നൈയ്ക്കു സ്‌കോറിങ് ദുഷ്‌കരമായി തീരുകയായിരുന്നു. ഒരാള്‍ക്കു പോലും സിഎസ്‌കെ നിരയില്‍ ഫിഫ്റ്റി തികയ്ക്കാനായില്ല.

43 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. 26 ബോളുകള്‍ നേരിട്ട ജഡ്ഡു മൂന്നു ഫോറും രണ്ടു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 32ഉം ഡാരില്‍ മിച്ചെല്‍ 30ഉം റണ്‍സ് നേടി. മറ്റാരെയും 20 റണ്‍സ് പോലും തികയ്ക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല.

സിഎസ്‌കെയുടെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 12ല്‍ വച്ച് തന്നെ അജിങ്ക്യ രഹാനെയെ നഷ്ടമായി. തുടര്‍ന്നു ക്രീസില്‍ ഒന്നിച്ച റുതുരാജ്- മിച്ചെല്‍ ജോടി 57 റണ്‍സിന്റെ കൂട്ടുകെട്ടുമായി ചെന്നൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് എട്ടാം ഓവറില്‍ സ്പിന്നര്‍ രാഹുല്‍ ചാഹര്‍ ബൗള്‍ ചെയ്യാനെത്തിയത്.

JADEJA

ഓവറിലെ ഈ ആദ്യത്തെ രണ്ടു ബോളില്‍ റുതുരാജ്, ശിവം ദുബെ (0) എന്നിവരെ ചാഹര്‍ മടക്കിയതോടെ സിഎസ്‌കെ ശരിക്കും ഞെട്ടി. ഈയൊരു ഷോക്കില്‍ നിന്നും പിന്നീട് കരകയറാനും സിഎസ്‌കെയ്ക്കായില്ല. വിക്കറ്റുള്‍ വീണു കൊണ്ടിയിരുന്നതോടെ 167 റണ്‍സില്‍ അവര്‍ക്കു ഒതുങ്ങേണ്ടി വരികയും ചെയ്തു. ജഡേജയുടെ ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ സിഎസ്‌കെുയുയെ സ്ഥിതി കൂടുതല്‍ പരിതാപകരമാവുമായിരുന്നു.

പഞ്ചാബ് ബൗളര്‍മാരില്‍ മിന്നിച്ചത് ചാഹറും ഹര്‍ഷല്‍ പട്ടേലുമായിരുന്നു. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. ഇവരില്‍ കളി മാറ്റിമറിച്ചത് ചാഹര്‍ തന്നെയായിരുന്നു. അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റുകള്‍ പിഴുതപ്പോള്‍ നായകന്‍ കറെന്‍ ഒരു വിക്കറ്റും നേടി.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍സ്‌റ്റോ, റൈലി റൂസ്സോ, സാം കറെന്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിങ്, അശുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, കാഗിസോ റബാഡ, ഹര്‍ഷല്‍ പട്ടേല്‍, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിങ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- അജിങ്ക്യ രഹാനെ, റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചെല്‍, ശിവം ദുബെ, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), മിച്ചെല്‍ സാന്റ്‌നര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, റിച്ചാര്‍ഡ് ഗ്ലീസന്‍, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Sunday, May 5, 2024, 13:27 [IST]
Other articles published on May 5, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+